Kerala Blasters take on high-flying Bengaluru fc in the southern rivalry

മഞ്ഞപ്പടയെ നേരിടാനെത്തുന്ന ബെംഗളൂരുവിന്റെ ശക്തി, എതിരാളിയുടെ കരുത്തുകൾ അറിയാം

Advertisement

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട്, ആവേശം വാനോളമുയർത്താൻ ഇന്ത്യൻ സൂപ്പർ ലീഗിൽ ഒക്ടോബർ 25 വെള്ളിയാഴ്ച കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയും ബെംഗളൂരു എഫ്‌സിയും ഏറ്റുമുട്ടുന്നു. കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വൈകീട്ട് 7:30 നാണ് മത്സരം. ‘തെന്നിന്ത്യൻ റൈവൽറി’ എന്ന് വിശേഷിപ്പിക്കുന്ന മത്സരം ക്ലബ്ബുകളുടെ പോരാട്ടവീര്യത്തിനൊപ്പം ആരാധകരുടെ അഭിമാനത്തിന്റെയും പോരാട്ടമാണ്. ലീഗിലെ ആദ്യത്തെ അഞ്ച് മത്സരങ്ങളിൽ നിന്ന് നാല് വിജയവും ഒരു സമനിലയുമാണ്

Advertisement

ബ്ലൂസ് കൊച്ചിയിലെത്തുന്നത്. പോയിന്റ് പട്ടികയിൽ പതിമൂന്ന് പോയിന്റുകൾ നേടി ഒന്നാമതുള്ള ടീം കളിച്ച മത്സരങ്ങളിലെല്ലാം ക്ലീൻ ഷീറ്റ് നേടിയിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സ് ആകട്ടെ, അഞ്ച് മത്സരങ്ങളിൽ നിന്നും രണ്ട് വീതം ജയവും സമനിലയും ഒരു തോൽവിയും അടക്കം എട്ട് പോയിന്റുകൾ നേടി പട്ടികയിൽ അഞ്ചാം സ്ഥാനത്തുമാണ്. ഇന്ത്യൻ സൂപ്പർ ലീഗ് ആറാമത്തെ മാച്ച് വീക്ക് ലക്ഷ്യമാക്കി നീങ്ങുമ്പോൾ പരാജയമറിയാതെയാണ് ബെംഗളൂരു എഫ്‌സിയുടെ കുതിപ്പ്. ലീഗിൽ ഇതേവരെ തോൽവികൾ അറിയാത്ത ഏക ടീമാണ് ബെംഗളൂരു. ആകെ കളിച്ച അഞ്ചെണ്ണത്തിൽ നാല് ജയങ്ങളും ഒരു സമനിലയും ടീമിനുണ്ട്. എട്ട് ഗോളുകൾ അടിച്ചപ്പോൾ

Advertisement

ഒരെണ്ണം പോലും വഴങ്ങിയിട്ടുമില്ല. ഗോൾ വഴങ്ങാതെ 481 മിനിറ്റുകൾ ടീം പിന്നിട്ടു. എന്നാൽ, കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന അവസാന അഞ്ച് മത്സരങ്ങളിലും ക്ലീൻ ഷീറ്റ് നേടാൻ ബെംഗളുരുവിന് സാധിച്ചിട്ടില്ല. കേരളത്തിന്റെ ഹോമിൽ കളിച്ച അവസാന മൂന്ന് മത്സരങ്ങളിൽ ബ്ലൂസ് തോൽവി നേരിട്ടിരുന്നു. മൂന്ന് ഗോളുകൾ നേടിയ സുനിൽ ഛേത്രിയുടെ മികവാണ് ടീമിന്റെ കുതിപ്പിലുള്ളത്. ബാക്കിയുള്ള അഞ്ച് ഗോളുകൾ നേടിയവരിൽ നാല് പേരും ഇന്ത്യൻ താരങ്ങളാണ്. ഒരെണ്ണം, എഡ്ഗർ അൻ്റോണിയോ ഒർട്ടേഗയുടെ പേരിലുമാണ്. ബെംഗളൂരു ക്യാപ്റ്റൻ സുനിൽ ഛേത്രി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്കെതിരെ ഏഴ് ഗോളുകൾ നേടിയിട്ടുണ്ട്.

Advertisement

ഇന്ത്യൻ സൂപ്പർ ലീഗ് ചരിത്രത്തിൽ കൊമ്പന്മാർക്കെതിരെ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ഡീഗോ മൗറീഷ്യോയ്‌ക്ക് (8) തൊട്ട് താഴെയാണ് താരം. അവസാനമായി കൊച്ചിയിൽ കളിച്ചപ്പോൾ നേടിയ പെനാൽറ്റി ഗോൾ അടക്കം, ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടിയ അവസാന മൂന്ന് മത്സരങ്ങളിലും താരം ഗോൾ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യൻ സൂപ്പർ ലീഗിൽ ഇരു ടീമുകളും ഇതുവരെ പതിനഞ്ച് തവണ നേർക്കുനേർ വന്നിട്ടുണ്ട്. അതിൽ 9 മത്സരങ്ങളിൽ ബെംഗളൂരു ജയിച്ചപ്പോൾ, നാലെണ്ണത്തിൽ മാത്രമാണ് കേരള ബ്ലാസ്റ്റേഴ്സിന് ജയിക്കാനായത്. Kerala Blasters take on high-flying Bengaluru fc in the southern rivalry

Advertisement