കേരള ബ്ലാസ്റ്റേഴ്‌സ് – ബംഗളൂരു എഫ്സി സ്റ്റാർട്ടിങ് ഇലവൻ പ്രഖ്യാപിച്ചു, ബ്ലാസ്റ്റേഴ്‌സ് ടീമിൽ രണ്ട് മാറ്റം

കേരള ബ്ലാസ്റ്റേഴ്‌സ് – ബംഗളൂരു എഫ് സി മത്സരത്തിനായി കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയം ഒരുമിച്ചു കഴിഞ്ഞു. ഇപ്പോൾ ഇരു ടീമുകളും മത്സരത്തിനായുള്ള അവരുടെ ആദ്യ ഇലവൻ പ്രഖ്യാപിച്ചിരിക്കുകയാണ്. അപരാജിതരായിയാണ് ബംഗളൂരു കൊച്ചിയിൽ എത്തിയിരിക്കുന്നതെങ്കിൽ, സീസണിൽ അവസാനം കളിച്ച നാല് മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സ് തോൽവി അറിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ മികച്ച സ്റ്റാർട്ടിങ് ഇലവൻ ആണ് ഇരുട്ടിമുകളും പ്രഖ്യാപിച്ചിരിക്കുന്നത്. 

കേരള ബ്ലാസ്റ്റേഴ്സ് സ്റ്റാർട്ടിങ് 11-ൽ വലിയൊരു മാറ്റം സംഭവിച്ചിരിക്കുന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർതാരം നോഹ സദോയ് ഇന്നത്തെ മത്സരത്തിന് ഉള്ള സ്ക്വാഡിൽ തന്നെ ഇല്ല എന്നതാണ് ശ്രദ്ധേയം. ജീസസ് ജിമിനസിനായി കൂട്ടായി ക്വാമി പെപ്ര മുൻനിരയിൽ സ്ഥാനം പിടിച്ചിരിക്കുന്നു. ക്യാപ്റ്റൻ അഡ്രിയാൻ ലൂണ അറ്റാക്കിങ് മിഡ്ഫീൽഡർ ആയി കളിക്കും. മധ്യനിരയിൽ ഡാനിഷ് ഫാറൂഖ്, വിബിൻ മോഹനൻ എന്നിവർക്കൊപ്പം അലക്സാണ്ടർ കോഫ് കളിക്കും. 

ഹോർമിപാം, സന്ദീപ്, നവോച്ച, പ്രീതം കോട്ടാൽ എന്നിവർക്കാണ് പ്രതിരോധത്തിന്റെ ചുമതല. ഗോൾവലക്ക് കീഴിൽ സോം കുമാർ ഉണ്ടാകും. കേരള ബ്ലാസ്റ്റേഴ്സിന്റെ യുവ ഗോൾകീപ്പറായ സോം കുമാറിന്റെ കൊച്ചിയിലെ ആദ്യ മത്സരം കൂടിയാണ് ഇത്. മിലോസ് ഡ്രിൻസിക്, മുഹമ്മദ് സഹീഫ്, രാഹുൽ കെപി, മുഹമ്മദ് ഐമാൻ തുടങ്ങിയവർ മൈതാനത്ത് പകരക്കാരായ എത്താൻ ബെഞ്ചിൽ റെഡിയായി ഇരിക്കുന്നു. എന്നിരുന്നാലും, നോഹയുടെ അഭാവം എടുത്തു കാണിക്കുന്നു. 

ക്യാപ്റ്റൻ സുനിൽ ചേത്രി സ്റ്റാർട്ടിങ് 11-ൽ തിരിച്ചെത്തിയതാണ് ബംഗളൂരു ടീമിന്റെ ഏറ്റവും വലിയ പോസിറ്റീവ്. കൂടാതെ, ജോർജെ പെരേര ഡയസ് തന്റെ മുൻ ടീമിനെ നേരിടാൻ തയ്യാറെടുത്ത് നിൽക്കുന്നു. ആൽബർട്ടോ നൊഗ്വേര, വിനിത്, പെഡ്രോ, സുരേഷ് എന്നിവരെല്ലാം ബംഗളൂരുവിന്റെ ആദ്യ ഇലവനിൽ ഇടം നേടിയിരിക്കുന്നു. രാഹുൽ ഭേക്കെ, ജോവാനോവിക്, റോഷൻ, നിഖിൽ പൂജാരി എന്നിവരാണ് പ്രതിരോധം കാക്കുന്നത്. ഗുർപ്രീത് സിംഗ് വല കാക്കും.

Summary: Kerala Blasters vs Bengaluru Fc lineups