Bengaluru beats Kerala Blasters at Kochi ISL match

കൊച്ചിയിലും പിടിതരാതെ ബംഗളൂരു തേരോട്ടം, കേരള ബ്ലാസ്റ്റേഴ്സിന് രണ്ടാം തോൽവി

Advertisement

കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ ബംഗളൂരു എഫ്സി പരാജയപ്പെടുത്തി. ബംഗളൂരുവിന് വേണ്ടി എഡ്ഗർ മെൻഡസ് ഇരട്ട ഗോൾ നേടിയ മത്സരത്തിൽ, 3-1 നാണ് സന്ദർശകർ വിജയം നേടിയത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻഡർ പ്രീതം കോട്ടലിന്റെ ഭാഗത്തുനിന്ന് സംഭവിച്ച പിഴവ് മുതലെടുത്ത് ജോർജേ പെരേര ഡയസ് ബംഗളൂരുവിന് ആദ്യ ലീഡ് സമ്മാനിക്കുകയായിരുന്നു. 

Advertisement

തുടർന്ന് ആക്രമണം വർധിപ്പിച്ച കേരള ബ്ലാസ്റ്റേഴ്സ് നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും, അവ ഗോളാക്കി മാറ്റുന്നതിൽ പരാജയപ്പെട്ടു. ഒടുവിൽ മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കാനിരിക്കെ, ക്വാമി പെപ്രയെ രാഹുൽ ഭേക്കെ ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ഗോൾ ആക്കി മാറ്റി ജീസസ് ജിമിനസ് കേരള ബ്ലാസ്റ്റേഴ്സിനെ മത്സരത്തിൽ ഒപ്പം എത്തിച്ചു. ശേഷം രണ്ടാം പകുതിയിലും ഇരു ടീമുകളും തുല്യ രീതിയിൽ ആക്രമിച്ചു കളിച്ചു. 

Advertisement

ഒടുവിൽ പകരക്കാരനായി മൈതാനത്ത് എത്തിയ എഡ്ഗർ മെൻഡസ് ആണ് മത്സരത്തിന്റെ ഗതി മാറ്റിയത്. കേരള ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ സോം കുമാറിന്റെ കൈകളിൽ നിന്ന് വഴുതിവീണ ബോൾ ലക്ഷ്യത്തിലെത്തിച്ച് എഡ്ഗർ മെൻഡസ് ബംഗളൂരുവിനെ മത്സരത്തിൽ മുന്നിൽ എത്തിച്ചു. മത്സരത്തിന്റെ അവസാന ഘട്ടത്തിൽ, സമനില ഗോൾ കണ്ടെത്തുന്നതിനായി കേരള ബ്ലാസ്റ്റേഴ്സ് ഓൾഔട്ട് അറ്റാക്ക് പുറത്തെടുത്ത വേളയിൽ, വീണുകിട്ടിയ അവസരം 

Advertisement

എഡ്ഗർ മെൻഡസ് വീണ്ടും മുതലാക്കി. ഇത്തവണ കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻഡർമാർ ആരും ചലഞ്ച് ചെയ്യാൻ ഇല്ലാത്തതിനാൽ അനായാസം മുന്നേറിയ എഡ്ഗർ മെൻഡസ്, എളുപ്പത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പറേയും മറികടന്ന് ലക്ഷ്യം പിഴക്കാതെ വലതുക്കി. ഇതോടെ സീസണിൽ അപരാജിതരായി തുടരുന്ന ബംഗളൂരു അവരുടെ അഞ്ചാമത്തെ വിജയവും കുറിച്ച് ഒന്നാം സ്ഥാനത്തെ ഇരിപ്പിടം കൂടുതൽ ഉറപ്പിച്ചു. അതേസമയം സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് നേരിടുന്ന രണ്ടാമത്തെ പരാജയമാണ് ഇത്. 

Summary: Bengaluru beats Kerala Blasters at Kochi ISL match. Bengaluru Fc vs Kerala Blasters match highlights

Advertisement