മികച്ച കളി മൈതാനത്ത് പുറത്തെടുക്കാൻ സാധിച്ചിട്ടും, കേരള ബ്ലാസ്റ്റേഴ്സിന് കൊച്ചിയിൽ നടന്ന ഐഎസ്എൽ മത്സരത്തിൽ ബംഗളൂരുവിനെ പരാജയപ്പെടുത്താൻ ആകാതെ പോയത് നിരാശകരമാണ്. നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും അവ ഗോൾ ആക്കി മാറ്റുന്നതിൽ പരാജയപ്പെട്ടതും, ചില കളിക്കാരുടെ വ്യക്തിഗത പിഴവ് മൂലം ഗോൾ വഴങ്ങിയതും ആണ് ഇന്നത്തെ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനെ പരാജയത്തിലേക്ക് തള്ളിയിട്ടത്. മത്സരശേഷം കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ മൈക്കിൾ സ്റ്റാഹ്രെ
മത്സരത്തെ വിശകലനം ചെയ്ത് സംസാരിച്ചു. മത്സരത്തിൽ തന്റെ ടീം പരാജയപ്പെട്ടതിൽ താൻ അങ്ങേയറ്റം നിരാശനാണ് എന്ന് പരിശീലകൻ തുറന്നു സമ്മതിച്ചു. “ഞാൻ അങ്ങേയറ്റം നിരാശനാണ്, ഞങ്ങൾ തികച്ചും അതിശയകരമായ ഒരു ലോകോത്തര അന്തരീക്ഷത്തിനും, ഞങ്ങളുടെ നാട്ടിൽ നിറഞ്ഞ മൈതാനത്തിന് മുന്നിൽ കളിക്കുകയായിരുന്നു,” മൈക്കിൾ സ്റ്റാഹ്രെ പറയുന്നു. വ്യക്തിഗത പിഴവുകൾ ഗെയിമിൽ ടീമിന് തിരിച്ചടിയാകുന്നതിനെ സംബന്ധിച്ച് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇങ്ങനെ പറഞ്ഞു,
“ഞങ്ങൾ ചില നിസ്സാര തെറ്റുകൾ ചെയ്തു, പക്ഷേ ഇത് ഫുട്ബോൾ ആണ്. മൂന്നാമത്തെത്, ഞാൻ അത് കണക്കാക്കുന്നില്ല. കളിക്കാർ തല ഉയർത്തി നമ്മുടെ തെറ്റുകളിൽ നിന്ന് പഠിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.” ചില കളിക്കാരുടെ പിഴവുകൾ ആണ് ടീമിന് മത്സരത്തിൽ തിരിച്ചടിയായത് എന്ന് പരിശീലകൻ തന്റെ വാക്കുകളിൽ പ്രകടിപ്പിക്കുകയാണ്. അതേസമയം, മത്സരത്തിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ പോസിറ്റീവ് വശങ്ങളും മൈക്കിൾ സ്റ്റാഹ്രെ ചൂണ്ടിക്കാട്ടി.
“ഞങ്ങൾക്ക് ഞങ്ങളുടെ ഡിഎൻഎ ലഭിച്ചുവെന്ന് ഞാൻ കരുതുന്നു, ഞങ്ങൾ തീവ്രത പുലർത്താൻ ആഗ്രഹിക്കുന്നു, ഞങ്ങൾ തീവ്രത നിലനിർത്തുന്നു. ഞങ്ങൾ തന്ത്രങ്ങളുമായി വഴക്കമുള്ളവരായിരുന്നു, കളിക്കാർ എങ്ങനെയാണ് മാറ്റങ്ങൾ പൂർത്തീകരിച്ചതെന്ന് നാമെല്ലാവരും കണ്ടതായി ഞാൻ ഊഹിക്കുന്നു,” കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ കൂട്ടിച്ചേർത്തു. മികച്ച നിലവാരമുള്ള കളി ആയിരുന്നിട്ടും, ഗോൾ കണ്ടെത്താൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിക്കാതെ പോയത് ആരാധകരെയും നിരാശരാക്കി. Mikael Stahre analyzed Kerala Blasters vs Bengaluru FC match
Mikael Stahre 🗣️ : “I’m Extremely disappointed, we were playing in front of an absolutely fantastic- world class atmosphere, full house and our home.” #90ndstoppage pic.twitter.com/9PuRBKarnk
— 90ndstoppage (@90ndstoppage) October 25, 2024