Gurpreet shines as Som Kumar falters in Kerala Blasters vs Bengaluru

ബ്ലൂസ് എഡ്ജ് ഔട്ട് ബ്ലാസ്റ്റേഴ്‌സ്: ബെംഗളൂരുവിൻ്റെ വിജയത്തിലെ രണ്ട് ഗോൾകീപ്പർമാരുടെ കഥ

Advertisement

കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ ദിവസം ബംഗളൂരുവിനോട് പരാജയപ്പെട്ട ശേഷം ആരാധകർക്കിടയിൽ മത്സരത്തെക്കുറിച്ച് വലിയ ചർച്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇരു ടീമുകളും മൈതാനത്ത് മികച്ച പ്രകടനം നടത്തിയിട്ടും, മുഴുവൻ പോയിന്റുകളും ബംഗളൂരു നേടിയതോടെ എവിടെയാണ് സന്ദർശകർക്ക് മുൻതൂക്കം ലഭിച്ചത് എന്നത് പരിശോധിക്കേണ്ടിയിരിക്കുന്നു. പ്രധാനമായും, കേരള ബ്ലാസ്റ്റേഴ്സ് – ബംഗളൂരു മത്സരത്തിൽ ബ്ളൂസിന് ഒരു പടി മുൻതൂക്കം ലഭിച്ചത് 

Advertisement

ഗോൾകീപ്പറുടെ മികവ് ആണെന്ന് പറയാം. പരിചയസമ്പന്നനായ ഗുർപ്രീത് സിംഗ് സന്ധു ആണ് ബംഗളൂരുവിന്റെ ഗോൾ വല കാത്തത്. ഈ സീസണിൽ ബംഗളൂരു കളിച്ച ആദ്യ അഞ്ച് മത്സരങ്ങളിൽ ഒരു ഗോൾ പോലും വഴങ്ങിയിട്ടുണ്ടായിരുന്നില്ല. സീസണിലെ എല്ലാ മത്സരങ്ങളിലും ക്ലീൻ ഷീറ്റ് നേടിക്കൊണ്ടാണ് ഗുർപ്രീത് സിംഗ് സന്ധു കൊച്ചിയിൽ എത്തിയത്. പെനാൽറ്റി സ്പോട്ടിൽ നിന്ന് അദ്ദേഹത്തിന് സീസണിലെ ആദ്യ ഗോൾ വഴങ്ങേണ്ടി വന്നെങ്കിലും, മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ആകെ

Advertisement

15 ഷോട്ടുകൾ എടുക്കുകയുണ്ടായി. ഇവയിൽ 6 ഷോട്ടുകൾ ആണ് ഗോൾ വല ലക്ഷ്യമാക്കി ഓൺ ടാർഗറ്റ് ആയി മാറിയത്. കേരള ബ്ലാസ്റ്റേഴ്സ് തൊടുത്തുവിട്ട ഷോട്ടുകളിൽ അഞ്ച് എണ്ണവും ഗുർപ്രീത് സിംഗ് സന്ധു സേവ് ചെയ്തു. അഞ്ച് സേവുകളുമായി ആയി ബംഗളൂരു ഗോൾകീപ്പർ മികവ് പുലർത്തിയപ്പോൾ, എതിർപക്ഷത്ത് കേരള ബ്ലാസ്റ്റേഴ്സിന്റെ പോരായ്മയായി മാറിയത് ഗോൾകീപ്പർ ആയിരുന്നു. യുവ ഗോൾകീപ്പർ ആയ സോം കുമാറിന്റെ രണ്ടാമത്തെ മാത്രം ഐഎസ്എൽ മത്സരമാണ് ബംഗളൂരുവിനെതിരെ നടന്നത്. 

Advertisement

പരിചയക്കുറവ്, കൊച്ചിയിലെ ആരാധക പിന്തുണ മൂലം ഉണ്ടായ സമ്മർദ്ദം എന്നിവ എല്ലാം ഈ യുവ ഗോൾകീപ്പറുടെ പ്രകടനത്തെ ബാധിച്ചതായി ആണ് കാണാൻ സാധിച്ചത്. ഇതിന്റെ ഫലമായി ബംഗളൂരു എടുത്ത 3 ഓൺ ടാർഗറ്റ് ഷോട്ടുകളും ഗോൾ ആയി മാറുകയും ചെയ്തു. സോം കുമാർ കഴിഞ്ഞ മത്സരത്തിൽ ഒരു സേവ് പോലും നടത്തിയിട്ടില്ല എന്നതാണ്, ഇരു ടീമുകളെയും താരതമ്യം ചെയ്യുമ്പോൾ കഴിഞ്ഞ മത്സരത്തിൽ ശ്രദ്ധേയമായ കണക്ക്. എന്നിരുന്നാലും, വരും മത്സരങ്ങളിൽ സോം കുമാർ കൂടുതൽ മെച്ചപ്പെടും എന്ന് പ്രതീക്ഷിക്കാം. Gurpreet shines as Som Kumar falters in Kerala Blasters vs Bengaluru

Advertisement