Kerala Blasters played practice match against Gokulam Kerala

കേരള ബ്ലാസ്റ്റേഴ്സിന് മിന്നും വിജയം, ബെംഗളൂരു തോൽവി മറക്കാൻ ഗോകുലത്തിനെതിരെ സൂപ്പർ ഗെയിം

Advertisement

കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ഐഎസ്എൽ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ബംഗളൂരുവിനെതിരെ പരാജയപ്പെട്ടിരുന്നു. ഈ തോൽവി കേരള ബ്ലാസ്റ്റേഴ്സിന് വലിയ ആഘാതം ആണ് നൽകിയിരിക്കുന്നത്. അതുകൊണ്ടുതന്നെ, നവംബർ 3-ന് മുംബൈ സിറ്റിക്കെതിരെ നടക്കാനിരിക്കുന്ന മത്സരത്തിനു മുന്നോടിയായി ടീം കൂടുതൽ മെച്ചപ്പെടുത്താനാണ് പരിശീലകൻ മൈക്കിൽ സ്റ്റാഹ്രെ പരിശ്രമിക്കുന്നത്. ടീമിന്റെ ബെഞ്ച് സ്ട്രെങ്ത് മനസ്സിലാക്കുക,

Advertisement

ഇന്ത്യൻ കളിക്കാർക്ക് അവസരം നൽകുക എന്ന ഉദ്ദേശത്തോടുകൂടി, കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്സ് ഒരു സൗഹൃദ മത്സരത്തിൽ കേരളത്തിൽ നിന്നുള്ള ഐലീഗ് ക്ലബ്‌ ഗോകുലം കേരളയെ നേരിട്ടു. മത്സരത്തിൽ മുഴുവൻ ഇന്ത്യൻ താരങ്ങളെ ഉൾക്കൊള്ളിച്ചു കൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സ് മൈതാനത്ത് ഇറങ്ങിയത്. ബംഗളൂരുവിനെതിരായ മത്സരത്തിൽ കളിക്കാൻ കുറവ് സമയം ലഭിച്ച ഇന്ത്യൻ താരങ്ങളും, മൈതാനത്ത് ഇറങ്ങാതെ ബെഞ്ചിൽ തുടർന്ന് കളിക്കാരും

Advertisement

ഗോകുലത്തിനെതിരായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കൂടുതൽ സമയം കളിച്ചു. മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്ക് കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചു. മത്സരത്തിൽ ആദ്യം രണ്ട് ഗോളുകൾ നേടിയത് ഗോകുലം കേരള ആയിരുന്നു. അവരുടെ വിദേശ താരങ്ങളായ നാച്ചോ അബെലേഡോ, സർജിയോ ലാമാസ് എന്നിവരാണ് ബ്ലാസ്റ്റേഴ്സിനെതിരെ ഗോളുകൾ നേടിയത്. എന്നാൽ രണ്ട് ഗോളുകൾക്ക് പിറകിൽ ആയ ശേഷം, നാല് ഗോളുകൾ സ്കോർ ചെയ്ത് മത്സരത്തിലേക്ക് തിരികെ വരുകയായിരുന്നു കേരള ബ്ലാസ്റ്റേഴ്സ്. 

Advertisement

ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഗോൾ നേട്ടം ഒരു സെൽഫ് ഗോൾ ആയിരുന്നു. ശേഷം മുഹമ്മദ്‌ സഹീഫ്, യോയ്ഹെൻബ, അമാവിയ എന്നിവർ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോളുകൾ സ്കോർ ചെയ്തു. ഇതോടെ ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് 4-2 ന്റെ വിജയം നേടി. കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ നിരീക്ഷകനായ അനസ് ആണ് മത്സരത്തെ കുറിച്ചുള്ള അപ്ഡേറ്റ് പങ്കുവെച്ചത്. വരുന്ന ഞായറാഴ്ച മുംബൈ സിറ്റിക്കെതിരെ എവേ മത്സരമാണ് ബ്ലാസ്റ്റേഴ്സിനെ കാത്തിരിക്കുന്നത്. Kerala Blasters played practice match against Gokulam Kerala

Advertisement