Mikael Stahre transforming Kerala Blasters impact on three players

മൈക്കൽ സ്റ്റാഹ്രെക്ക് കീഴിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ രൂപാന്തരം, മൂന്ന് കളിക്കാരെ സ്വാധീനിക്കുന്നു

Advertisement

കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകനായി മൈക്കിൽ സ്റ്റാഹ്രെ സ്ഥാനം ഏറ്റെടുത്ത ശേഷം ടീമിൽ ധാരാളം മാറ്റങ്ങൾ വന്നിട്ടുണ്ട്. അവയിൽ ഏറ്റവും പ്രകടമായ ഒന്ന്, കഴിഞ്ഞ സീസണിൽ താരതമ്യേനെ മോശം പ്രകടനം നടത്തിയ ചില കളിക്കാരുടെ ഈ സീസണിലെ മികച്ച പ്രകടനം ആണ്. മുൻ സീസണെ അടിസ്ഥാനപ്പെടുത്താതെ, ഈ സീസണിലെ പരിശീലന വേളകളിലെ പ്രകടനത്തെ അടിസ്ഥാനമാക്കി മൈക്കിൽ സ്റ്റാഹ്രെ

Advertisement

തന്റെ കളിക്കാർക്ക് അവസരം നൽകുന്നത് ഒരു പോസിറ്റീവ് വശം തന്നെയാണ്. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയ ഘാന ഇന്റർനാഷണൽ ക്വാമി പെപ്ര, ഒരു സ്ട്രൈക്കർ എന്ന നിലയിൽ അത്ര മികച്ച പ്രകടനം അല്ല കഴിഞ്ഞ സീസണിൽ നടത്തിയത്. ആകെ സീസണിൽ കളിച്ച 13 മത്സരങ്ങളിൽ നിന്ന് നാല് ഗോളുകൾ മാത്രമാണ് അദ്ദേഹം നേടിയത്. അതിൽ തന്നെ 12 മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകൾ നേടിയത് ഉൾപ്പെടുന്നു. എന്നാൽ, ഈ സീസണിൽ 

Advertisement

മൈക്കിൽ സ്റ്റാഹ്രെ ബ്ലാസ്റ്റേഴ്സിന്റെ ആഫ്രിക്കൻ താരത്തെ വ്യത്യസ്തമായ രീതിയിൽ ആണ് ഉപയോഗിക്കുന്നത്. സൂപ്പർ സബ്സ്റ്റിറ്റ്യൂട്ട് ആയും, ഫസ്റ്റ് ഇലവൻ സ്ട്രൈക്കർ ആയും എല്ലാം ഓരോ മത്സരത്തിലും ടീമിന് എന്താണ് ആവശ്യം എന്ന രീതിയിൽ പെപ്രയെ മൈക്കിൽ സ്റ്റാഹ്രെ ഉപയോഗിക്കുന്നു. ഇതിന്റെ ഫലമായി 5 ഐഎസ്എൽ മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകൾ നേടിയത് ഉൾപ്പെടെ, ഈ സീസണിൽ ഇതുവരെ അദ്ദേഹം 9 മത്സരങ്ങളിൽ നിന്ന് 6 ഗോളുകൾ കഴിഞ്ഞു. കേരള ബ്ലാസ്റ്റേഴ്‌സിന്റെ മാച്ച് വിന്നർ ആയും അദ്ദേഹം മാറി. 

Advertisement

ഇതുപോലെ മൈക്കിൽ സ്റ്റാഹ്രെക്ക്‌ കീഴിൽ മൈതാനത്ത് മികച്ച രൂപാന്തരം നടത്തിയ ഒരു താരമാണ് നവോച്ച സിംഗ്. കഴിഞ്ഞ സീസണിൽ ലോൺ അടിസ്ഥാനത്തിൽ മഞ്ഞപ്പടക്ക്‌ വേണ്ടി കളിച്ച ഇദ്ദേഹം, മൈക്കിൽ സ്റ്റാഹ്രെ പെർമനന്റ് സൈൻ ചെയ്ത ആദ്യഘട്ട കളിക്കാരിൽ ഒരാളാണ്. സൂപ്പർ പെർഫോമൻസ് ആണ് ഈ ലെഫ്റ്റ് ബാക്ക് നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ സീസണുമായി താരതമ്യം ചെയ്യുമ്പോൾ, മൈക്കിൽ സ്റ്റാഹ്രെക്ക്‌ കീഴിൽ സെന്റർ ബാക്ക് പ്രീതം കോട്ടലും മികച്ച നിലവാരം പുലർത്തുന്നു. 

Summary: Mikael Stahre transforming Kerala Blasters impact on three players

Advertisement