Kerala Blasters ISL fixtures in November

നവംബർ ഹോംകമിംഗ്, ഐഎസ്എൽ കിരീട നേട്ടത്തിന് കേരള ബ്ലാസ്റ്റേഴ്സിന് നിർണ്ണായകം

Advertisement

ഇന്ത്യൻ സൂപ്പർ ലീഗ് 2024-ലെ നവംബർ മാസത്തിലേക്ക് കടക്കുമ്പോൾ, കേരള ബ്ലാസ്റ്റേഴ്സിനെ കാത്തിരിക്കുന്നത് നാല് മത്സരങ്ങൾ ആണ്. ഇവയിൽ ഒരു എവേ മത്സരവും, മൂന്ന് ഹോം മത്സരങ്ങളും ഉൾപ്പെടുന്നു. നിലവിൽ ആറ് മത്സരങ്ങൾ കഴിഞ്ഞപ്പോൾ, രണ്ട് വീതം വിജയവും സമനിലകളും പരാജയവും ഉൾപ്പെടെ 8 പോയിന്റുകളുമായി കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ്. നവംബർ മാസത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ  

Advertisement

ആദ്യം കാത്തിരിക്കുന്നത് മുംബൈ വെല്ലുവിളി ആണ്. നവംബർ 3-ന് കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിയെ അവരുടെ മൈതാനത്ത് നേരിടും. നവംബർ മാസത്തിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഏക എവേ മത്സരം കൂടിയാണ് ഇത്. കൊച്ചിയിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ ബംഗളൂരുവിനോട് പരാജയപ്പെട്ടതിനാൽ, മുംബൈയ്ക്കെതിരെ വിജയം നേടി ഐഎസ്എൽ കിരീട മത്സരത്തിലേക്ക് തിരികെ എത്തുക എന്ന ലക്ഷ്യം കൂടി കേരള ബ്ലാസ്റ്റേഴ്സിന് ഉണ്ട്. 

Advertisement

ഈ മാസത്തിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ടാമത്തെ മത്സരം ഹൈദരാബാദിനെതിരെ ആണ്. നവംബർ 7-ന് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ആണ് മത്സരം. ശേഷം, വലിയ ഒരു ഇടവേളക്ക് പിറകെ നവംബർ 24-ന് കേരള ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ അയൽക്കാരായ ചെന്നൈയിൻ എഫ്സിയെ നേരിടും. ഈ സീസണിലെ ആദ്യ കേരള – ചെന്നൈ സദേൻ ഡെർബി കൂടിയാണ് ഇത്. ഒടുവിൽ, നവംബർ 28-ന് ഈ നവംബർ മാസത്തിലെ തങ്ങളുടെ അവസാന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഗോവയെ നേരിടും. 

Advertisement

കൊച്ചിയിൽ തന്നെയാണ് ഗോവയ്ക്കെതിരായ മത്സരവും. ഈ നവംബർ മാസത്തിൽ മൂന്ന് തുടർച്ചയായ ഹോം മത്സരങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സിനെ കാത്തിരിക്കുന്നത്. ഈ ഹോം അനുകൂല സാഹചര്യങ്ങൾ മുതലെടുത്ത്, കൂടുതൽ പോയിന്റുകൾ നേടി പോയിന്റ് പട്ടികയിൽ മുൻപന്തിയിൽ എത്താനാകും കേരള ബ്ലാസ്റ്റേഴ്സ് ശ്രമിക്കുക. തങ്ങളുടെ ടീമിന്റെ കൂടുതൽ മത്സരങ്ങൾ തങ്ങളുടെ സ്റ്റേഡിയത്തിൽ ഈ മാസം കാണാൻ സാധിക്കുന്നതിന്റെ സന്തോഷം കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്കും ഉണ്ട്. 

Summary: Kerala Blasters ISL fixtures in November

Advertisement