കേരള ബ്ലാസ്റ്റേഴ്‌സ് നാളെ (ഞായറാഴ്ച) സീസണിലെ അവരുടെ ഏഴാമത്തെ മത്സരത്തിന് തയ്യാറെടുക്കുകയാണ്. മുംബൈ സിറ്റി ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. മത്സരം മുംബൈ ഫുട്ബോൾ അരീനയിൽ നടക്കും. ഈ മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളെ കണ്ട കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ മൈക്കിൾ സ്റ്റാഹ്രെ, തന്റെ ടീമിന്റെ മുന്നൊരുക്കങ്ങളെ കുറിച്ചും മത്സരത്തിലുള്ള പ്രതീക്ഷയെ സംബന്ധിച്ചും എതിരാളികളെ കുറിച്ചും സംസാരിച്ചു.
നിലവിൽ അഞ്ച് മത്സരങ്ങൾ കളിച്ച മുംബൈയ്ക്ക് ഒരു വിജയം മാത്രമാണ് നേടാൻ സാധിച്ചിട്ടുള്ളത്. ശേഷിച്ച മത്സരങ്ങളിൽ മൂന്ന് സമനിലകളും ഒരു പരാജയവും ഉൾപ്പെടുന്നു. ഇതോടെ 6 പോയിന്റുകളുമായി ഐഎസ്എൽ പോയിന്റ് പട്ടികയിൽ കേരള ബ്ലാസ്റ്റേഴ്സിന് തൊട്ടു പിറകിൽ ഒമ്പതാം സ്ഥാനത്താണ് മുംബൈ. എന്നാൽ, മുംബൈയുടെ കഴിഞ്ഞ ഫലങ്ങളെ അടിസ്ഥാനപ്പെടുത്തി അവരെ കുറച്ചു കാണുന്നില്ല എന്ന് മാത്രമല്ല, അവരെ ഭയപ്പെടണം എന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ.
“മുംബൈ ശക്തനായ എതിരാളിയാണ്, അവർക്ക് നല്ല പരിശീലകനും കളിക്കാരും ഉണ്ട്. ഇത് ഞങ്ങൾക്ക് ബുദ്ധിമുട്ടുള്ള ഗെയിമാണ്, പക്ഷേ അവർക്കും ഇത് കഠിനമായ ഹോം ഗെയിം ആയിരിക്കും,” മൈക്കിൾ സ്റ്റാഹ്രെ എതിരാളിയുടെ കരുത്തിനെ വിലകുറച്ചു കാണാതെ തന്നെ, തന്റെ ടീമിന്റെ കരുത്ത് മുൻനിർത്തി എതിരാളിക്ക് ഒരു മുന്നറിയിപ്പും നൽകിയിരിക്കുന്നു. പരിശീലകന്റെ വാക്കുകൾ കേരള ബ്ലാസ്റ്റേഴ്സ് കളിക്കാർക്കും മത്സരത്തിന്റെ കടുപ്പം മനസ്സിലാക്കാൻ ബാധകമാണ്. മുംബൈ സിറ്റിക്കെതിരെ
വിജയിക്കാൻ മികച്ച കളി പുറത്തെടുക്കാൻ ബ്ലാസ്റ്റേഴ്സ് പരിശീലകൻ തന്റെ കളിക്കാരോട് ആഹ്വാനം ചെയ്യുകയും ചെയ്തു. “മുംബൈ സിറ്റിക്കെതിരെ വിജയിക്കാൻ ഈ സീസണിലെ ഏറ്റവും മികച്ച എവേ ഗെയിം [കേരള ബ്ലാസ്റ്റേഴ്‌സ്] കളിക്കണം,” മൈക്കിൾ സ്റ്റാഹ്രെ പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിന്റെ കണക്കുകൾ പരിശോധിച്ചാൽ, 6 മത്സരങ്ങളിൽ നിന്ന് രണ്ടു വീതം വിജയങ്ങളും സമനിലകളും പരാജയങ്ങളും ഉൾപ്പെടെ 8 പോയിന്റുകളുമായി ഐഎസ്എൽ പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ്.
Mikael Stahre 🗣️ “We have to play most likely our best away game this season to win against Mumbai City.” #KBFC pic.twitter.com/T4EFfcN4NX
— KBFC XTRA (@kbfcxtra) November 1, 2024
Summary: Kerala Blasters coach Mikael Stahre share expectations for the match against Mumbai City