മുംബൈ സിറ്റിയെ നേരിടാനുള്ള കേരള ബ്ലാസ്റ്റേഴ്സ് സ്റ്റാർട്ടിങ് ഇലവൻ

മുംബൈ സിറ്റിയെ നേരിടാനുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവൻ പ്രഖ്യാപിച്ചു. മുംബൈ ഫുട്ബോൾ അരേനയിൽ നടക്കുന്ന മത്സരത്തിൽ മികച്ച ഇലവൻ ആണ് കേരള ബ്ലാസ്റ്റേഴ്സ് മൈതാനത്ത് ഇറക്കുന്നത് എങ്കിലും, ആരാധകർക്ക് ചില നിരാശകളും ഇലവൻ നൽകുന്നു. പ്രധാനമായും കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ ഫോർവേഡ് നോഹ സദോയ് ഇന്നും കളിക്കുന്നില്ല. നോഹ കഴിഞ്ഞ ബംഗളൂരുവിനെതിരായ മത്സരത്തിലും കളിച്ചിരുന്നില്ല. ഇതുമായി സംബന്ധിച്ച് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ 

നേരത്തെ തന്നെ പ്രസ്താവന ഇറക്കിയിരുന്നു. ബംഗളൂരുവിനെതിരായ മത്സരത്തിന് മുൻപ് നടന്ന പരിശീലനത്തിൽ നോഹക്ക് പരിക്ക് ഏൽക്കുകയും, അത് നേരിയ പരിക്ക് എന്നും ഒരു വാരം മതിയാകും വീണ്ടെടുക്കാൻ എന്നും ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞിരുന്നു. എന്നാൽ പൂർണ്ണ ഫിറ്റ്നസ് നേടാത്ത നോഹ മുംബൈക്കെതിരായ കേരള ബ്ലാസ്റ്റേഴ്സ് സ്‌ക്വാഡിലും ഇടം പിടിച്ചില്ല. ഇതോടെ അഡ്രിയാൻ ലോണ്, ക്വാമി പെപ്ര, 

അലക്സാണ്ടർ കോഫ്, ജീസസ് ജിമിനസ് എന്നിവരാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനിൽ ഇടം നേടിയിരിക്കുന്ന വിദേശ താരങ്ങൾ. സോം കുമാർ ഗോൾവല കാക്കുമ്പോൾ, നവോച്ച, പ്രീതം, ഹോർമിപാം, സന്ദീപ് എന്നിവർക്കാണ് പ്രതിരോധത്തിന്റെ ഡ്യൂട്ടി. കോഫിനൊപ്പം വിപിൻ മോഹനനും ഡാനിഷ് ഫാറൂക്കും കേരള ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരയിൽ കളിക്കും. മുന്നേറ്റ നിരയിൽ ലൂണ – പെപ്ര – ജീസസ് ത്രയം കളിക്കും. മിലോസ് ഡ്രിൻസിക്ക്, മുഹമ്മദ്‌ സഹീഫ്, നോറ ഫെർണാണ്ടസ്, രാഹുൽ കെപി, മുഹമ്മദ്‌ അസ്ഹർ, മുഹമ്മദ്‌ ഐമാൻ, ഫ്രഡ്‌ഡി, കൊറോ, യോയ്ഹെൻബ എന്നീ താരങ്ങളാണ് ബെഞ്ചിൽ ഇരിക്കുന്നത്. 

മുംബൈ സിറ്റിയും മികച്ച സ്റ്റാർട്ടിങ് ഇലവൻ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ലച്ചൻപ ഗോൾവലക്ക് കീഴിൽ സ്ഥാനം ഉറപ്പിച്ചപ്പോൾ, വാൽപുയ, മെഹതാബ്, ടിരി, നഥാൻ റോഡ്രിഗസ് എന്നിവർ പ്രതിരോധത്തിന്റെ ചുമതല ഏറ്റെടുത്തു. വാൻ നിഫ്, ബ്രാൻഡൻ ഫെർണാണ്ടസ്, ജോൺ ടോറൽ എന്നിവർ മധ്യനിരയിലും, ചാങ്തെ, ബിബിൻ സിംഗ്, നിക്കോളാസ് കരേലിസ് എന്നിവർ മുന്നേറ്റ നിരയിലും കളിക്കും. Mumbai City vs Kerala Blasters lineup