Kerala Blasters Som Kumar falter, while Gurmeet Singh lifts NorthEast United to victory

ഗുർമീത് മുതൽ സോം കുമാർ വരെ, ഉയർന്ന സ്‌കോറിംഗ് ഗെയിമുകളിലെ ഗോൾകീപ്പർമാർമാരുടെ വൈരുദ്ധ്യാത്മക സ്വാധീനം

Advertisement

ഞായറാഴ്ച്ച (നവംബർ 3) നടന്ന രണ്ട് ഐഎസ്എൽ മത്സരങ്ങളിൽ ഗോൾകീപ്പർമാർ സൃഷ്ടിച്ച വൈരുദ്ധ്യമായ ഇമ്പാക്ട് ശ്രദ്ധേയമായി. രണ്ട് മത്സരങ്ങളിലും കൂടിയായി ആകെ 11 ഗോളുകൾ പിറന്നു, രണ്ട് മത്സരങ്ങളിലും ഒരു ടീമും ക്ലീൻ ഷീറ്റ് പാലിച്ചില്ല. എന്നിരുന്നാലും, രണ്ട് മത്സരങ്ങളിലും മത്സരഫലത്തെ സ്വാധീനിക്കുന്നതിൽ വലിയ ഇടപെടൽ ആണ് ഗോൾകീപ്പറുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ഇവ എങ്ങനെ എന്ന് പരിശോധിക്കാം. 

Advertisement

കേരള ബ്ലാസ്റ്റേഴ്‌സ് – മുംബൈ സിറ്റി മത്സരത്തിൽ ഇരു ടീമുകളുടെയും ഗോൾകീപ്പർമാരുടെ ഭാഗത്തുനിന്ന് പിഴവുകൾ കാണാൻ സാധിച്ചു. പിഴവ് എന്നതിൽ ഉപരി, അബദ്ധങ്ങൾ ഉണ്ടായതാണ് ഇക്കാര്യം ശ്രദ്ധേയമാകാൻ കാരണം. മുംബൈ സിറ്റി ഗോൾകീപ്പർ ലച്ചെൻപ ഒരു പെനാൽറ്റി ഉൾപ്പെടെ രണ്ട് ഗോളുകൾ വഴങ്ങിയെങ്കിലും, കയ്യിൽ നിന്ന് സ്വയം ഡ്രോപ് ചെയ്ത ബോൾ വീണ്ടും കൈകളിൽ എടുത്ത് ബോക്സിന് ഉള്ളിൽനിന്ന് ഫ്രീകിക്ക് വഴങ്ങിയത് ഒരു ഗോൾകീപ്പറിൽ നിന്ന് സംഭവിക്കാൻ പാടില്ലാത്ത അടിസ്ഥാനപരമായ പിഴവായി മാറി. അതേസമയം, കേരള ബ്ലാസ്റ്റേഴ്സ്

Advertisement

ഗോൾകീപ്പർ സോം കുമാർ രണ്ട് പെനാൽറ്റികൾ ഉൾപ്പെടെ ആകെ നാല് ഗോളുകൾ ആണ് മത്സരത്തിൽ വഴങ്ങിയത്. യുവ ഗോൾകീപ്പർ, പരിചയസമ്പത്ത് കുറവ് എന്നീ ഘടകങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും, സോം കുമാറിന്റെ ഭാഗത്തുനിന്ന് ഒരു മികച്ച പ്രകടനം ഉണ്ടാകാതിരിക്കുന്നത് തുടർച്ചയായ മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഫലത്തെ പ്രതികൂലമാക്കുന്നു. അതേസമയം, ഞായറാഴ്ച നടന്ന ആദ്യ മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഗോൾ കീപ്പർ ഗുർമീത് സിംഗ് തന്റെ ടീമിന്റെ വിജയത്തിൽ

Advertisement

വലിയ ഇമ്പാക്ട് കൊണ്ടുവരുന്നതും കണ്ടു. മത്സരത്തിൽ 3-2 എന്ന നിലയിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഒഡീഷയെ പരാജയപ്പെടുത്തിയെങ്കിലും, കളിയിൽ ഏറ്റവും കൂടുതൽ ഓൺ ടാർഗറ്റ് ഷോട്ടുകൾ എടുത്തത് ഒഡീഷ ആണ്. 15 വീതം ഷോട്ടുകൾ ഇരു ടീമുകളും എടുത്തപ്പോൾ, അതിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് 4 ഓൺ ടാർഗറ്റ് ഷോട്ടുകളും, ഒഡിഷ 7 ഓൺ ടാർഗറ്റ് ഷോട്ടുകളും ആണ് എടുത്തത്. തന്റെ നേരെ വന്ന 7 ഷോട്ടുകളിൽ 5 എണ്ണവും സേവ് ചെയ്ത ഗുർമീത് സിംഗ്, മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പ്ലെയർ ഓഫ് ദി മാച്ച് ആയി. 

Summary: Kerala Blasters Som Kumar falter, while Gurmeet Singh lifts NorthEast United to victory

Advertisement