Kerala Blasters midfielder Vibin Mohanan includes 26 probables for friendly India vs Malaysia: ഇന്ത്യൻ ഫുട്ബോൾ ടീമിൻ്റെ മുഖ്യ പരിശീലകൻ മനോലോ മാർക്വേസ് ചൊവ്വാഴ്ച (5 നവംബർ 2024) നവംബർ 18 ന് മലേഷ്യക്കെതിരെ നടക്കുന്ന ഇന്ത്യയുടെ ഫിഫ അന്താരാഷ്ട്ര സൗഹൃദ മത്സരത്തിനുള്ള 26 അംഗ സാധ്യതാ പട്ടിക പ്രഖ്യാപിച്ചു. ഹൈദരാബാദിലെ ജിഎംസി ബാലയോഗി ഗച്ചിബൗളി സ്റ്റേഡിയത്തിലാണ് ഇന്ത്യ-മലേഷ്യ ഫുട്ബോൾ മത്സരം. പരിശീലന ക്യാമ്പിനായി
ഇന്ത്യൻ ഫുട്ബോൾ ടീം നവംബർ 11 ന് ഹൈദരാബാദിൽ എത്തും. ഇന്ത്യൻ ടീമിൽ കേരള ബ്ലാസ്റ്റേഴ്സ് സാന്നിധ്യമായി മലയാളി താരം വിപിൻ മോഹനൻ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഐഎസ്എല്ലിൽ മികച്ച പ്രകടനം തുടരുന്ന മിഡ്ഫീൽഡറെ തുടർന്ന് നടക്കുന്ന ദേശീയ ട്രെയിനിങ് ഘട്ടത്തെ അടിസ്ഥാനമാക്കി ഫൈനൽ ടീമിലേക്ക് പരിശീലകൻ പരിഗണിക്കും. നേരത്തെ ഇന്ത്യ അണ്ടർ 23 ടീമിന് കളിച്ചിട്ടുള്ള വിപിൻ മോഹനൻ ഇതുവരെ സീനിയർ ടീമിൽ അരങ്ങേറ്റം നടത്തിയിട്ടില്ല. 21-കാരനായ വിപിൻ നല്ല പൊട്ടൻഷ്യൽ ഉള്ള കളിക്കാരനാണ്. അതേസമയം, നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ മലയാളി താരം
ജിതിൻ എംഎസിനെയും 26 അംഗ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡ്യൂറൻഡ് കപ്പ് 2024-ന്റെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ട താരമാണ് ജിതിൻ. നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് വേണ്ടി തുടരുന്ന മികച്ച പ്രകടനമാണ് ജിതിനെ ദേശീയ ടീം പരിശീലകന്റെ ശ്രദ്ധയിൽപ്പെടുത്തിയിരിക്കുന്നത്. ഈ രണ്ടുപേർ മാത്രമാണ് 26 അംഗ സ്ക്വാഡിലെ മലയാളി സാന്നിധ്യങ്ങൾ. ആഷിക് കുരുണിയൻ, സഹൽ അബ്ദുൽ സമദ്, രാഹുൽ കെപി, ലിയോൺ അഗസ്റ്റിൻ തുടങ്ങിയ മലയാളി താരങ്ങൾ ഒന്നും തന്നെ 26 അംഗ സ്ക്വാഡിൽ ഉൾപ്പെട്ടിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
ഇന്ത്യൻ ഫുട്ബോൾ ടീമിൻ്റെ 26 അംഗ സാധ്യത പട്ടിക:
ഗോൾകീപ്പർമാർ: അമരീന്ദർ സിങ്, ഗുർപ്രീത് സിങ് സന്ധു, വിശാൽ കൈത്.
ഡിഫൻഡർമാർ: ആകാശ് സാങ്‌വാൻ, അൻവർ അലി, ആശിഷ് റായ്, ചിംഗ്‌ലെൻസന സിംഗ് കോൺഷാം, ഹ്മിംഗ്തൻമാവിയ റാൾട്ടെ, മെഹ്താബ് സിംഗ്, രാഹുൽ ഭേക്കെ, റോഷൻ സിംഗ് നൗറെം, സന്ദേശ് ജിംഗൻ.
മിഡ്ഫീൽഡർമാർ: അനിരുദ്ധ് ഥാപ്പ, ബ്രാൻഡൻ ഫെർണാണ്ടസ്, ജീക്സൺ സിംഗ്, ജിതിൻ എംഎസ്, ലാലെങ്മാവിയ റാൾട്ടെ, ലിസ്റ്റൺ കൊളാക്കോ, സുരേഷ് സിംഗ് വാങ്ജാം, വിബിൻ മോഹനൻ.
ഫോർവേഡുകൾ: എഡ്മണ്ട് ലാൽറിൻഡിക, ഇർഫാൻ യാദ്വാദ്, ഫാറൂഖ് ചൗധരി, ലാലിയൻസുവാല ചാങ്‌തെ, മൻവീർ സിംഗ്, വിക്രം പ്രതാപ് സിംഗ്.
The #BlueTigers' 🐯 🇮🇳 squad for the Malaysia 🇲🇾 friendly is out 🙌#IndianFootball ⚽ pic.twitter.com/iUY6eCjayx
— Indian Football Team (@IndianFootball) November 5, 2024