Hyderabad FC comeback win over Kerala Blasters FC

തുടർച്ചയായ മൂന്നാം മത്സരത്തിൽ തോൽവി വഴങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്, ഹൈദരാബാദ് എഫ്‌സിയുടെ വിജയം

Advertisement

Hyderabad FC comeback win over Kerala Blasters FC: ഇന്ത്യൻ സൂപ്പർ ലീഗിൽ തുടർച്ചയായ മൂന്നാം മത്സരത്തിൽ തോൽവി വഴങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ കേരളത്തിനെതിരെ ഹൈദരാബാദ് എഫ്‌സിയുടെ വിജയം ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്. ഹൈദരാബാദിനായി ആന്ദ്രെ ആൽബ ഇരട്ടഗോളുകൾ നേടി. സ്വന്തം മൈതാനത്ത് കേരളത്തിന്റെ ആശ്വാസ ഗോൾ പിറന്നത് ജീസസ് ജിമെനെസിൽ നിന്നാണ്.

Advertisement

കേരള ബ്ലാസ്റ്റേഴ്സിനെതിരായ മത്സരത്തിലെ ജയത്തോടെ, ഏഴ് മത്സരങ്ങളിൽ നിന്നും രണ്ട് ജയവും നാല് സമനിലയും ഒരു തോൽവിയുമായി ഹൈദരാബാദ് എഫ്‌സി ഏഴ് പോയിന്റുകളുമായി ഇന്ത്യൻ സൂപ്പർ ലീഗിന്റെ പോയിന്റ് പട്ടികയിൽ പതിനൊന്നാം സ്ഥാനത്ത് തുടരുന്നു. കേരള ബ്ലാസ്റ്റേഴ്‌സ് ആകട്ടെ, എട്ട് മത്സരങ്ങളിൽ നിന്നും രണ്ട് വീതം ജയവും സമനിലയും നാല് തോൽവിയുമായി എട്ട് പോയിന്റുകളുമായി പത്തം സ്ഥാനത്തും. മത്സരം അവസാനിക്കുമ്പോൾ അറുപത്തിയെട്ട് ശതമാനത്തിന് മുകളിൽ പന്തവകാശം കേരള ബ്ലാസ്റ്റേഴ്സിന് ഉണ്ടായിരുന്നു. മുപ്പത്തിയാറു ക്രോസുകൾ നടത്തിയെങ്കിലും ഒന്ന് പോലും ഗോളിൽ അവസാനിച്ചില്ല.

Advertisement

ഹൈദരാബാദ് എടുത്ത ഷോട്ടുകളിൽ മൂന്നെണ്ണം ലക്ഷ്യം കണ്ടപ്പോൾ, കേരളത്തിന്റെ ലക്ഷ്യം കണ്ടെത് രണ്ടെണ്ണം മാത്രം. എവേ മൈതാനത്ത് ആദ്യം ഗോൾ വഴങ്ങിയ ശേഷം ആദ്യമായാണ് ഹൈദരാബാദ് ഒരു മത്സരത്തിൽ വിജയിക്കുന്നത്. കേരളത്തിന്റെ ആക്രമണത്തിലൂടെയാണ് മത്സരം തുടങ്ങിയത്.  കേരളം കൊച്ചിയിലെ ആരാധകരെ സാക്ഷിയാക്കി പതിമൂന്നാം മിനിറ്റിൽ ജീസസ് ജിമിനസിലൂടെ മത്സരത്തിൽ മുന്നിലെത്തി. സ്കോർ 1 – 0. നാല്പത്തിമൂന്നാം മിനിറ്റിൽ, തുടർ ആക്രമണങ്ങളെ ലക്ഷ്യത്തിലെത്തിച്ച്

Advertisement

ഹൈദരാബാദ് എഫ്‌സി മത്സരത്തിലെ ആദ്യ ഗോൾ നേടി. പരാഗ് ബോക്സിലേക്ക് നൽകിയ പന്ത് ആന്ദ്രേ ആൽബ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം നോക്കിനിൽക്കെ ലക്ഷ്യത്തിലെത്തിച്ചു. തുടർന്നുള്ള മത്സരം ഇഞ്ചോടിഞ്ചായിരുന്നു. ഇരു ടീമുകൾക്കും തുടർ അവസരങ്ങൾ ലഭിച്ചു. പക്ഷെ, ഒന്നും ലക്ഷ്യത്തിലെത്തിയില്ല. അറുപത്തിയെട്ടാം മിനിറ്റിൽ കേരളം പെനാൽറ്റി വഴങ്ങിയതോടെ മത്സരത്തിന്റെ ഗതിമാറി. ആന്ദ്രേ ആൽബ എടുത്ത ഷോട്ട് സോമിനെ കടന്ന് വലയിലേക്ക് കയറിയപ്പോൾ കൊച്ചിയിൽ നിശബ്ദത ഉയർന്നു. സ്കോർ 1 – 2.

Advertisement