Rahul KP in his last 34 matches for Kerala Blasters

രാഹുൽ പഴയ രാഹുൽ അല്ല!! കേരള ബ്ലാസ്റ്റേഴ്‌സ് താരത്തിന്റെ കണക്കുകൾ ഞെട്ടിക്കുന്നത്

Advertisement

കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിൽ കൊണ്ടുവന്ന മലയാളി താരങ്ങളിൽ ഏറ്റവും പ്രമുഖരും ശ്രദ്ധേയനും ആയ താരം ആണ് രാഹുൽ കെപി. 2017 ഫിഫ അണ്ടർ 17 ലോകകപ്പിൽ ഇന്ത്യൻ ടീമിനെ പ്രതിനിധീകരിച്ച രാഹുലിനെ, ഐലീഗ് ക്ലബ് ഇന്ത്യൻ ആരോസിൽ നിന്ന് 2019-ലാണ് കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തത്. ടീമിനായി മികച്ച പ്രകടനം അദ്ദേഹം നടത്തുകയും ചെയ്തു. എന്നാൽ, ഇപ്പോൾ ഈ മലയാളി താരത്തിന് എന്താണ് സംഭവിച്ചിരിക്കുന്നത്. 

Advertisement

വലത് വിംഗിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റ ആക്രമണങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്ന രാഹുലിന്, ഈ സീസണിൽ ഇതുവരെ അദ്ദേഹത്തിന്റെ നിലവാരത്തിന് ഒത്ത പ്രകടനം കാഴ്ചവെക്കാൻ സാധിച്ചിട്ടില്ല. മൈക്കിൾ സ്റ്റാഹ്രെക്ക്‌ കീഴിൽ ആദ്യ മത്സരങ്ങളിൽ ഒരു മലയാളി താരം എന്ന നിലക്ക് വലിയ പരിഗണനമാണ് രാഹുലിന് ലഭിച്ചത്. സ്ഥിരമായി സ്റ്റാർട്ടിങ് ഇലവനിൽ ഇടം നേടുകയും ചെയ്തു. എന്നാൽ മത്സരങ്ങൾ പുരോഗമിക്കവേ സ്റ്റാർട്ടിങ് ഇലവനിലെ അദ്ദേഹത്തിന്റെ സ്ഥാനം നഷ്ടമായി. ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ഒരു കണക്ക്, 

Advertisement

രാഹുൽ കെപിയുടെ ദയനീയ ഫോമിന്റെ കടുപ്പം പ്രകടമാക്കുന്നു. അതായത്, കേരള ബ്ലാസ്റ്റേഴ്സിനായി രാഹുൽ കെപി ഏറ്റവും ഒടുവിൽ കളിച്ച 34 മത്സരങ്ങളിൽ നിന്ന് ആകെ അദ്ദേഹം നേടിയിരിക്കുന്നത് ഒരു ഗോളും ഒരു അസിസ്റ്റും മാത്രമാണ്. ഒരു ഫോർവേഡ് എന്ന നിലക്ക് രാഹുലിന്റെ സമീപകാല പ്രകടനം എത്ര ദയനീയമാണ് എന്നതിന്റെ രൂപമാണ് ഈ അക്കങ്ങൾ. ഈ സീസണിൽ ഇതുവരെ 7 മത്സരങ്ങൾ കളിച്ചപ്പോൾ, അദ്ദേഹത്തിന് ഒരു ഗോളോ അസിസ്റ്റോ ടീമിന് വേണ്ടി സംഭാവന ചെയ്യാൻ സാധിച്ചിട്ടില്ല. 

Advertisement

അതേസമയം, ഇതുവരെ 84 മത്സരങ്ങൾ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ചിട്ടുള്ള രാഹുൽ ആകെ 8 ഗോളുകൾ സ്കോർ ചെയ്തിട്ടുണ്ട്. മാത്രമല്ല, കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച മൂന്നാമത്തെ താരം കൂടിയാണ് രാഹുൽ കെപി. കേരള ബ്ലാസ്റ്റേഴ്സിന്റെ ടോപ് സ്കോറർമാരുടെ പട്ടികയിൽ ഒമ്പതാം സ്ഥാനവും രാഹുൽ അലങ്കരിക്കുന്നു. 5 അസിസ്റ്റുകളുമായി ക്ലബ്ബിന്റെ റെക്കോർഡ് പുസ്തകത്തിൽ ഏഴാം സ്ഥാനത്താണ് രാഹുൽ കെപിയുടെ സ്ഥാനം. Rahul KP in his last 34 matches for Kerala Blasters

Advertisement