Two assists in two starts for 17 years old Korou Singh

ശരിക്കും കഴിവുള്ള ഒരു ആൺകുട്ടി!! കേരള ബ്ലാസ്റ്റേഴ്സിന്റെ പുലിക്കുട്ടി

Advertisement

കോറോ സിംഗ് എന്ന 17-കാരൻ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ മനസ്സിൽ വലിയ സ്ഥാനങ്ങൾ കീഴടക്കുകയാണ്. കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന ചെന്നൈയിനെതിരായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനിൽ കളിച്ച കോറോ സിംഗ്, മികച്ച പ്രകടനം ആണ് സ്വന്തം കാണികൾക്ക് മുന്നിൽ നടത്തിയത്. മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചപ്പോൾ, കളിയിലെ ആദ്യ ഗോളിന് വഴി ഒരുക്കിയത് കോറോ സിംഗ് ആയിരുന്നു.

Advertisement

ജീസസ് ജിമിനസ് കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ ലീഡ് സമ്മാനിച്ചത് കോറോ സിംഗിന്റെ അസിസ്റ്റിൽ നിന്നായിരുന്നു എന്നത്, അദ്ദേഹത്തിന്റെ തുടർച്ചയായ മത്സരങ്ങളിലെ ഗോൾ കോൺട്രിബ്യൂഷനുകൾ രേഖപ്പെടുത്തുന്നു. നേരത്തെ ഹൈദരാബാദിനെതിരായ മത്സരത്തിലും കോറോ സിംഗ് ഒരു അസിസ്റ്റ് നൽകിയിരുന്നു. ഇത് അദ്ദേഹത്തെ ഇന്ത്യൻ സൂപ്പർ ലീഗിൽ ഒരു അസിസ്റ്റ് നൽകുന്ന ഏറ്റവും പ്രായം കുറഞ്ഞ കേരള ബ്ലാസ്റ്റേഴ്സ് കളിക്കാരൻ ആക്കി മാറ്റുകയും ചെയ്തിരുന്നു. എന്നാൽ,

Advertisement

ഹൈദരാബാദിനെതിരെ ബ്ലാസ്റ്റേഴ്സിന് വിജയിക്കാൻ ആകാതെ പോയത് കോറോ സിംഗിന്റെ പ്രകടനത്തിന് മേലുള്ള പ്രശംസക്ക് മങ്ങൽ ഏൽപ്പിച്ചു. ഇപ്പോൾ, ചെന്നൈയിനെതിരായ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് വിജയിച്ചപ്പോൾ, അതിൽ കോറോ സിംഗ് കാര്യമായ സംഭാവന നൽകിയത് ശ്രദ്ധേയമായി. ഇത് ആരാധകരുടെ അഭിനന്ദനങ്ങൾക്കും, പരിശീലകൻ മൈക്കിൾ സ്റ്റാഹ്രെയുടെ പ്രശംസക്കും കാരണമായി. “ശരിക്കും കഴിവുള്ള ഒരു ആൺകുട്ടി. അവൻ ഞങ്ങളുടെ ഗ്രൂപ്പിൽ മത്സരിക്കുന്ന ആളാണെന്നും സാധാരണമായ ഗുണങ്ങൾ ഉണ്ടെന്നും ഞാൻ മനസ്സിലാക്കി,

Advertisement

അവന്റെ വേഗതയും വൺ ഓൺ വൺ കഴിവുകളും ഞാൻ മനസ്സിലാക്കി. അവൻ കഠിനാധ്വാനം ചെയ്യുന്നു,” മൈക്കിൾ സ്റ്റാഹ്റെ കോറോ സിംഗിനെ കുറിച്ച് മത്സരശേഷം പ്രതികരിച്ചു. കേരള ബ്ലാസ്റ്റേഴ്സ് റിസർവ് ടീമിൽ നിന്ന് സീനിയർ ടീമിലേക്ക് പ്രമോഷൻ നേടിയ കോറോ, ഈ സീസണിൽ ഇതിനോടകം മൂന്ന് മത്സരങ്ങൾ കളിച്ചു. ആദ്യം മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ പകരക്കാരനായി ആണ് മൈതാനത്ത് എത്തിയതെങ്കിൽ, ഹൈദരാബാദിനെതിരെ കൊച്ചിയിൽ നടന്ന മത്സരത്തിൽ കൊറോ സിംഗ് ആദ്യ ഇലവനിൽ ഇടം നേടി.

Summary: Two assists in two starts for 17 years old Korou Singh

Advertisement