കളി മോശമായതിനാലല്ല മത്സരഫലങ്ങൾ ലഭിക്കാത്തതെന്ന് ഒന്ന് കൂടി അടിവരയിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ മൈക്കിൾ സ്റ്റാറെ. ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈയിൻ എഫ്‌സിക്കെതിരെ ഞായറാഴ്ച കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ മറുപടിയില്ലാത്ത മൂന്ന് ഗോളുകളുടെ വിജയത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ഐഎസ്എല്ലിൽ മൂന്ന് തുടർ തോൽവികൾക്ക് ശേഷം വിജയ പാതയിലേക്ക് ചുവട് വെച്ച കേരളം പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്തേക്ക് ഉയർന്നു.
ചെന്നൈയിനെതിരായ മത്സരം മികച്ചതാണെന്നും ഈ ജയം കേരള ബ്ലാസ്റ്റേഴ്‌സ് അർഹിക്കുന്നതായും മൈക്കിൾ സ്റ്റാറെ പറഞ്ഞു. “മികച്ച വിജയമായിരുന്നു ഇത്. ഞങ്ങൾ മത്സരം മൊത്തത്തിൽ നിയന്ത്രിച്ചുവെന്ന് എനിക്ക് തോന്നുന്നു. 15-20 മിനിറ്റിനുള്ളിൽ വ്യക്തിഗതമായ പിഴവ് വരുത്തിയെങ്കിലും ചില വലിയ അവസരങ്ങൾ സൃഷ്ടിച്ചു. നന്നായി പ്രതിരോധിച്ചു. ഞങ്ങൾ ഈ വിജയത്തിന് പൂർണ്ണമായും അർഹരാണെന്ന് ഞാൻ വിശ്വസിക്കുന്നു. സത്യസന്ധമായി പറഞ്ഞാൽ, തുടർച്ചയായി മൂന്നെണ്ണം തോറ്റെങ്കിലും, മത്സര ഫലങ്ങൾ സൂചിപ്പിക്കുന്നത്ര മോശമായി ഞങ്ങൾ കളിച്ചിട്ടില്ല. എന്നാൽ മത്സരങ്ങൾ തോൽക്കുമ്പോൾ ഇതിന് പ്രസക്തിയില്ല. അതിനാൽ കളിക്കാർ സമ്മർദ്ദമില്ല ശ്രദ്ധ ചെലുത്തിയതിൽ എനിക്ക് സന്തോഷമുണ്ട്.”
“ഞങ്ങൾക്ക് പാതയിലേക്ക് തിരിച്ചെത്താനുള്ള പ്രധാന മത്സരമായിരുന്നു ഇത്. ഇത് (മത്സരം) ഞങ്ങൾ നന്നായി കൈകാര്യം ചെയ്തു. ആരാധകർ ഞെട്ടിച്ചു. പ്രതീക്ഷിച്ചതിലും കൂടുതൽ ആളുകൾ ഉണ്ടായിരുന്നു. അന്തരീക്ഷം ഊർജ്ജമയമായിരുന്നു. ആകെ, ഇതൊരു മികച്ച മത്സരവും അർഹിച്ച വിജയവുമായിരുന്നു.” – കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ തുടർന്നു. “ഈ വിജയം ഊർജ്ജം നൽകുന്നു. സ്പോർട്സിൽ ഫലങ്ങളാണ് എല്ലാം. അവ കളിക്കാരെയും അവരുടെ ആത്മവിശ്വാസത്തെയും മാനസികാവസ്ഥയെയും സ്വാധീനിക്കുന്നു. തുടർച്ചയായി മൂന്ന് മത്സരങ്ങൾ തോറ്റത് എളുപ്പമായിരുന്നില്ല. സ്വന്തം ഹോമിൽ ബംഗളുരുവിനെതിരെ വിജയം അർഹിച്ചിരുന്നു. മുംബൈക്കെതിരെ എവേയിൽ ഞങ്ങൾ കഠിനമായി പൊരുതിയെങ്കിലും തൊട്ടു. ഹൈദെരാബാദിനെതിരെ ആദ്യ പകുതിയിൽ
Mikael Stahre 🗣️“It was a super important win, but it was also super important to keep a clean sheet. Finally, finally, a clean sheet. And so I will sleep with a smile on my face.” #KBFC
— KBFC XTRA (@kbfcxtra) November 25, 2024
മികച്ചു നിന്നപ്പോൾ രണ്ടാം പകുതി നിരാശപ്പെടുത്തി. എന്നാൽ ഈ മത്സരങ്ങളിൽ നിന്നും പോയിന്റുകൾ ലഭിച്ചില്ലെങ്കിലും പ്രകടനം എഴുതി തള്ളാവുന്നതായിരുന്നില്ല,” മൈക്കിൾ സ്റ്റാറെ പറഞ്ഞു. ഐഎസ്എല്ലിൽ മാച്ച് വീക്ക് പത്തിൽ ഹോം മൈതാനത്ത് എഫ്‌സി ഗോവക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. ഇന്നത്തെ മത്സരത്തിലെ ജയം, അടുത്ത മത്സരത്തിനുള്ള തയാറെടുപ്പിനെ എളുപ്പമാക്കുമെന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ മൈക്കിൾ സ്റ്റാഹ്റെയുടെ പ്രതികരണം.
Summary: Kerala Blasters head coach Mikael Stahre response after win over Chennaiyin FC in Kochi