UEFA Champions League Matchday 5 roundup

റിയൽ മാഡ്രിഡിനെ തകർത്ത് ലിവർപൂൾ, ബെൻഫിക്കക്ക് രക്ഷകനായി അർജന്റീനിയൻ മാലാഖ

Advertisement

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ അഞ്ചാം റൗണ്ട് മത്സരങ്ങളിൽ കഴിഞ്ഞ രാത്രി ചില ഗംഭീര പോരാട്ടങ്ങൾക്കാണ് ലോക ഫുട്ബോൾ സാക്ഷികൾ ആയത്. അൻഫീൽഡിൽ നടന്ന സൂപ്പർ മത്സരത്തിൽ, നിലവിലെ ചാമ്പ്യൻമാരായ റിയൽ മാഡ്രിഡിനെ ഇംഗ്ലീഷ് വമ്പൻമാരായ ലിവർപൂൾ പരാജയപ്പെടുത്തി. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ആതിഥേയരുടെ വിജയം. നിരവധി നാടകീയ സംഭവ വികാസങ്ങൾക്ക് സാക്ഷ്യം വഹിച്ച മത്സരത്തിൽ, 

Advertisement

അലക്സിസ് മക്കലിസ്റ്റർ, കോഡി ഗാക്പോ എന്നിവരാണ് ലിവർപൂളിനായി ഗോളുകൾ നേടിയത്. അതേസമയം, കളിയുടെ 61-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കിക്ക് റിയൽ മാഡ്രിഡിന്റെ കൈലിയൻ എംബാപ്പെ നഷ്ടപ്പെടുത്തി. എംബാപ്പെയുടെ ഷോട്ട് ലിവർപൂൾ ഗോൾകീപ്പർ കെല്ലെഹെർ സേവ് ചെയ്യുകയായിരുന്നു. അതേസമയം, 70-ാം മിനിറ്റിൽ ലിവർപൂളിന് ലഭിച്ച പെനാൽറ്റി മുഹമ്മദ് സലാഹും പാഴാക്കി കളഞ്ഞു. കഴിഞ്ഞ രാത്രി നടന്ന മറ്റൊരു ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ, 

Advertisement

ഫ്രഞ്ച് ടീമായ മൊണാക്കോയെ 3-2 ന് പോർച്ചുഗീസ് ക്ലബ് ബെൻഫിക പരാജയപ്പെടുത്തി. മത്സരത്തിൽ രണ്ട് വേളകളിൽ പിറകിൽ നിന്ന ശേഷമാണ്, ബെൻഫിക്ക തിരിച്ചുവരവ് നടത്തിയത്. സെഗിർ, മഗാസ്സ എന്നിവർ മൊണാക്കോക്ക് വേണ്ടി ഗോളുകൾ നേടിയപ്പോൾ, പാവ്ലിഡിസ്, കാബ്രൽ, അംഡൗണി എന്നിവരാണ് ബെൻഫികയുടെ സ്കോറർമാർ. മത്സരത്തിൽ അഞ്ച് മിനിറ്റ് ഇടവേളയിൽ രണ്ട് അസിസ്റ്റുകൾ നൽകി എയ്ഞ്ചൽ ഡി മരിയയും തിളങ്ങി. ഇംഗ്ലീഷ് ടീം ആസ്റ്റൺ വില്ലയും ഇറ്റാലിയൻ ക്ലബ് യുവന്റസും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞപ്പോൾ, 

Advertisement

സെൽറ്റിക് – ക്ലബ്‌ ബ്രൂഗെ മത്സരം 1-1 സമനിലയിൽ കലാശിച്ചു. പി എസ് വി ഐന്തോവൻ, ശാക്തർ ഡോനെട്സ്കിനെതിരെ 3-2 ന് വിജയം സ്വന്തമാക്കി. ജർമ്മൻ ക്ലബ്ബ് ബൊറൂസിയ ഡോർട്ട്മുണ്ട്, ഡൈനാമൊ സാഗ്രബിനെതിരെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് വിജയം നേടി. ഇറ്റാലിയൻ ക്ലബ് ബൊലോഗ്നക്കെതിരെ ഫ്രഞ്ച് ക്ലബ് ആയ ലില്ലി 2-1 ന് വിജയിച്ചു. ഡിസംബർ 10-ന് യുവേഫ ചാമ്പ്യൻസ് ലീഗ് ആറാം റൗണ്ട് മത്സരങ്ങൾക്ക് തുടക്കമാകും. UEFA Champions League Matchday 5 roundup

Advertisement