“ഞങ്ങൾ ചെയ്യേണ്ട ചില കാര്യങ്ങൾ ഉണ്ടെന്ന് ഞങ്ങൾ തിരിച്ചറിയുന്നു” ട്രാൻസ്ഫർ അപ്ഡേറ്റ് പങ്കുവെച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

ഇതുവരെ ഒരു ട്രോഫി പോലും നേടാത്ത ഏക ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് ആണ് കേരള ബ്ലാസ്റ്റേഴ്സ്. ഇന്ത്യൻ ഫുട്ബോളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ക്ലബ്ബും കേരള ബ്ലാസ്റ്റേഴ്സ് തന്നെ. മൂന്ന് തവണ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സ് എത്തിയിട്ടുണ്ടെങ്കിലും, ടീമിനെ അത്രമേൽ ഇഷ്ടപ്പെടുന്ന ആരാധകർക്ക് അത് മതിയാകുന്നില്ല. അതേസമയം, നിലവിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രകടനവും പ്രതീക്ഷ നൽകുന്നില്ല എന്നതാണ് വസ്തുത. ഇതുമായി ബന്ധപ്പെട്ട്, 

കേരള ബ്ലാസ്റ്റേഴ്സിന്റെ ഡയറക്ടർ ആയി അടുത്തിടെ ചുമതലയേറ്റ അഭിക് ചാറ്റര്‍ജി പ്രതികരിക്കുകയുണ്ടായി. നിലവിൽ 10 കളികളിൽ നിന്ന് ആകെ 3 വിജയങ്ങൾ മാത്രം നേടിയ കേരള ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ്. ഈ സാഹചര്യത്തിൽ വരുന്ന ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ പുതിയ കളിക്കാരെ എത്തിക്കാൻ ടീം തയ്യാറാകുമോ എന്നാണ് ആരാധകർക്ക് അറിയേണ്ടത്. ഇതിന് വ്യക്തമായ ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമായ മറുപടി നൽകിയിരിക്കുകയാണ് അഭിക് ചാറ്റർജി. 

“ഒരു ക്ലബ്ബ് എന്ന നിലയിൽ, ശക്തമായ അടിത്തറയുള്ള ബ്ലാസ്റ്റേഴ്സ് വളരെ അനുഗ്രഹീതമാണെന്ന് ഞാൻ കരുതുന്നു. ഞങ്ങൾ ഏറ്റെടുത്തിട്ടുള്ള ചില മികച്ച കാര്യങ്ങളുണ്ട്, അവ യഥാസമയം വെളിപ്പെടുത്തും,” അഭിക് പറയുന്നു. “പ്രാദേശിക പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്ന ചുരുക്കം ചില ക്ലബ്ബുകളിൽ ഒന്നായിരിക്കാം ഞങ്ങൾ എന്നതാണ് അടിസ്ഥാനപരമായ കാഴ്ചപ്പാട്,” അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, ജനുവരി വിൻഡോയിൽ നിങ്ങൾ ശക്തിപ്പെടുത്തലുകൾ നോക്കുകയാണോ? എന്ന ചോദ്യത്തിന്, 

“തീർച്ചയായും, ഞങ്ങൾ അങ്ങനെയല്ലെന്ന് പറയുന്നത് കള്ളം ആയിരിക്കും. ഞങ്ങൾ ചെയ്യേണ്ട ചില കാര്യങ്ങൾ ഉണ്ടെന്ന് ഞങ്ങൾ തിരിച്ചറിയുന്നു. ശരിയായ പ്രൊഫൈലിനോ ശരിയായ കളിക്കാരനോ വരാൻ ചിലപ്പോൾ നിങ്ങൾ അല്പം ക്ഷമ കാണിക്കേണ്ടതുണ്ട്. ഇവിടെ നല്ല ആളുകളുണ്ട്. കരോളിസ് ജോലിയിലാണ്, ടീമിന് എന്താണ് വേണ്ടത് എന്ന് കൃത്യമായി അറിയാം. എന്താണ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹത്തിന് നല്ല ബോധമുണ്ട്. അദ്ദേഹത്തിനും പരിശീലകനും ആവശ്യമായ പിന്തുണ ഞങ്ങൾ നൽകും,” അഭിക് കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാവി പ്രവർത്തന സൂചനകൾ പങ്കുവെച്ചു. Kerala Blasters January transfer window aims