Kerala Blasters head coach Mikael Stahre addresses his thoughts about Manjappada protest

ആരാധക പ്രതിഷേധത്തെക്കുറിച്ച് കേരള ബ്ലാസ്റ്റേഴ്‌സിൻ്റെ മുഖ്യ പരിശീലകൻ മൈക്കൽ സ്റ്റാഹ്രെ പ്രതികരിച്ചു

Advertisement

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് ദയനീയ പ്രകടനം തുടരുന്നത് മൂലം ആരാധകരോഷം അധികരിച്ചിരിക്കുകയാണ്. ടീം മാനേജ്മെന്റിന്റെ തെറ്റായ തീരുമാനങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ മോശം പ്രകടനത്തിന് കാരണം എന്ന് ചൂണ്ടിക്കാണിച്ച്, ഇനി മുതൽ ഹോം മത്സരങ്ങളുടെ ടിക്കറ്റുകൾ വിൽപ്പന നടത്തില്ല എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക ആരാധക കൂട്ടമായ മഞ്ഞപ്പട. ഇപ്പോൾ, ഇതിനോട് പ്രതികരണം നടത്തിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് മുഖ്യ പരിശീലകൻ മൈക്കിൾ സ്റ്റാഹ്രെ. 

Advertisement

നിലവിൽ കളിച്ച 11 മത്സരങ്ങളിൽ ആകെ 3 മത്സരങ്ങളിൽ മാത്രമാണ് കേരള ബ്ലാസ്റ്റേഴ്സിന് വിജയിക്കാൻ സാധിച്ചിട്ടുള്ളത്. ശേഷിച്ച മത്സരങ്ങളിൽ ആറെണ്ണത്തിൽ പരാജയപ്പെട്ടു. 11 പോയിന്റ്കൾ മാത്രം സമ്പാദ്യമുള്ള കേരള ബ്ലാസ്റ്റേഴ്സ് നിലവിൽ ഐഎസ്എൽ പോയിന്റ് പട്ടികയിൽ പത്താം സ്ഥാനത്താണ്. ഇതോടെ ഉയർന്നുവന്നിരിക്കുന്ന ആരാധക പ്രതിഷേധത്തോട്, മുഖം തിരിക്കുകയും, എന്നാൽ ഒരു അഭ്യർത്ഥനയും കലർന്ന പ്രതികരണമാണ് പരിശീലകൻ നടത്തിയിരിക്കുന്നത്. 

Advertisement

ഡിസംബർ 14 ശനിയാഴ്ച കൊൽക്കത്തയിൽ മോഹൻ ബഗാന് എതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. ഈ മത്സരത്തിന് മുന്നോടിയായി ബുധനാഴ്ച നടന്ന പത്രസമ്മേളനത്തിൽ ആണ് മൈക്കിൾ സ്റ്റാഹ്രെ പ്രതികരണം നടത്തിയിരിക്കുന്നത്. “ഓരോ ദിവസവും പരിശീലന സെഷനുകളിൽ ഞങ്ങൾ ഞങ്ങളുടെ മികച്ചത് ചെയ്യുന്നു. [ആരാധകരുടെ പ്രതിഷേധത്തെ] ഞങ്ങൾ ശ്രദ്ധ നൽകുന്നില്ല. ആരാധകരുടെ പിന്തുണ ഞങ്ങൾക്ക് വേണം എന്നത് കൃത്യമായ കാര്യമാണ്. എന്നാൽ, 

Advertisement

ഞങ്ങൾ ഇപ്പോൾ ശ്രദ്ധ നൽകുന്നത് പരിശീലര സെഷനുകളിലെ പ്രകടനത്തിലും വരാനിരിക്കുന്ന മത്സരങ്ങളിലും ആണ്. അതാണ് ഞങ്ങളുടെ ജോലി,” കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ പത്രസമ്മേളനത്തിൽ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ആരാധകർ അവരുടെ നിലപാട് കടുപ്പിച്ച സ്ഥിതിക്ക്, വരും മത്സരങ്ങളിൽ വിജയത്തിൽ കുറഞ്ഞതൊന്നും കേരള ബ്ലാസ്റ്റേഴ്സിന് ഈ ആരാധക രോഷത്തെ ശമിപ്പിക്കാൻ സാധ്യമായി വന്നേക്കില്ല. ടീമിന്റെ ലീഗിലെ മുന്നേറ്റത്തിനും, അടുത്ത മത്സരങ്ങളിൽ വിജയങ്ങൾ അനിവാര്യമാണ്. 

Summary: Kerala Blasters head coach Mikael Stahre addresses his thoughts about Manjappada protest

Advertisement