Kerala Blasters coach Mikael Stahre awarded a compensation of Rs 4 crore

പുറത്താക്കിയതിന് നഷ്ടപരിഹാരം !! സ്റ്റാഹ്രെക്കും സംഘത്തിനും കേരള ബ്ലാസ്റ്റേഴ്‌സ് നൽകിയത് വലിയ തുക

Advertisement

കേരള ബ്ലാസ്റ്റേഴ്‌സ് അവരുടെ മുഖ്യ പരിശീലകൻ ആയിരുന്ന മൈക്കിൾ സ്റ്റാഹ്രെയെ പുറത്താക്കിയത് ഇന്ത്യൻ ഫുട്ബോൾ ലോകത്ത് വലിയ ചർച്ചാവിഷയം ആയിരിക്കുകയാണ്. ടീമിന്റെ മോശം ഫോമിന്റെ അടിസ്ഥാനത്തിൽ ആണ് മൈക്കിൾ സ്റ്റാഹ്രെയെയും അദ്ദേഹത്തിന്റെ സഹായികളെയും പുറത്താക്കാൻ കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് തീരുമാനം എടുത്തത്. എന്നാൽ, ഈ തീരുമാനത്തോട് വലിയ ഒരു വിഭാഗം ആരാധകർ യോജിക്കുന്നില്ല എന്ന് മാത്രമല്ല, ഈ തീരുമാനം ക്ലബ്ബിന് സാമ്പത്തിക നഷ്ടവും വരുത്തി വച്ചിരിക്കുന്നു. 

Advertisement

നേരത്തെ തായ് ക്ലബ്‌ ഉത്തായ് തനി എഫ്സിയുടെ പരിശീലകനായി ഇരിക്കുമ്പോഴാണ്, കേരള ബ്ലാസ്റ്റേഴ്സ് അദ്ദേഹത്തെ സൈൻ ചെയ്തത്. 2026 വരെ നീണ്ടുനിൽക്കുന്ന രണ്ട് വർഷത്തെ കോൺട്രാക്ടിൽ ആണ് സ്വീഡിഷ് പരിശീലകനെ മഞ്ഞപ്പട കേരളത്തിൽ എത്തിച്ചത്. എന്നാൽ, ഇപ്പോൾ 7 മാസം മാത്രമായപ്പോഴേക്കും, അദ്ദേഹത്തെ പിരിച്ചു വിട്ടിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. മൈക്കിൾ സ്റ്റാഹ്രെക്കൊപ്പം കേരള ബ്ലാസ്റ്റേഴ്സിന്റെ സഹപരിശീലകർ ആയിരുന്ന ബിയോൺ വെസ്റ്റ്രോം, ഫ്രെഡറികോ മൊറെയ്സ് എന്നിവരെയും കേരള ബ്ലാസ്റ്റേഴ്സ് പിരിച്ചു വിട്ടിരുന്നു. ഇതോടെ, ഇവർക്ക് കേരള ബ്ലാസ്റ്റേഴ്സ് നഷ്ടപരിഹാരം കൊടുക്കേണ്ടി വന്നിരിക്കുന്നു. 

Advertisement

കോൺട്രാക്ട് അവസാനിക്കുന്നതിന് മുൻപ് ക്ലബ്ബ് പിരിച്ചുവിട്ടതിനാൽ, സ്വാഭാവികമായി നൽകേണ്ട നഷ്ടപരിഹാരം ആണ് ക്ലബ്ബ് നൽകിയിരിക്കുന്നത്. വിവിധ ഇന്ത്യൻ കായിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് പ്രകാരം, ഏകദേശം നാല് കോടി രൂപയാണ് പിരിച്ചുവിട്ട പരിശീലക സംഘത്തിന് കേരള ബ്ലാസ്റ്റേഴ്സ് നൽകേണ്ടി വന്നിരിക്കുന്നത്. അതേസമയം, ടീമിന്റെ മോശം പ്രകടനത്തിന് കാരണക്കാർ പരിശീലകർ ആണ് എന്നാണ് കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് നിലപാട്. അതുകൊണ്ടുതന്നെ, 

Advertisement

പുതിയ പരിശീലകരെ ഉടൻ എത്തിക്കും എന്ന് കേരള ബ്ലാസ്റ്റേഴ്സ് അറിയിച്ചു. ഇന്ത്യൻ സൂപ്പർ ലീഗിലെ ഈ സീസണിലെ ശേഷിക്കുന്ന മത്സരങ്ങളിൽ ടീമിനെ നിയന്ത്രിക്കാനായി പുതിയ പരിശീലകരെ എത്തിക്കാനുള്ള പ്രയത്നത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ഇപ്പോൾ. അതേസമയം, ഡിസംബർ 22 ഞായറാഴ്ച നടക്കാനിരിക്കുന്ന മുഹമ്മദൻസിനെതിരായ മത്സരത്തിന് ടീമിനെ തയ്യാറാക്കുന്നതിന് വേണ്ടി റിസർവ് ടീം ഹെഡ് ആയി ടോമാസ്, ടിജി പുരുഷോത്തമൻ എന്നിവരെ കേരള ബ്ലാസ്റ്റേഴ്സ് ചുമതലപ്പെടുത്തി. 

Summary: Kerala Blasters coach Mikael Stahre awarded a compensation of Rs 4 crore

Advertisement