Noah Sadaoui selected as Player Of The Match

ഇന്നത്തെ മത്സരത്തിലെ താരം ആരാണ് ? കേരള ബ്ലാസ്റ്റേഴ്സ് – മൊഹമ്മദൻസ് പ്ലെയർ ഓഫ് ദി മാച്ച് പ്രഖ്യാപിച്ചു

Advertisement

ഇന്ത്യൻ സൂപ്പർ ലീഗ് വിജയ വഴിയിൽ തിരിച്ചെത്തിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. തുടർച്ചയായ മൂന്ന് പരാജയങ്ങൾക്ക് ശേഷം, ഞായറാഴ്ച കൊച്ചിയിൽ നടന്ന മത്സരത്തിൽ കൊൽക്കത്തൻ ക്ലബ്ബ് മൊഹമ്മദൻസിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി മൂന്ന് പോയിന്റുകൾ സ്വന്തമാക്കിയിരിക്കുകയാണ് മഞ്ഞപ്പട. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം, രണ്ടാം പകുതിയിലാണ് മത്സരത്തിന്റെ 3 ഗോളുകളും പിറന്നത്. 

Advertisement

മുഖ്യ പരിശീലകൻ ആയിരുന്ന മൈക്കിൾ സ്റ്റാഹ്രെയെ പുറത്താക്കിയതിന് ശേഷം ഉള്ള ആദ്യ മത്സരം, പെർമനന്റ് മുഖ്യ പരിശീലകൻ ഇല്ലാതെ കേരള ബ്ലാസ്റ്റേഴ്സ് കളത്തിൽ ഇറങ്ങുന്നു, തുടർച്ചയായ മൂന്ന് തോൽവികൾക്ക് ശേഷം വീണ്ടും മൈതാനത്ത് എത്തുമ്പോൾ, എന്നിങ്ങനെ വലിയ സമ്മർദ്ദങ്ങൾക്ക് കീഴിലാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്നത്തെ വമ്പൻ വിജയം സ്വന്തമാക്കിയിരിക്കുന്നത്. മൊഹമ്മദൻസ് ഗോൾകീപ്പറുടെ പിഴവിൽ നിന്ന് ആണ് ആദ്യ ഗോൾ പിറന്നതെങ്കിൽ, പിന്നീട് രണ്ട് കിടിലൻ ഗോളുകൾ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ നേടി. 

Advertisement

നോഹ സദോയ്, കോറോ സിംഗിന്റെ അസിസ്റ്റിൽ നിന്ന് മനോഹരമായ ഒരു ഗോൾ കണ്ടെത്തി. ക്യാപ്റ്റൻ അഡ്രിയാൻ ലൂണയാണ് കോറോയിലേക്ക് ബോൾ എത്തിച്ച് ഗോൾ അവസരം സൃഷ്ടിച്ചെടുത്തത്. പകരക്കാരനായി മൈതാനത്ത് എത്തിയ ഫ്രഞ്ച് താരം അലക്സാണ്ടർ കോഫാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ മൂന്നാമത്തെ ഗോൾ നേടിയത്. ഇന്ത്യൻ സൂപ്പർ ലീഗിലെ അദ്ദേഹത്തിന്റെ ആദ്യ ഗോൾ കൂടിയാണ് ഇത്. അഡ്രിയാൻ ലൂണയാണ് ഈ ഗോളിന് അസിസ്റ്റ് നൽകിയത്. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഒരുപിടി താരങ്ങൾ മികച്ച പ്രകടനം നടത്തിയപ്പോൾ, 

Advertisement

ഗോൾ സ്കോറർ കൂടിയായ മൊറോക്കൻ ഫോർവേഡ് നോഹ സദോയിയെ പ്ലെയർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുത്തു. ഗോൾ നേടി എന്നതിന് അപ്പുറം, മൊഹമ്മദൻസ് പ്രതിരോധ നിരക്ക് നിരന്തരം തലവേദന സൃഷ്ടിച്ചുകൊണ്ട് മികച്ച നിരവധി മുന്നേറ്റങ്ങൾ നോഹയിലൂടെ കേരള ബ്ലാസ്റ്റേഴ്സ് നടത്തി. തീർച്ചയായും ഈ വിജയം കേരള ബ്ലാസ്റ്റേഴ്സിന് വലിയ ആത്മവിശ്വാസം നൽകുന്നതും, ആരാധകർക്ക് വലിയ സന്തോഷം നൽകുന്നതുമാണ്. ഡിസംബർ 29 ഞായറാഴ്ച ജംഷെഡ്പൂരിനെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. Noah Sadaoui selected as Player Of The Match today KBFC vs MSC

Advertisement