ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ സജീവമാകാൻ കേരള ബ്ലാസ്റ്റേഴ്‌സ്, പ്രധാന ലക്ഷ്യം പ്രതിരോധം ശക്തിപ്പെടുത്തൽ

Kerala Blasters are active in 2025 January transfer window: ഇന്ത്യൻ സൂപ്പർ ലീഗ് 2024-25 സീസണിന്റെ വിന്റർ ട്രാൻസ്ഫർ വിൻഡോ തുറന്നിരിക്കുകയാണ്. 2025 ജനുവരി 1-ന് ഓപ്പൺ ചെയ്തിരിക്കുന്ന മിഡ്‌ സീസൺ ട്രാൻസ്ഫർ വിൻഡോയിൽ വലിയ പ്രതീക്ഷയാണ് കേരള ബ്ലാസ്റ്റേഴ്സ് വച്ചുപുലർത്തുന്നത്. സീസണിൽ ദയനീയ അവസ്ഥയിൽ നിൽക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന്, പുരോഗമിക്കുന്ന സീസൺ മികച്ച നിലയിൽ അവസാനിപ്പിക്കുന്നതിനും,

വരും സീസണുകളിൽ മികവ് പുലർത്തുന്നതിനും ഒരുപിടി മികച്ച സൈനിങ്ങുകൾ ആവശ്യമാണ്. ഈ ട്രാൻസ്ഫർ ജാലകത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ചില പുതിയ കളിക്കാരെ സൈൻ ചെയ്യാൻ ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. പ്രധാനമായും പ്രതിരോധനിരയിലേക്ക് കളിക്കാരൻ എത്തിക്കാനാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ശ്രമം. ഒരു മികച്ച റൈറ്റ് ബാക്കിനെ ടീമിൽ കൊണ്ടുവരാൻ കേരള ബ്ലാസ്റ്റേഴ്സ് ശ്രമങ്ങൾ നടത്തുന്നതായി ഇന്ത്യൻ ഫുട്ബോൾ നിരീക്ഷകൻ ധനഞ്ജയ് കെ ഷേനോയ് റിപ്പോർട്ട് ചെയ്തു. ട്രാൻസ്ഫർ മാർക്കറ്റിൽ ഒരു മികച്ച റൈറ്റ് ബാക്കിനെ തേടുന്നതിനൊപ്പം, 

പരിചയ സമ്പന്നനായ ഗോൾകീപ്പറെ സ്‌ക്വാഡിൽ എത്തിക്കാനും കേരള ബ്ലാസ്റ്റേഴ്സ് ശ്രമങ്ങൾ നടത്തുന്നതായി അദ്ദേഹം റിപ്പോർട്ട് ചെയ്തു. കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ നീക്കങ്ങളിൽ കൂടുതൽ വ്യക്തത ഉടൻ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് കൂടാതെ, പ്രതിരോധ നിരയിലേക്ക് മുൻ സെന്റർ ബാക്ക് ലെസ്കോവിക്കിനെ തിരികെ കൊണ്ടുവരാൻ കേരള ബ്ലാസ്റ്റേഴ്സ് ആഗ്രഹിക്കുന്നതായും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. ഡിഫൻഡർമാർ, ഗോൾ കീപ്പർ എന്നീ റോളുകളിലേക്ക് കളിക്കാരെ എത്തിക്കാനാണ് ഈ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ 

കേരള ബ്ലാസ്റ്റേഴ്‌സ് കൂടുതൽ ഊന്നൽ നൽകുന്നത്. മറ്റു ഐഎസ്എൽ ക്ലബ്ബുകളിൽ നിലവിൽ കളിക്കുന്ന മികച്ച പരിചയ സമ്പത്തുള്ള കളിക്കാരെയാണ് കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യം വെക്കുന്നത്. അതേസമയം, ചില കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് മറ്റു ഐഎസ്എൽ ക്ലബ്ബുകളിൽ നിന്ന് ഓഫറുകൾ വരുന്നതായും റിപ്പോർട്ടുകൾ പുറത്തുവരുന്നു. ഇക്കൂട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സ് സെന്റർ ബാക്ക് ഹോർമിപാം ഉൾപ്പെടെയുള്ളവർ ഉൾക്കൊള്ളുന്നു. ബ്ലാസ്റ്റേഴ്സിന്റെ ജനുവരിയിലെ ട്രാൻസ്ഫർ നീക്കങ്ങൾ എല്ലാംകൊണ്ടും ശ്രദ്ധേയമാണ്.