ആദ്യ ജനുവരി സൈനിങ് നടത്തി കേരള ബ്ലാസ്റ്റേഴ്‌സ്, ഇതൊരു സൂപ്പർ നീക്കം

ഈ വർഷത്തെ ആദ്യ സൈനിംഗ് നടത്തിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. 2025 ജനുവരി മാസത്തിൽ പുരോഗമിക്കുന്ന വിന്റർ ട്രാൻസ്ഫർ വിൻഡോയിൽ മികച്ച നീക്കമാണ് മഞ്ഞപ്പട നടത്തിയിരിക്കുന്നത്. അയൽക്കാരായ ചെന്നൈയിൻ നിന്നാണ് കേരള ബ്ലാസ്റ്റേഴ്സ് യുവ ഇന്ത്യൻ താരത്തെ സ്വന്തമാക്കിയിരിക്കുന്നത്. മണിപ്പൂരി സെന്റർ ബാക്ക് ബികാശ് യുംനവുമായി ഇപ്പോൾ പ്രീ കോൺട്രാക്ട് സൈൻ ചെയ്തിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. ടീമിന്റെ ഭാവി മുന്നിൽ കണ്ടുകൊണ്ടാണ് ഈ നീക്കം. 

ഐ-ലീഗിൽ റൗണ്ട് ഗ്ലാസ് പഞ്ചാബിന് വേണ്ടി കളിച്ച് സീനിയർ കരിയർ ആരംഭിച്ച ബികാശ് യുംനം, 2023-ലാണ് ചെന്നൈയിനിൽ എത്തുന്നത്. തുടർന്ന് ഇന്ത്യൻ സൂപ്പർ ലീഗിൽ അരങ്ങേറ്റം കുറിക്കുകയും ചെയ്തു. 21-കാരനായ ബികാശ് യുംനം കേരള ബ്ലാസ്റ്റേഴ്സിന് ഒരു മുതൽക്കൂട്ടാണ്. അതുകൊണ്ടാണ് അദ്ദേഹവുമായി ഇപ്പോൾതന്നെ ബ്ലാസ്റ്റേഴ്സ് പ്രീ കോൺട്രാക്ട് സൈൻ ചെയ്തിരിക്കുന്നത്. ബികാശ് യുംനത്തിന്റെ ചെന്നൈയിനുമായുള്ള കോൺട്രാക്ട് 2024/25 സീസൺ അവസാനത്തോടെ പൂർത്തിയാകും. 

ഈ വേളയിലാണ് കേരള ബ്ലാസ്റ്റേഴ്സ് നിർണായക നീക്കം നടത്തിയിരിക്കുന്നത്. പ്രീ കോൺട്രാക്ട് സൈൻ ചെയ്തതോടെ, 2025/26 സീസൺ മുതൽ ബികാശ് യുംനം കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാകും. ഈ യുവ താരത്തിന് സീസൺ അവസാനിക്കുന്നതോടെ ധാരാളം ആവശ്യക്കാർ ഉണ്ടാകും എന്നത് മുന്നിൽ കണ്ടു കൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സ് സുപ്രധാനം നീക്കം നടത്തിയിരിക്കുന്നത്. ഇതോടെ, അടുത്ത സീസൺ മുതൽ ബികാശ് യുംനത്തിന്റെ സേവനം ബ്ലാസ്റ്റേഴ്സ് ഉറപ്പാക്കിയിരിക്കുന്നു. 

അതേസമയം, അദ്ദേഹത്തിന്റെ കോൺട്രാക്ട് കാലാവധി ഉൾപ്പെടെയുള്ള കാര്യങ്ങൾ, സീസൺ അവസാനത്തിൽ യഥാർത്ഥ കോൺട്രാക്ട് സൈൻ ചെയ്യുമ്പോൾ മാത്രമേ അറിയാൻ സാധിക്കൂ. എന്തുതന്നെയായാലും ഇത് കേരള ബ്ലാസ്റ്റേഴ്സിന്റെ ഒരു മികച്ച സൈനിംഗ് ആയി കണക്കാക്കാം. ബികാശ് യുംനം, ഇന്ത്യ അണ്ടർ 19 ടീമിനുവേണ്ടി 5 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. കൂടാതെ, 2018 എഎഫ്സി അണ്ടർ 16 ചാമ്പ്യൻഷിപ്പ് കളിച്ച ഇന്ത്യൻ ടീമിലും ബികാശ് യുംനം ഭാഗമായിരുന്നു. Bikash Yumnam signs pre-contract agreement with Kerala Blasters FC