“ടീമിന്റെ മാനസികാവസ്ഥ എനിക്ക് വളരെ ഇഷ്ടമാണ്” കേരള ബ്ലാസ്റ്റേഴ്സിനെതിരായ മത്സരശേഷം ഒഡിഷ പരിശീലകൻ പ്രതികരണം
തിങ്കളാഴ്ച ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്‌എൽ) കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയോട് തോൽവി വഴങ്ങിയെങ്കിലും ഒഡീഷ എഫ്‌സിയുടെ മുഖ്യ പരിശീലകൻ സെർജിയോ ലോബേര തന്റെ കളിക്കാരുടെ പോരാട്ടവീര്യത്തെ പ്രശംസിച്ചു. കലിംഗ വാരിയേഴ്‌സ് മികച്ച രീതിയിലാണ് മത്സരം തുടങ്ങിയത്, നാലാം മിനിറ്റിൽ ജെറിയിലൂടെ ആദ്യ ഗോൾ നേടിയതോടെ അവർ പകുതി സമയം വരെ ലീഡ് നിലനിർത്തി. എന്നിരുന്നാലും, രണ്ടാം പകുതിയിൽ കേരള ബ്ലാസ്റ്റേഴ്‌സ് ശക്തമായി രംഗത്തെത്തി, രണ്ട് പെട്ടെന്നുള്ള ഗോളുകൾ നേടി.
പിന്നീട്, ഒഡീഷ എഫ്‌സി വീണ്ടും ഡോറിയൽട്ടണിലൂടെ ഒപ്പമെത്തി. എന്നാൽ, രണ്ട് മഞ്ഞക്കാർഡുകൾ ലഭിച്ചതിനെത്തുടർന്ന് കാർലോസ് ഡെൽഗാഡോ പുറത്തായതോടെ ഒഡീഷ എഫ്‌സിക്ക് പ്രശ്‌നങ്ങൾ ഉടലെടുത്തു. സംഖ്യാപരമായ മുൻതൂക്കം മുതലെടുത്ത് നോഹ സദൗയിയിലൂടെ മൂന്ന് പോയിന്റുകളും കേരള ബ്ലാസ്റ്റേഴ്‌സ് നേടി. മത്സരശേഷം, മത്സരം എങ്ങനെ വികസിച്ചുവെന്നും പ്രധാന കളിക്കാരുടെ അഭാവം ഫലത്തിൽ എങ്ങനെ പങ്കുവഹിച്ചുവെന്നും ലോബേര പ്രതിഫലിപ്പിച്ചു. “ഒരു പരിശീലകനെന്ന നിലയിൽ ഇന്ന് എനിക്ക് ബുദ്ധിമുട്ടായിരുന്നു, കാരണം ഞങ്ങൾക്ക് നിരവധി പ്രധാന കളിക്കാരെ നഷ്ടമായി [പരിക്കും സസ്പെൻഷനും മൂലം], ഒരുപക്ഷേ സ്റ്റാർട്ടിങ് ഇലവനിൽ ഇറങ്ങേണ്ട രണ്ട് പേരുൾപ്പടെ,” മത്സരാനന്തര പത്രസമ്മേളനത്തിൽ ലോബേര പറഞ്ഞു.
“ആദ്യ പകുതിയിൽ, രണ്ട് സ്‌ട്രൈക്കർമാരെ കളിപ്പിക്കാനുള്ള പദ്ധതി ഞങ്ങൾ ഉപയോഗിച്ചു, അവർ നന്നായി പ്രവർത്തിച്ചു. എന്നാൽ രണ്ടാം പകുതിയിൽ, ഞങ്ങൾ കഷ്ടപ്പെടുമ്പോൾ, ചില കളിക്കാരെ ഞങ്ങൾക്ക് നഷ്ടമായ നിമിഷമായിരുന്നു അത്. ഞങ്ങൾ കുറഞ്ഞ സമയത്തിനുള്ളിൽ രണ്ട് മത്സരങ്ങൾ കളിച്ചു, ഞങ്ങൾക്ക് 16 കളിക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ [മാച്ച് സ്‌ക്വാഡിൽ], രണ്ട് ഗോൾകീപ്പർമാരുൾപ്പടെ ആറ് സബ്സ്ടിട്യൂറ്റ്സ് . അത് എളുപ്പമായിരുന്നില്ല, പക്ഷേ ഒടുവിൽ ഞങ്ങൾ രണ്ടാമത്തെ ഗോൾ നേടി,” അദ്ദേഹം കൂട്ടിച്ചേർത്തു.
തകർച്ചകൾക്കിടയിലും, കളിക്കാരുടെ പരിശ്രമത്തിനും അവസാന വിസിൽ വരെ അവർ പ്രകടിപ്പിച്ച പോരാട്ട വീര്യത്തിനും ലോബേര പ്രശംസിച്ചു. “ടീമിന്റെ മാനസികാവസ്ഥ എനിക്ക് വളരെ ഇഷ്ടമാണ്, കാരണം നിങ്ങൾ 2-2 ആയിരിക്കുമ്പോൾ – എവേയിൽ കളിക്കുമ്പോൾ, 10 കളിക്കാരുമായി, ഏറ്റവും പ്രധാനപ്പെട്ട മുൻഗണന മൂന്നാമത്തെ ഗോളിനായി പോകാതിരിക്കുക എന്നതാണ്. സമനിലയിലായാലും, 10 കളിക്കാരുണ്ടെങ്കിലും, ഞങ്ങൾ മത്സരത്തിൽ വിജയത്തിനായി പോയി എന്ന് ഞാൻ കരുതുന്നു. എന്റെ ടീമിന്റെ കൂട്ടായ മനോഭാവം, ഈ മത്സരത്തിൽ അവർ നടത്തിയ പോരാട്ടം, അതിശയകരമായിരുന്നു,” സ്പാനിഷ് പരിശീലകൻ പറഞ്ഞു.
Summary: Sergio Lobera shared his thoughts on the game after Odisha FC narrowly lost to Kerala Blasters FC