പുതിയ പരിശീലകനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്, എത്തുന്നത് ഐഎസ്എല്ലിലെ സ്റ്റാർ കോച്ച്
ഇന്ത്യൻ സൂപ്പർ ലീഗിൽ നിലവിൽ മുഖ്യ പരിശീലകൻ ഇല്ലാത്ത ക്ലബ് ആണ് കേരള ബ്ലാസ്റ്റേഴ്സ്. നേരത്തെ, ടീമിന്റെ മോശം പ്രകടനത്തെ തുടർന്ന് മുഖ്യ പരിശീലകനായിരുന്ന മൈക്കിൾ സ്റ്റാഹ്രെയെ കേരള ബ്ലാസ്റ്റേഴ്സ് പുറത്താക്കിയിരുന്നു. ശേഷം, ഉടൻ തന്നെ പുതിയ മുഖ്യ പരിശീലകനെ കണ്ടെത്തും എന്നും കേരള ബ്ലാസ്റ്റേഴ്സ് അറിയിച്ചിരുന്നു. പിന്നാലെ, ടീമിന്റെ സഹ പരിശീലകൻ ആയിരുന്ന ടിജി പുരുഷോത്തമൻ, റിസർവ് ടീം ഹെഡ് കോച്ച് ആയിരുന്ന ടോമസ് ച്ചോർസ് എന്നിവർക്ക്
കേരള ബ്ലാസ്റ്റേഴ്സ് മെയിൻ ടീമിന്റെ താൽക്കാലിക പരിശീലന ചുമതല നൽകി. എന്നാൽ, മാനേജ്മെന്റിന് പ്രതീക്ഷിച്ചതുപോലെ ഒരു പരിശീലകനെ കണ്ടെത്താനായില്ല. മാത്രമല്ല, താൽക്കാലിക പരിശീലകർക്ക് കീഴിൽ കേരള ബ്ലാസ്റ്റേഴ്സിന് മികച്ച പ്രകടനം നടത്താനും സാധിച്ചു. മൈക്കിൾ സ്റ്റാഹ്രെക്ക് കീഴിൽ 12 ഐഎസ്എൽ മത്സരങ്ങൾ കളിച്ച കേരള ബ്ലാസ്റ്റേഴ്സിന് ആകെ 3 വിജയങ്ങൾ മാത്രമാണ് നേടാൻ സാധിച്ചിരുന്നത്. അതേസമയം,
ടിജി പുരുഷോത്തമന് കീഴിൽ കേരള ബ്ലാസ്റ്റേഴ്സ് കളിച്ച നാല് മത്സരങ്ങളിൽ മൂന്നിലും വിജയം നേടാൻ ടീമിന് സാധിച്ചു. ഇതോടെ, സീസൺ അവസാനിക്കുന്നത് വരെ ടിജി പുരുഷോത്തമന്റെ സംഘം തന്നെ കേരള ബ്ലാസ്റ്റേഴ്സിന്റെ നിയന്ത്രണം വഹിക്കട്ടെ എന്നതാണ് ഇപ്പോൾ മാനേജ്മെന്റിന്റെ തീരുമാനം. അതിന് മറ്റൊരു കാരണം കൂടിയുണ്ട്, കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് മുൻ ഐഎസ്എൽ ചാമ്പ്യൻ ആയിട്ടുള്ള പരിശീലകൻ സെർജിയോ ലൊബേരോയെ സ്വന്തമാക്കാനാണ് ആഗ്രഹിക്കുന്നത്. അത് ഇപ്പോൾ
യാഥാർത്ഥ്യമായിരിക്കുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്. നിലവിൽ ഒഡിഷ എഫ്സിയുടെ പരിശീലകനായ സെർജിയോ ലൊബേരോയെ കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തതായി, ടീമിന്റെ ഔദ്യോഗിക മീഡിയ പാർട്ണർ കൂടിയായ മനോരമ റിപ്പോർട്ട് ചെയ്തു. അടുത്ത സീസൺ മുതലാകും ഈ സ്പാനിഷ് പരിശീലകന്റെ സേവനം കേരള ബ്ലാസ്റ്റേഴ്സിന് ലഭ്യമാവുക. Coach Sergio Lobera reportedly signed by Kerala Blasters for next ISL season
🥇🚨| BREAKING: Sergio Lobera agreed 3 year contract with Kerala Blasters, he will join Blasters at the start of next season. ✔️🇪🇸 @ManoramaDaily #KBFC pic.twitter.com/JH7OQJw5HH
— KBFC XTRA (@kbfcxtra) January 18, 2025