“ഈ ആക്കം നിലനിർത്തുക എന്നതാണ് പ്രധാനം” ഈസ്റ്റ് ബംഗാൾ പോരാട്ടത്തിന് മുമ്പ് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ടിജി പുരുഷോത്തമൻ

ജനുവരി 24-ന് രാത്രി 7:30 ഇന്ത്യൻ ഫുട്ബോളിന്റെ മക്കയായ കൊൽക്കത്തയിലെ വിവേകാനന്ദ യുബ ഭാരതി ക്രിരംഗനിൽ ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തിന് മുന്നോടിയായി ടീമംഗം വിബിൻ മോഹനനുമൊത്ത് കൊച്ചിയിൽ മാധ്യമങ്ങളെ കണ്ട് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ടിജി പുരുഷോത്തമൻ. ഓരോ മത്സരത്തിനെയും സ്ഥിരതയോടെ സമീപിക്കാനായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായി ചുമതലയേറ്റപ്പോൾ

താനും തന്റെ സംഘവും തീരുമാനിച്ചതെന്ന് ടിജി പുരുഷോത്തമൻ അറിയിച്ചു.  ”ഞാനും തോമസും കോച്ചിംഗ് സ്റ്റാഫും ചുമതലയേറ്റപ്പോൾ തീരുമാനിച്ചത് ചെയ്തത് ഓരോ മത്സരത്തിനും സ്ഥിരതയുള്ള സമീപനം എന്നായിരുന്നു. അത് നേടുന്നുണ്ടെന്ന് ഇതുവരെ ഞങ്ങൾ വിശ്വസിക്കുന്നു. പക്ഷേ ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളി ടീം സ്പിരിറ്റും എഫർട്ടും നിലനിർത്തുക എന്നതാണ്. അതിലാണ് ഞങ്ങളുടെ ശ്രദ്ധ. അത് നിലനിർത്താൻ ഞങ്ങൾ പരമാവധി ശ്രമിക്കുന്നു, അത് നേടുമെന്ന് ഉറപ്പുണ്ട്. വരാനിരിക്കുന്ന മത്സരങ്ങൾ ഞങ്ങൾക്ക് നിർണായകമാണ്. എല്ലാ കളിക്കാരും അവരുടെ റോളുകളും ഉത്തരവാദിത്തങ്ങളും മനസ്സിലാക്കുന്നു, അവർ വളരെ പോസ്റ്റിറ്റീവായി കാര്യങ്ങളെ സമീപിക്കുന്നു, അതിൽ ഞങ്ങൾ സന്തുഷ്ടരാണ്. ഈ ആക്കം നിലനിർത്തുക എന്നതാണ് പ്രധാനം.”

സീസണിന്റെ ഇടക്കുണ്ടായ പരിക്കിന് ശേഷമാണ് മലയാളി മധ്യനിര താരം വിബിൻ മോഹനൻ വീണ്ടും മൈതാനത്തേക്ക് തിരിച്ചെത്തുന്നത്. പരിക്ക് മാറിയെങ്കിലും ഫിറ്റ്നസ് തിരിച്ചുപിടിക്കാനുള്ള പാതയിലാണ് താനെന്ന് അദ്ദേഹം പറഞ്ഞു. “ഞാൻ അധികം ട്രൈനിംഗ് ചെയ്തിട്ടില്ല. പരിക്ക് മാറി ഫിറ്റ്നസ് ആയിവരുന്നേ ഉള്ളു. മാച്ച് ഫിറ്റ്നസ് ലഭിക്കാൻ ട്രെയിനിങ് ചെയുന്ന സമയത് നൂറു ശതമാനവും നൽകാറുണ്ട്. മാച്ച് ഫിറ്റും ട്രെയിനിങ്ങും വ്യത്യാസമാണ്. അതെല്ലാ കളിക്കാർക്കുമറിയാം. മാച്ച് കളിച്ചാലാണ് ആ ഫിറ്റ്നസ്സിലേക്ക് എത്താൻ സാധിക്കൂ. പരിശീലനം ടാക്ടിസിലും മറ്റും പ്രവർത്തിക്കാനാണ് സഹായിക്കുക.

എന്നാൽ ഫിറ്റ്നസ് നേടുന്നതിന്, നമ്മൾ അധിക പരിശ്രമം നടത്തേണ്ടതുണ്ട്. മാച്ച് ഫിറ്റ്നസ് നേടുന്നതിന്, നമ്മൾ മത്സരങ്ങൾ കളിക്കേണ്ടതുണ്ട്. ഞാൻ ദിവസം തോറും മെച്ചപ്പെടുന്നു,” മലയാളി മധ്യനിര താരം അറിയിച്ചു. ലീഗിൽ തുടക്കത്തിൽ നിരവധി ഗോളുകൾ വഴങ്ങിയ ടീമാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഈ സീസണിൽ സ്റ്റാറേയുടെ കീഴിൽ നേടിയത് ഒരേയൊരു ക്ലീൻ ഷീറ്റ്. എന്നാൽ, ഇടക്കാല പരിശീലകൻ സ്ഥാനമേറ്റ ശേഷം മാത്രം മൂന്ന് ക്ലീൻ ഷീറ്റ് നേടി. അത് പരിശീലകരുടെ പ്ലെയിങ് സ്റ്റൈൽ കാരണമാകാമെന്നും വിബിൻ അറിയിച്ചു. Kerala Blasters Coach TG Purushothaman Emphasizes Consistency Ahead of East Bengal Clash