Alexandre Coeff likely to leave Kerala Blasters

പുതിയ വിദേശ താരത്തെ കൊണ്ടുവരാൻ ഒരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്, ജനുവരി ട്രാൻസ്ഫർ വിൻഡോ

Advertisement

Kerala Blasters are in advanced discussions to sign a foreign during the ongoing January transfer window: ഈ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ അപ്രതീക്ഷിതമായ ഒരു നീക്കത്തിന് ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. ടീമിന്റെ നിലവിലെ സ്ഥിതിയിൽ നിന്ന് മുന്നേറാൻ, കടുത്ത തീരുമാനങ്ങൾ ആണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് എടുക്കാൻ ഒരുങ്ങുന്നത്. വിദേശ താരങ്ങളിൽ ഉൾപ്പെടെ കേരള ബ്ലാസ്റ്റേഴ്സ് മാറ്റങ്ങൾ വരുത്താൻ ഒരുങ്ങുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നേരത്തെ, പ്രബീർ ദാസിനെ ലോൺ അടിസ്ഥാനത്തിൽ ടീമിൽനിന്ന് ഒഴിവാക്കിയ ബ്ലാസ്റ്റേഴ്സ്,

Advertisement

ഇപ്പോൾ ഒരു വിദേശ താരത്തെ സ്ക്വാഡിൽ എത്തിക്കാൻ ശ്രമിക്കുകയാണ്. കേരള ബ്ലാസ്റ്റേഴ്സ് ഒരു വിദേശ ഡിഫൻസീവ് മിഡ്ഫീൽഡറെ കൊണ്ടുവരാൻ ഒരുങ്ങുന്നു. ഒരു വിദേശ ഡിഫൻസീവ് മിഡ്ഫീൽഡറുമായി കേരള ബ്ലാസ്റ്റേഴ്സ് ചർച്ചകൾ നടത്തി വരികയാണ് എന്നും, പുരോഗമിക്കുന്ന ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ഇതിൽ തീരുമാനം ഉണ്ടാകും എന്നും ഇന്ത്യൻ കായിക മാധ്യമമായ ഖേൽ നൗ റിപ്പോർട്ട് ചെയ്തു. അതേസമയം, കേരള ബ്ലാസ്റ്റേഴ്സിന്റെ ഫ്രഞ്ച് ഡിഫൻസിവ് മിഡ്ഫീൽഡർ അലക്സാണ്ടർ കോഫ് കേരള ബ്ലാസ്റ്റേഴ്സ് വിട്ടേക്കും എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ. 

Advertisement

ഈ സീസണിന്റെ തുടക്കത്തിലാണ് 32-കാരനായ ഫ്രഞ്ച് താരത്തെ കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തത്. ഒരു വർഷത്തെ കോൺട്രാക്ടിൽ ആണ് അദ്ദേഹത്തെ എത്തിച്ചത്. എന്നാൽ, ഇന്ത്യൻ സൂപ്പർ ലീഗ് 11 മത്സരങ്ങളിൽ നിന്ന് ഒരു ഗോൾ നേടി എന്നത് ഒഴിച്ചു നിർത്തിയാൽ, മൈതാനത്ത് കാര്യമായ ഇമ്പാക്ട് സൃഷ്ടിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. ഒരു ഡിഫൻസീവ് മിഡ്ഫീൽഡർ, സെന്റർ ബാക്ക് എന്നീ പൊസിഷനുകളിൽ കളിക്കാൻ പ്രാപ്തനായ താരമാണ് കോഫ് എന്നിരുന്നാലും, 

Advertisement

ഇതുവരെ അദ്ദേഹത്തിന്റെ വ്യക്തിഗത മികവ് കാണാൻ കേരള ബ്ലാസ്റ്റേഴ്സ് കാണികൾക്ക് സാധിച്ചിട്ടില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് കോൺട്രാക്ട് അവസാനിക്കുന്നതിന് മുന്നേ അദ്ദേഹത്തെ ഒഴിവാക്കി, മറ്റൊരു വിദേശ ഡിഫൻസീവ് മിഡ്ഫീൽഡറെ സൈൻ ചെയ്യാൻ കേരള ബ്ലാസ്റ്റേഴ്സ് ഒരുങ്ങുന്നത്. എന്നാൽ, ഈ നീക്കം വിജയകരം ആകുമോ എന്നത് കണ്ടറിയണം. അതേസമയം, തങ്ങളുടെ പ്രതിരോധനിര ശക്തമാക്കാൻ ചില ഇന്ത്യൻ താരങ്ങൾക്കും കേരള ബ്ലാസ്റ്റേഴ്സ് ഓഫർ നൽകിയിട്ടുണ്ട്. Alexandre Coeff likely to leave Kerala Blasters

Advertisement