Author name: Ashar P

I am a dedicated football enthusiast with an in-depth knowledge of Indian football, particularly focusing on the Indian Super League (ISL). With a keen eye for detail and a passion for the sport, I have extensively covered various aspects of football in India, providing insights into the evolving landscape of the game.

Kerala Blasters defender Hormipam Ruivah hits 50 ISL appearances

കേരള ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിലെ മൂലക്കല്ല്, ഐഎസ്എൽ നാഴികക്കല്ല് പിന്നിട്ട് ഹോർമിപാം റൂയിവ

കഴിഞ്ഞ മൂന്ന് സീസണുകളിലായി കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ നിരയിൽ സജീവ സാന്നിധ്യമായി നിറഞ്ഞുനിൽക്കുന്ന താരം ആണ് മണിപ്പൂരി സെന്റർ ബാക്ക്‌ ഹോർമിപാം റൂയിവ. 2021-ൽ മൂന്ന് വർഷത്തെ കരാറിൽ പഞ്ചാബ് എഫ്സിയിൽ നിന്നാണ് ഹോർമിപാമിനെ കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തത്. ആദ്യ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി 16 മത്സരങ്ങൾ കളിച്ച ഹോർമിപാം, ക്ലബ്ബിനൊപ്പമുള്ള തന്റെ രണ്ടാമത്തെ സീസണിൽ  22 മത്സരങ്ങൾ കളിച്ചു. എന്നാൽ, പരിക്ക് മൂലം 2023-24 സീസണിലെ ഭൂരിഭാഗം മത്സരങ്ങളും താരത്തിന് നഷ്ടമായി. ആകെ […]

കേരള ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിലെ മൂലക്കല്ല്, ഐഎസ്എൽ നാഴികക്കല്ല് പിന്നിട്ട് ഹോർമിപാം റൂയിവ Read More »

Mohammedan coach Andrey Chernyshov accuses ISL referees biased for Kerala Blasters

ഐഎസ്എല്ലിൽ റഫറിമാരുടെ സ്പെഷ്യൽ പരിഗണന!! രണ്ട് ക്ലബുകൾക്കെതിരെ ആരോപണം

ഇന്ത്യൻ സൂപ്പർ ലീഗിലെ റഫറിമാരുടെ തീരുമാനങ്ങളെ സംബന്ധിച്ച് ഭിന്നാഭിപ്രായങ്ങൾ ഉടലെടുത്തിരിക്കുകയാണ്. വിവിധ ക്ലബ്ബുകളുടെ പരിശീലകർ പല വേളകളിൽ റഫറിമാർക്ക് എതിരെ രംഗത്ത് എത്തിയിട്ടുണ്ടെങ്കിലും, മൊഹമ്മദൻ സ്പോട്ടിംഗ് പരിശീലകൻ ആൻഡ്രി ചെർണിഷോവ് ഒരു പടി കൂടി കടന്നു കടുത്ത ഭാഷയിൽ ഐഎസ്എൽ റഫറിമാർക്ക് എതിരെ ആരോപണം ഉന്നയിച്ചിരിക്കുകയാണ്. ഐ-ലീഗിൽ നിന്ന് പ്രമോഷൻ ലഭിച്ച ഈ സീസണിൽ  ഐഎസ്എല്ലിൽ എത്തിയ ക്ലബ്ബാണ് മൊഹമ്മദൻ. ഏറ്റവും ഒടുവിൽ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനോട് പരാജയപ്പെട്ട ശേഷം ആണ് കൊൽക്കത്തൻ ക്ലബ്ബിന്റെ പരിശീലകൻ

ഐഎസ്എല്ലിൽ റഫറിമാരുടെ സ്പെഷ്യൽ പരിഗണന!! രണ്ട് ക്ലബുകൾക്കെതിരെ ആരോപണം Read More »

UEFA Champions League matchweek 3 first day match highlights

ഹാട്രിക് നേട്ടവുമായി വിനീഷ്യസ് ജൂനിയർ, ചാമ്പ്യൻസ് ലീഗിൽ ജയ പരാജയങ്ങൾ രുചിച്ച് വമ്പന്മാർ

യുവേഫ ചാമ്പ്യൻസ് ലീഗ് മാച്ച്ഡേ 3 മത്സരങ്ങൾക്ക് തുടക്കമായിരിക്കുകയാണ്. കഴിഞ്ഞ രാത്രി നടന്ന മത്സരങ്ങളിൽ, സ്പാനിഷ് വമ്പൻമാരായ റിയൽ മാഡ്രിഡ്, ഇറ്റാലിയൻ കരുത്തരായ എസി മിലാൻ, പ്രീമിയർ ലീഗ് ഭീമന്മാരായ ആഴ്സനൽ തുടങ്ങിയ ടീമുകൾ വിജയം സ്വന്തമാക്കിയപ്പോൾ, ചില അപ്രതീക്ഷിത പരാജയങ്ങൾക്കും ഫുട്ബോൾ ലോകം സാക്ഷിയായി. ക്രെവെന സ്വെസ്ദക്കെതിരെ ഒന്നിനെതിരെ 5 ഗോളുകൾക്ക് മൊണാക്കോ വിജയിച്ചപ്പോൾ,  ക്ലബ്‌ ബ്രുഗിനെതിരെ എസി മിലാൻ 3-1 ന്റെ വിജയം സ്വന്തമാക്കി. മത്സരത്തിൽ ടിജനി റെയ്ണ്ടേഴ്സ് ഇരട്ട ഗോളുകളും ക്രിസ്ത്യൻ പുളിസിക്

ഹാട്രിക് നേട്ടവുമായി വിനീഷ്യസ് ജൂനിയർ, ചാമ്പ്യൻസ് ലീഗിൽ ജയ പരാജയങ്ങൾ രുചിച്ച് വമ്പന്മാർ Read More »

Mohammedan SC coach questions refereeing as they falls short against Kerala Blasters

“കേരള ബ്ലാസ്റ്റേഴ്സിന് റഫറിയുടെ പിന്തുണ ലഭിച്ചു” ഗുരുതര ആരോപണവുമായി മൊഹമ്മദൻ പരിശീലകൻ

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്കെതിരായ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) മത്സരത്തിന് ശേഷം മുഹമ്മദൻ എസ്‌സി ഹെഡ് കോച്ച് ആൻഡ്രി ചെർണിഷോവ് തന്റെ കളിക്കാരുടെ ശ്രമങ്ങളെ അഭിനന്ദിച്ചു. 2-1ന് മുഹമ്മദൻ തോൽവി വഴങ്ങിയ കളിയിൽ ആദ്യ പകുതിയിൽ മിർജലോൽ കാസിമോവ് സ്‌കോറിങ്ങിന് തുടക്കമിട്ടെങ്കിലും രണ്ടാം പകുതിയിൽ ക്വാമെ പെപ്രയുടെയും ജീസസ് ജിമെനെസിൻ്റെയും ഗോളിൽ കേരള ബ്ലാസ്റ്റേഴ്‌സ് ശക്തമായി തിരിച്ചടിച്ചു. മത്സരത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ, ഐഎസ്എല്ലിൽ കാര്യമായ പരിചയമുള്ള ടീമായ കേരള ബ്ലാസ്റ്റേഴ്‌സിൻ്റെ കരുത്ത് ചെർണിഷോവ് അംഗീകരിച്ചു. “ഞങ്ങൾ

“കേരള ബ്ലാസ്റ്റേഴ്സിന് റഫറിയുടെ പിന്തുണ ലഭിച്ചു” ഗുരുതര ആരോപണവുമായി മൊഹമ്മദൻ പരിശീലകൻ Read More »

Most goal contributions by substitutes of Kerala Blasters

ഇത് സൂപ്പർ ബ്ലാസ്റ്റേഴ്‌സ്!! പഞ്ചാബിനെ പിന്തള്ളി കേരള ബ്ലാസ്റ്റേഴ്‌സ് ഒന്നാമത്

കേരള ബ്ലാസ്റ്റേഴ്‌സ് ഈ ഐഎസ്എൽ സീസണിലെ ആദ്യ മത്സരത്തിൽ പഞ്ചാബിനോട് പരാജയപ്പെട്ടെങ്കിലും, പിന്നീടങ്ങോട്ട് പരാജയം വഴങ്ങാതെ മുന്നേറിക്കൊണ്ടിരിക്കുകയാണ്. അവസാനം നടന്ന നാല് മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സ് രണ്ട് വിജയങ്ങൾ സ്വന്തമാക്കിയപ്പോൾ രണ്ട് മത്സരം സമനിലയിൽ പിരിഞ്ഞു. പരിശീലകൻ മൈക്കിൾ സ്റ്റാഹ്രെയുടെ ഗെയിം പ്ലാനുകൾ മൈതാനത്ത് വിജയം കാണുന്നതായി കഴിഞ്ഞ മത്സരഫലങ്ങൾ വെളിപ്പെടുത്തുന്നു.  ഇതിൽ പ്രധാനമാണ് മൈക്കിൾ സ്റ്റാഹ്രെയുടെ സബ്സ്റ്റിറ്റ്യൂഷനുകൾ. ഏതൊക്കെ കളിക്കാരെ എപ്പോഴൊക്കെ ഉപയോഗിക്കാം എന്നതുമായി ബന്ധപ്പെട്ട് കൃത്യമായ വ്യക്തത മൈക്കിൾ സ്റ്റാഹ്രെക്ക്‌ ഉണ്ട്. ഇതിന്റെ ഏറ്റവും

ഇത് സൂപ്പർ ബ്ലാസ്റ്റേഴ്‌സ്!! പഞ്ചാബിനെ പിന്തള്ളി കേരള ബ്ലാസ്റ്റേഴ്‌സ് ഒന്നാമത് Read More »

Kerala Blasters coach Mikael Stahre analyzes the match against Mohammedan SC

അഭിനന്ദനത്തിനൊപ്പം പോരായ്‌മകൾ എടുത്ത് പറഞ്ഞ് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ

ഞായറാഴ്ച്ച കൊൽക്കത്തയിൽ നടന്ന മത്സരത്തിൽ മൊഹമ്മദൻ എസ്.സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് ആവേശകരമായ വിജയം സ്വന്തമാക്കിയതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ മത്സരത്തെ വിശകലനം ചെയ്തു. ആദ്യ പകുതിയിൽ ആതിഥേയർക്ക് എതിരെ ഒരു ഗോളിന് പിറകിൽ നിന്ന കേരള ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ സ്കോർ ചെയ്ത് വിജയം സ്വന്തമാക്കുകയായിരുന്നു. ഒരു മികച്ച തിരിച്ചുവരവ് നടത്തി വിജയം സ്വന്തമാക്കിയ തന്റെ ടീമിനെ കുറിച്ച് തനിക്ക് അഭിമാനം ഉണ്ട് എന്ന് പറഞ്ഞ് മിഖായേൽ സ്റ്റാഹ്രെ, അതേസമയം

അഭിനന്ദനത്തിനൊപ്പം പോരായ്‌മകൾ എടുത്ത് പറഞ്ഞ് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ Read More »

Kerala Blasters demand action after Mohammedan SC fans assaulted during match

മൊഹമ്മദൻ ആരാധകർക്കെതിരെ കടുത്ത ഭാഷയിൽ കേരള ബ്ലാസ്റ്റേഴ്‌സ് പ്രതികരണം, ഉടൻ നടപടി ആവശ്യം

കേരള ബ്ലാസ്റ്റേഴ്‌സ് – മൊഹമ്മദൻ എസ് സി മത്സരത്തിനിടെ കൊൽക്കത്തൻ ക്ലബ്ബിന്റെ ആരാധകർ നടത്തിയ മോശം പ്രവർത്തിയിൽ പ്രതിഷേധം രേഖപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്സ്. കേരള ബ്ലാസ്റ്റേഴ്സ് കളിക്കാർക്ക് നേരെ വെള്ളം കുപ്പി, ചെരുപ്പ് പോലുള്ളവ എറിയുകയും, സ്റ്റേഡിയത്തിൽ ഉണ്ടായിരുന്ന കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ കയ്യേറ്റം ചെയ്യുകയും ചെയ്ത മൊഹമ്മദൻസ് ആരാധകർക്കെതിരെ കടുത്ത നടപടി സ്വീകരിക്കാൻ കേരള ബ്ലാസ്റ്റേഴ്സ് മുന്നിട്ട് ഇറങ്ങിയിരിക്കുകയാണ്. ഇതിനായി  കൊൽക്കത്തൻ ക്ലബ്ബിനും ഇന്ത്യൻ സൂപ്പർ ലീഗ് അതോറിറ്റിക്കും കേരള ബ്ലാസ്റ്റേഴ്സ് പരാതി നൽകി. ഇതുമായി

മൊഹമ്മദൻ ആരാധകർക്കെതിരെ കടുത്ത ഭാഷയിൽ കേരള ബ്ലാസ്റ്റേഴ്‌സ് പ്രതികരണം, ഉടൻ നടപടി ആവശ്യം Read More »

Kwame Peprah positive attitude key to Kerala Blasters win

കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനിൽ ഇടം ഇല്ലാത്തതിനെ കുറിച്ച് ക്വാമി പെപ്ര പ്രതികരിച്ചു

കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഈ സീസണിൽ മികച്ച പ്രകടനം തുടരുന്ന കളിക്കാരിൽ ഒരാളാണ് ക്വാമി പെപ്ര. ഞായറാഴ്ച നടന്ന മൊഹമ്മദൻസിനെതിരായ മത്സരത്തിൽ ഗോൾ നേടിയതോടെ, ഈ സീസണിൽ ഇതുവരെ കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ച രണ്ടു മത്സരങ്ങളിലും പെപ്ര ഗോൾ ചാർട്ടിൽ ഇടം നേടി. മൊഹമ്മദൻസിനെതിരെ പകരക്കാരനായി മൈതാനത്തിൽ എത്തിയാണ് പെപ്ര, മത്സരത്തിൽ പിറകിൽ ആയിരുന്ന കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി  സമനില ഗോൾ കണ്ടെത്തിയത്. നോഹ സദോയ്, ജീസസ് ജിമിനസ് മുന്നേറ്റ കൂട്ടുകെട്ടിൽ പരിശീലകൻ വിശ്വാസം അർപ്പിച്ചത് ക്വാമി

കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനിൽ ഇടം ഇല്ലാത്തതിനെ കുറിച്ച് ക്വാമി പെപ്ര പ്രതികരിച്ചു Read More »

Noah Sadaoui Player of the Match Kerala Blasters vs Mohammedan SC

പ്ലയെർ ഓഫ് ദി മാച്ച്: മൊഹമ്മദൻസ് കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിലെ മികച്ച താരത്തെ പ്രഖ്യാപിച്ചു

മൊഹമ്മദൻസിനെതിരായ ഐഎസ്എൽ മത്സരത്തിൽ ഗംഭീര തിരിച്ചുവരവ് നടത്തി സീസണിലെ ആദ്യ എവേ വിജയം സ്വന്തമാക്കിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. കഴിഞ്ഞ രണ്ട് മത്സരങ്ങളും സമനിലയിൽ കലാശിച്ചിരുന്നതിനാൽ, ഇന്നത്തെ വിജയം മൂന്ന് പോയിന്റ് നേട്ടത്തിലേക്കുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ മടങ്ങി വരവായി കൂടി അടയാളപ്പെടുത്തുന്നു. മത്സരത്തിൽ ആദ്യം ഒരു ഗോളിന് പിറകിൽ ആയ ശേഷം, രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ തിരിച്ചടിച്ച്  കേരള ബ്ലാസ്റ്റേഴ്സ് വിജയം സ്വന്തമാക്കുകയായിരുന്നു. പകരക്കാരനായി കളത്തിൽ എത്തിയ ക്വാമി പെപ്ര സമനില ഗോളും, ജീസസ് ജിമിനസ് കേരള

പ്ലയെർ ഓഫ് ദി മാച്ച്: മൊഹമ്മദൻസ് കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിലെ മികച്ച താരത്തെ പ്രഖ്യാപിച്ചു Read More »

Kerala Blasters stage a thrilling comeback to beat Mohammedan SC

മൊഹമ്മദൻ എസ്‌സിയെ അവരുടെ കാണികൾക്ക് മുന്നിൽ തൂക്കിയെറിഞ്ഞ് കേരള ബ്ലാസ്റ്റേഴ്‌സ്

കൊൽക്കത്തയിൽ നടന്ന ആവേശകരമായ മത്സരത്തിൽ മൊഹമ്മദൻ എസ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് 2-1 ൻ്റെ ജയം. മിർജലോൽ കാസിമോവിൻ്റെ പെനാൽറ്റിയിലൂടെ മുഹമ്മദൻ എസ്‌സി ആദ്യം ലീഡ് നേടിയെങ്കിലും രണ്ടാം പകുതിയിൽ കേരള ബ്ലാസ്റ്റേഴ്‌സ് മൂന്ന് പോയിൻ്റുകളും സ്വന്തമാക്കി. ഈ വിജയം കേരള ബ്ലാസ്റ്റേഴ്സിന് അവരുടെ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 2024-25 കാമ്പെയ്‌നിൽ ശ്രദ്ധേയമായ മുന്നേറ്റം കുറിച്ചു. ഇരുടീമുകളും കരുതലോടെ കളിച്ചാണ് മത്സരം ആരംഭിച്ചത്, എന്നാൽ 34-ാം മിനിറ്റിൽ പെനാൽറ്റി ലഭിച്ചതോടെ മുഹമ്മദൻ എസ്‌സിക്ക് മുന്നേറ്റം ലഭിച്ചു. മിർജലോൾ

മൊഹമ്മദൻ എസ്‌സിയെ അവരുടെ കാണികൾക്ക് മുന്നിൽ തൂക്കിയെറിഞ്ഞ് കേരള ബ്ലാസ്റ്റേഴ്‌സ് Read More »