കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് എതിരായ പ്രകോപനപരമായ ആഘോഷത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി ലൂക്കാ മാജ്ജൻ
കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന കേരള ബ്ലാസ്റ്റേഴ്സിനെതിരായ മത്സരത്തിൽ പഞ്ചാബ് എഫ്സിയുടെ ക്യാപ്റ്റൻ ലൂക്കാ മാജ്ജൻ നടത്തിയ ഗോൾ സെലിബ്രേഷൻ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. 17000-ത്തിലധികം ആരാധകരുടെ ഇടയിൽ നടന്ന മത്സരത്തിൽ, ഗാലറിയിലെ 90-ലധികം ശതമാനം ആളുകളും കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ആരവം മുഴക്കുന്ന സാഹചര്യത്തിൽ, കളിക്കുക എന്നത് ഏതൊരു എതിരാളികളെ സംബന്ധിച്ചിടത്തോളവും ബുദ്ധിമുട്ട് ഉള്ളതാണ്. ഈ സാഹചര്യത്തിലാണ്, 85 മിനിറ്റ് വരെ ഗോൾ രഹിത സമനിലയിൽ ആയിരുന്ന മത്സരത്തെ, 86-ാം മിനിറ്റിൽ […]