ഫാൻസ് അസോസിയേഷൻ്റെ വിമർശനങ്ങൾക്ക് മറുപടിയുമായി കേരള ബ്ലാസ്റ്റേഴ്‌സ് ഡയറക്ടർ നിഖിൽ നിമ്മഗദ്ദ
കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബിനെ അപകീർത്തിപ്പെടുത്താൻ ബോധപൂർവമായ ശ്രമമാണ് നടക്കുന്നതെന്ന് ഫാൻസ് അസോസിയേഷൻ്റെ വിമർശനങ്ങൾക്ക് മറുപടിയുമായി കേരള ബ്ലാസ്റ്റേഴ്‌സ് ഡയറക്ടർ നിഖിൽ നിമ്മഗദ്ദ. കൊച്ചിയിലെ പരിശീലന ഗ്രൗണ്ടുമായി ബന്ധപ്പെട്ട് ടീമിന് ആശയക്കുഴപ്പമില്ലെന്നും, ലാഭക്കൊതിയോടെയാണ് മാനേജ്മെന്റ് കാര്യങ്ങൾ ചെയ്യുന്നത് എന്ന ആരോപണം അസംബന്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. “മാനേജ്‌മെൻ്റിനെയും ക്ലബ്ബിനെയും ലക്ഷ്യം വച്ചുള്ള തുടർച്ചയായ പ്രകോപനങ്ങളും അസ്വസ്ഥതകളും കാണുമ്പോൾ, ചില ചാരുകസേര യോദ്ധാക്കൾ, പാതി വിവരങ്ങളുടെയും തെറ്റായ കിംവദന്തികളുടെയും അടിസ്ഥാനത്തിൽ പ്രധാനമായും ഞങ്ങളെ അവഹേളിക്കാൻ സ്വയം സമർപ്പിക്കുന്നതായി കാണുന്നു,” നിഖിൽ തന്റെ […]