തിരിച്ചുവരവിന്റെ പാതയിൽ കാവൽമാലാഖ!! സച്ചിൻ സുരേഷ് പരിശീലനം വീഡിയോ പങ്കുവെച്ച് കേരള ബ്ലാസ്റ്റേഴ്‌സ്
ഐഎസ്എൽ പുതിയ സീസൺ ആരംഭിക്കാനിരിക്കെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഒന്നാം നമ്പർ ഗോൾകീപ്പർ സച്ചിൻ സുരേഷ് പരിക്ക് മാറി മൈതാനത്ത് തിരിച്ചെത്തിയിരിക്കുകയാണ്. സച്ചിൻ പരിക്ക് മാറി ടീമിനൊപ്പം ചേർന്നു എന്ന് നേരത്തെ തന്നെ കേരള ബ്ലാസ്റ്റേഴ്സ് അറിയിച്ചിരുന്നു. തുടർന്ന് ഡ്യുറണ്ട് കപ്പ് സ്ക്വാഡിൽ താരത്തെ ഉൾപ്പെടുത്തിയിരുന്നെങ്കിലും, കഴിഞ്ഞ രണ്ട് മത്സരങ്ങളിലും അദ്ദേഹത്തെ കളിപ്പിച്ചിരുന്നില്ല. ഇതോടെ സച്ചിൻ പൂർണമായി പരിക്കിൽ നിന്ന് മുക്തനായിട്ടില്ലേ എന്ന് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ സംശയിച്ചു പോയി. എന്നാൽ, ഇപ്പോൾ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് കേരള […]