പെപ്രയോ സൊറ്റീരിയോയോ? വിദേശ സ്‌ട്രൈക്കറുടെ കാര്യത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ആശയക്കുഴപ്പത്തിൽ
കേരള ബ്ലാസ്റ്റേഴ്സ് അവരുടെ വരും സീസണിലേക്കുള്ള വിദേശ താരങ്ങളുടെ സൈനിങ്ങിൽ ആകെ ആശയക്കുഴപ്പത്തിൽ ആയിരിക്കുകയാണ്. ഒരു ഐഎസ്എൽ ടീമിനെ 6 വിദേശ താരങ്ങളെ ആണ് സ്ക്വാഡിൽ നിലനിർത്താൻ സാധിക്കുക. കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിൽ നിലവിൽ ആറ് വിദേശ താരങ്ങൾ പൂർത്തിയായി കഴിഞ്ഞു. ക്യാപ്റ്റൻ അഡ്രിയാൻ ലൂണ, ഡിഫൻഡർ മിലോസ് ഡ്രിൻസിക് എന്നിവരെ നിലനിർത്തിയപ്പോൾ, മൊറോക്കൻ സ്ട്രൈക്കർ നോഹ സദൗയിയെ കേരള ബ്ലാസ്റ്റേഴ്സ് പുതിയതായി സൈൻ ചെയ്തു. ഇദ്ദേഹത്തെ കൂടാതെ ഫ്രഞ്ച് ഡിഫൻഡർ അലക്സാണ്ടർ കോയിഫിനെ ബ്ലാസ്റ്റേഴ്സ് സൈൻ […]