“ടീമിനെ താനാണ് പ്രതിസന്ധിയിൽ ആക്കിയതെന്ന് അവനറിയാം” പെപ്രയെ കുറിച്ച് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ
കളിക്കളത്തിൽ നിർണായകമായ നിമിഷങ്ങൾ കൈകാര്യം ചെയ്യാൻ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി പഠിക്കണമെന്ന് മുഖ്യ പരിശീലകൻ മിക്കേൽ സ്റ്റാറെ. ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2024 – 25 സീസണിൽ മുംബൈ എഫ്‌സിക്ക് എതിരായ തോൽവിക്ക് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. സമനില ഗോൾ നേടിയ ശേഷം പത്ത് പേരായി ചുരുങ്ങിയത്, മത്സരത്തിന്റെ ബാക്കിയുള്ള മിനിറ്റുകളിൽ വീണ്ടും ഗോൾ വഴങ്ങാൻ കേരളത്തിന് കാരണമായി. ആദ്യ പകുതിയിൽ കേരളം മോശം പ്രകടനം കാഴ്ച്ചവെച്ചെന്ന് പരിശീലകൻ വ്യക്തമാക്കി. മത്സരത്തിലേക്ക് തിരികെ വരാൻ ടീം […]