ക്യാപ്റ്റൻ അഡ്രിയാൻ ലൂണ തിരിച്ചെത്തി, നോർത്ത് ഈസ്റ്റിനെ നേരിടാൻ കേരള ബ്ലാസ്റ്റേഴ്‌സ് ഗുവാഹത്തിയിൽ
കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ 2024/25 സീസണിലെ ആദ്യ എവേ മത്സരത്തിന് തയ്യാറെടുക്കുകയാണ്. സെപ്റ്റംബർ 29 ഞായറാഴ്ച നടക്കുന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. കൊച്ചിയിൽ നടന്ന ആദ്യ രണ്ട് മത്സരങ്ങളിൽ, പഞ്ചാബിനോട് പരാജയം വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്സ്, ഈസ്റ്റ് ബംഗാളിനോട് വിജയം സ്വന്തമാക്കിയിരുന്നു. ഈസ്റ്റ് ബംഗാളിന് എതിരായ വിജയത്തിന്റെ ആത്മവിശ്വാസത്തിൽ ഗുവാഹത്തിയിലേക്ക് പുറപ്പെട്ട കേരള ബ്ലാസ്റ്റേഴ്സിന് സന്തോഷിക്കാൻ മറ്റൊരു കാര്യം കൂടി ഉണ്ട്. കഴിഞ്ഞ രണ്ട് മത്സരങ്ങളും ഡെങ്കി ഫീവർ മൂലം […]