Kerala Blasters

Kerala Blasters coach hails Vibin Mohanan performance against Punjab

“ഏറ്റവും മികച്ച കളിക്കാരൻ” മലയാളി താരത്തെ അഭിനന്ദിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഈ സീസണിലെ ആദ്യ ഐഎസ്എൽ മത്സരത്തിൽ മികച്ച പ്രകടനം ആണ് മലയാളി മിഡ്ഫീൽഡർ വിബിൻ മോഹനൻ കാഴ്ചവച്ചത്. അമ്മയുടെ മരണം മൂലവും, പരിക്ക് കാരണത്താലും വിബിന് കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഉള്ള പ്രീസീസൺ മത്സരങ്ങൾ നഷ്ടമായിരുന്നു. അതുകൊണ്ടുതന്നെ പഞ്ചാബിനെതിരായ ആദ്യ ഐഎസ്എൽ മത്സരത്തിൽ, കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനിൽ വിബിൻ ഉൾപ്പെട്ടിട്ടുണ്ടായിരുന്നില്ല. തുടർന്ന്,  മത്സരത്തിന്റെ രണ്ടാം പകുതിയിൽ ആണ് വിപിൻ കളിക്കളത്തിൽ എത്തിയത്. മുഹമ്മദ്‌ ഐമന്റെ പകരക്കാരനായി മൈതാനത്ത് എത്തിയ വിബിൻ, പിന്നീട് കേരള ബ്ലാസ്റ്റേഴ്സിന്റെ […]

“ഏറ്റവും മികച്ച കളിക്കാരൻ” മലയാളി താരത്തെ അഭിനന്ദിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ Read More »

FC Goa made very serious offer to Kerala Blasters captain Adrian Luna

കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണയെ സ്വന്തമാക്കാൻ ശ്രമം നടത്തി ഗോവ എഫ്സി, ലക്ഷ്യം മഞ്ഞപ്പടയുടെ വിജയ കോമ്പോ

ഐഎസ്എൽ ക്ലബ്ബുകൾ വിദേശ താരങ്ങളെ തിരഞ്ഞെടുക്കുമ്പോൾ, ഇന്ത്യൻ ഫുട്ബോളിൽ കളിച്ച് പരിചയമുള്ള താരങ്ങൾക്ക് മുൻഗണന നൽകാറുണ്ട്. ഇത്തരത്തിലാണ് മുൻ എഫ്സി ഗോവ താരമായിരുന്ന നോഹ സദോയിയെ കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണ സൈൻ ചെയ്തത്. എന്നാൽ, കേരള ബ്ലാസ്റ്റേഴ്സ് നായകൻ അഡ്രിയാൻ ലൂണയെ ടീമിൽ എത്തിക്കാൻ ശ്രമങ്ങൾ നടത്തിയിരിക്കുകയാണ് എഫ്സി ഗോവ. ഉരുഗ്വായൻ താരം ഗോവയുമായി  ചർച്ച നടത്തുകയും ചെയ്തതായി മാർക്കസ് മെർഗുൽഹാവൊ റിപ്പോർട്ട് ചെയ്തു. എഫ്സി ഗോവ ഈ കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിൽ ചില നിർണായക നീക്കങ്ങൾക്ക്

കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണയെ സ്വന്തമാക്കാൻ ശ്രമം നടത്തി ഗോവ എഫ്സി, ലക്ഷ്യം മഞ്ഞപ്പടയുടെ വിജയ കോമ്പോ Read More »

Rahul KP and Jesus Jimenez share contrasting views on Kerala Blasters ISL opening loss

കേരള ബ്ലാസ്‌റ്റേഴ്‌സിൻ്റെ തോൽവി, വ്യത്യസ്‌ത വീക്ഷണങ്ങൾ പങ്കുവെച്ച് രാഹുൽ കെപിയും ജീസസ് ജിമെനെസും

കേരള ബ്ലാസ്റ്റേഴ്‌സ് ഐഎസ്എൽ 2024/25 സീസണിലെ ആദ്യ മത്സരത്തിൽ അപ്രതീക്ഷിത പരാജയം ആണ് പഞ്ചാബിനോട് ഏറ്റുവാങ്ങിയത്. മത്സരത്തിന്റെ ഭൂരിഭാഗം സമയവും ഗോൾരഹിത സമനില പാലിച്ച ഇരു ടീമുകളും, മത്സരത്തിന്റെ അവസാന 10 മിനിറ്റിൽ ആണ് ഗോളുകൾ സ്കോർ ചെയ്തത്. പെനാൽറ്റി ഗോളിലൂടെ മുന്നിലെത്തിയ പഞ്ചാബിനെതിരെ, ഇഞ്ചുറി മിനിറ്റിൽ കേരള ബ്ലാസ്റ്റേഴ്സ് സമനില ഗോൾ കണ്ടെത്തിയെങ്കിലും,  ഒരു നിമിഷത്തെ കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻസിലെ പിഴവ്, പഞ്ചാബിന് വിജയ ഗോൾ നേടിക്കൊടുത്തു. മത്സരശേഷം കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം രാഹുൽ

കേരള ബ്ലാസ്‌റ്റേഴ്‌സിൻ്റെ തോൽവി, വ്യത്യസ്‌ത വീക്ഷണങ്ങൾ പങ്കുവെച്ച് രാഹുൽ കെപിയും ജീസസ് ജിമെനെസും Read More »

Mikael Stahre rues Kerala Blasters lack of focus in crushing defeat

ഇന്ന് എവിടെയാണ് തെറ്റ് സംഭവിച്ചത്? കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്റെ ആദ്യ പ്രതികരണം

കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന കേരള ബ്ലാസ്റ്റേഴ്സും പഞ്ചാബും തമ്മിലുള്ള മത്സരത്തിന് നാടകീയമായ അന്ത്യം ആണ് സംഭവിച്ചത്. തിരുവോണ ദിനത്തിൽ ഹോം ഗ്രൗണ്ടിൽ വിജയം നേടി തങ്ങളുടെ ആരാധകർക്ക് ഓണസമ്മാനമായി നൽകാം എന്ന ബ്ലാസ്റ്റേഴ്സ് പ്രതീക്ഷകൾക്ക്, മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ തിരിച്ചടി നേരിടേണ്ടി വന്നു. ഇതുമായി ബന്ധപ്പെട്ട പരിശീലകൻ പ്രതികരിച്ചു.  85 മിനിറ്റ് വരെ ഗോൾ രഹിതമായി തുടർന്ന മത്സരത്തിൽ, പെനാൽറ്റി ഗോളിലൂടെ 86-ാം മിനിറ്റിൽ പഞ്ചാബ് മുന്നിൽ എത്തുകയായിരുന്നു. പഞ്ചാബ് ഫോർവേഡ് ലിയോൺ അഗസ്റ്റിനെ

ഇന്ന് എവിടെയാണ് തെറ്റ് സംഭവിച്ചത്? കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്റെ ആദ്യ പ്രതികരണം Read More »

Punjab FC spoils Kerala Blasters ISL opener in Kochi

തിരുവോണനാളിൽ ജീസസ് അവതരിച്ചിട്ടും രക്ഷയില്ല, ലൂക്ക മാന്ത്രികതയിൽ നിലംപൊത്തി കേരള ബ്ലാസ്റ്റേഴ്‌സ്

കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ഐഎസ്എൽ 2024/25 സീസണിലെ ആദ്യ മത്സരം നിരാശാജനകമായ ഫലം ആണ് നൽകിയിരിക്കുന്നത്. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ, കേരള ബ്ലാസ്റ്റേഴ്സും പഞ്ചാബ് എഫ്സിയും തുടർച്ചയായി ആക്രമണങ്ങളും പ്രത്യാക്രമണങ്ങളുമായി മൈതാനം നിറച്ച് കളിക്കുകയായിരുന്നു. എന്നാൽ, കളിയുടെ ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും ഗോൾ നേടാൻ സാധിച്ചില്ല.  ശേഷം, രണ്ടാം പകുതിയിലും ഗോൾ നേടാനുള്ള ശ്രമങ്ങൾ ഇരു ടീമുകളുടെയും ഭാഗത്തുനിന്ന് ഉണ്ടായെങ്കിലും, മത്സരത്തിലെ ആദ്യ ഗോൾ പിറക്കാൻ 86-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി

തിരുവോണനാളിൽ ജീസസ് അവതരിച്ചിട്ടും രക്ഷയില്ല, ലൂക്ക മാന്ത്രികതയിൽ നിലംപൊത്തി കേരള ബ്ലാസ്റ്റേഴ്‌സ് Read More »

kerala blasters vs punjab fc lineups

പഞ്ചാബിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് സ്റ്റാർട്ടിങ് ലൈനപ്പ്, ക്യാപ്റ്റൻ അഡ്രിയാൻ ലൂണ കളിക്കില്ല

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 11ആം പതിപ്പിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം ഇന്ന് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കും. ഇന്ന് 7:30 -ന് മത്സരം ആരംഭിക്കും. പഞ്ചാബ് എഫ് സി ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. കേരള ബ്ലാസ്റ്റേഴ്സ് – പഞ്ചാബ് എഫ്സി മത്സരത്തിന്റെ ലൈനപ്പ് ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. സീസണിലെ ആദ്യ മത്സരം ആയതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയോടെയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ മത്സരത്തെ നോക്കി കാണുന്നത്. കഴിഞ്ഞ സീസണിലെ പാതി മത്സരങ്ങൾ പരിക്ക് മൂലം നഷ്ടമായ

പഞ്ചാബിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് സ്റ്റാർട്ടിങ് ലൈനപ്പ്, ക്യാപ്റ്റൻ അഡ്രിയാൻ ലൂണ കളിക്കില്ല Read More »

Kerala Blasters commitment to community hosting children from Wayanad

കേരള ബ്ലാസ്റ്റേഴ്സിൻ്റെ മലയാളികളോടുള്ള പ്രതിബദ്ധത, താരങ്ങളെ മൈതാനത്തേക്ക് ആനയിക്കുക ചൂരൽമലയിലെ കുട്ടികൾ

ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ പതിനൊന്നാം സീസണിലെ ആദ്യ മത്സരത്തിൽ പഞ്ചാബ് എഫ്‌സിയെ നേരിടാൻ കേരള ബ്ലാസ്റ്റേഴ്‌സ് തയ്യാറെടുക്കുമ്പോൾ, ഒരു കൂട്ടം വിശിഷ്ടാതിഥികൾ അവരെ സ്റ്റാൻഡിൽ നിന്ന് പ്രോത്സാഹിപ്പിക്കും. വയനാട്ടിലെ വെള്ളാർമല ജിവിഎച്ച്എസ്എസ്, മുണ്ടക്കൈ എൽപി സ്കൂൾ, മേപ്പാടി ഡബ്ല്യുഎംഒ സ്കൂൾ എന്നിവിടങ്ങളിൽ നിന്നുള്ള 24 വിദ്യാർഥികൾ കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കും. ആഘാതകരമായ അനുഭവങ്ങളിലൂടെ കടന്നുപോയ കുട്ടികൾക്ക് അവരുടെ സങ്കടങ്ങൾ മറന്ന് ആവേശകരമായ മത്സരം ആസ്വദിക്കാൻ അവസരം ലഭിക്കും. വളരെയധികം ബുദ്ധിമുട്ടുകൾ നേരിടുന്ന

കേരള ബ്ലാസ്റ്റേഴ്സിൻ്റെ മലയാളികളോടുള്ള പ്രതിബദ്ധത, താരങ്ങളെ മൈതാനത്തേക്ക് ആനയിക്കുക ചൂരൽമലയിലെ കുട്ടികൾ Read More »

Kerala Blasters unveiling ISL 2024-25 season squad

കേരള ബ്ലാസ്റ്റേഴ്‌സ് ഐഎസ്എൽ 2024-25 സീസൺ സ്‌ക്വാഡ് പ്രഖ്യാപിച്ചു, വിദേശ കളിക്കാരുടെ അന്തിമ പട്ടിക

കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് (സെപ്റ്റംബർ 15) ഐഎസ്എൽ 2024/25-ലെ അവരുടെ ആദ്യ മത്സരത്തിന് ഇറങ്ങാൻ തയ്യാറെടുക്കുകയാണ്. മലയാളികൾ തിരുവോണം ആഘോഷിക്കുന്ന ഈ ദിവസം, ഫുട്ബോൾ പ്രേമികൾക്ക് ഇരട്ടി സന്തോഷം നൽകുന്നതാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം. കൊച്ചിയിൽ നടക്കുന്ന മത്സരത്തിൽ പഞ്ചാബ് ആണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. സീസണിലെ ആദ്യ മത്സരത്തിന്റെ മുന്നോടിയായി  ഇന്ത്യൻ സൂപ്പർ ലീഗ് 11-ാം പതിപ്പിനുള്ള ഔദ്യോഗിക സ്‌ക്വാഡ് പ്രഖ്യാപിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. മഞ്ഞപ്പടയുടെ അവസാന 6 വിദേശ താരങ്ങൾ ആരൊക്കെ ആകും എന്ന

കേരള ബ്ലാസ്റ്റേഴ്‌സ് ഐഎസ്എൽ 2024-25 സീസൺ സ്‌ക്വാഡ് പ്രഖ്യാപിച്ചു, വിദേശ കളിക്കാരുടെ അന്തിമ പട്ടിക Read More »

Mikael Stahre Reveals Kerala Blasters' formation plans for ISL 202425

കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിൽ ആർക്കൊക്കെ പരിക്ക്? പരിശീലകൻ സംസാരിക്കുന്നു

ഐഎസ്എൽ 2024/25 സീസണിലെ ആദ്യ മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളെ കണ്ടിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ മൈക്കിൽ സ്റ്റാഹ്രെ. സെപ്റ്റംബർ 15 ഞായറാഴ്ച പഞ്ചാബിനെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം. പരിശീലകനായ സ്റ്റാഹ്രെയുടെ ആദ്യ ഐഎസ്എൽ മത്സരം കൂടിയാകും അത്. അതുകൊണ്ടുതന്നെ ധാരാളം കാര്യങ്ങൾ പരിശീലകൻ പ്രസ് കോൺഫറൻസിൽ പറഞ്ഞു.  പ്രധാനമായും സ്‌ക്വാഡിലെ ഇഞ്ചുറി അപ്ഡേറ്റ്, കളത്തിൽ കളിക്കാരെ ഇറക്കുന്ന ഫോർമേഷൻ തുടങ്ങിയ കാര്യങ്ങളെ സംബന്ധിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് പരിശീലകൻ കൃത്യമായ മറുപടി നൽകി. കഴിഞ്ഞ സീസണിൽ കേരള

കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിൽ ആർക്കൊക്കെ പരിക്ക്? പരിശീലകൻ സംസാരിക്കുന്നു Read More »

Kerala Blasters sporting director reveals transfer policy for domestic players

ഈ ആൺകുട്ടികളാണ് ഞങ്ങളുടെ ഭാവി!! ജീക്സണ് ശേഷമുള്ള കേരള ബ്ലാസ്‌റ്റേഴ്‌സിനെ കുറിച്ച് സ്പോർട്ടിങ് ഡയറക്ടർ

ഇന്ത്യൻ ഫുട്ബോളിന് നിരവധി കളിക്കാരെ സംഭാവന ചെയ്തിട്ടുള്ള ടീമാണ് കേരള ബ്ലാസ്റ്റേഴ്സ്. കഴിഞ്ഞ 10 വർഷ കാലത്തിനുള്ളിൽ, കേരള ബ്ലാസ്റ്റേഴ്സ് യൂത്ത് അക്കാദമിയിൽ നിന്ന് വന്ന നിരവധി താരങ്ങൾ, പിന്നീട് ക്ലബ്ബിന്റെ പ്രധാന താരമായി മാറുകയും ദേശീയ ടീമിന്റെ ഭാഗമാവുകയും ചെയ്തിട്ടുണ്ട്. ഇക്കൂട്ടത്തിൽ ഉൾപ്പെടുന്ന ഒരാളാണ് ജിക്സൺ സിംഗ്. 2017 ഫിഫ അണ്ടർ 17 ലോകകപ്പിൽ ഇന്ത്യൻ ടീമിന് വേണ്ടി കളിച്ച  ജിക്സൺ സിംഗിനെ, 2018-ൽ അദ്ദേഹത്തിന്റെ പതിനേഴാം വയസ്സിൽ ആണ് കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തത്.

ഈ ആൺകുട്ടികളാണ് ഞങ്ങളുടെ ഭാവി!! ജീക്സണ് ശേഷമുള്ള കേരള ബ്ലാസ്‌റ്റേഴ്‌സിനെ കുറിച്ച് സ്പോർട്ടിങ് ഡയറക്ടർ Read More »