കേരള ബ്ലാസ്റ്റേഴ്‌സ് സിഇഒയുടെ ‘ആംചെയർ വാരിയേഴ്‌സ്’ പരാമർശം, ആരാധകർക്കിടയിൽ രോഷം ആളിക്കത്തുന്നു
കേരള ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ടുള്ള തങ്ങളുടെ ആശങ്കകളും, മാനേജ്മെന്റിന് എതിരെയുള്ള വിമർശനങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ച ആരാധകരെ പരിഹസിച്ച് കഴിഞ്ഞദിവസം കേരള ബ്ലാസ്റ്റേഴ്സ് സിഇഒ നിഖിൽ നിമ്മഗദ്ദ നടത്തിയ പ്രസ്താവന ആരാധകരെ പ്രകോപിപ്പിച്ചിരിക്കുകയാണ്. വിദേശ സ്ട്രൈക്കറെ എത്തിക്കാൻ വൈകിയതും, കഴിഞ്ഞ സീസണിലെ ഗോൾഡൻ ബൂട്ട് ജേതാവായ ദിമിത്രിയോസ് ഡയമന്റകോസിനെ ടീമിൽ നിലനിർത്താൻ സാധിക്കാതെ പോയതും, കഴിഞ്ഞ ഏറെക്കാലമായി കേരള ബ്ലാസ്റ്റേഴ്സ് മധ്യനിരയിലെ സജീവസാന്നിധ്യമായ ഇന്ത്യൻ മിഡ്ഫീൽഡർ ജിക്സൺ സിങ്ങിനെ നിലനിർത്താതിരുന്നതും മാനേജ്മെന്റിനെതിരെ ആരാധകരുടെ ശബ്ദം ഉയരാൻ കാരണമായിരുന്നു. കഴിഞ്ഞ […]