തിരുവോണനാളിൽ കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ സീസൺ തുടക്കമോ!! മഞ്ഞപ്പടയുടെ ആദ്യ മത്സരം കൊച്ചിയിൽ
ഐഎസ്എൽ 11-ാം സീസൺ തുടക്കം കുറിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. സെപ്റ്റംബർ 13-നാണ് ഐഎസ്എൽ 2024-2025 സീസൺ കിക്കോഫ് നിശ്ചയിച്ചിരിക്കുന്നത്. ഇതോടെ, കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം എന്നാകും എന്നറിയാൻ ആരാധകർ അകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട് പുതിയൊരു അപ്ഡേറ്റ് പുറത്തുവന്നിരിക്കുന്നു. കഴിഞ്ഞ കാലങ്ങളിലെ സീസണുകൾ പരിശോധിച്ചാൽ, നിരവധി തവണ ഉദ്ഘാടന മത്സരങ്ങളിലെ ഒരു ടീം കേരള ബ്ലാസ്റ്റേഴ്സ് ആയിരുന്നു എന്ന് കാണാൻ സാധിക്കും. തീർച്ചയായും ഇത് കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധക പിന്തുണയുടെ കൂടി […]