ആദ്യ പകുതിയിൽ ആറാടി കേരള ബ്ലാസ്റ്റേഴ്‌സ്, ഡ്യൂറൻഡ് കപ്പിൽ സിഐഎസ്എഫിനെതിരെ സമ്പൂർണ്ണ ആധിപത്യം
സിഐഎസ്എഫ് പ്രൊട്ടക്ടേഴ്സിനെതിരായ ഡ്യുറണ്ട് കപ്പ് മത്സരത്തിന്റെ ആദ്യ പകുതിയിൽ സമ്പൂർണ്ണ ആധിപത്യം നേടി കേരള ബ്ലാസ്റ്റേഴ്സ്. കേരള ബ്ലാസ്റ്റേഴ്സിന്റെ അവസാന ഗ്രൂപ്പ് മത്സരം ആദ്യപകുതി പിന്നിടുമ്പോൾ, മഞ്ഞപ്പട 6 ഗോളുകൾക്ക് മുന്നിൽ ആണ്. മത്സരത്തിന്റെ തുടക്കം മുതൽ ആക്രമിച്ചു കളിച്ച കേരള ബ്ലാസ്റ്റേഴ്സ്, ഘാന സ്ട്രൈക്കർ ക്വാമി പെപ്രയിലൂടെ മത്സരത്തിന്റെ 6-ാം മിനിറ്റിൽ ഗോൾ വേട്ടക്ക് തുടക്കം കുറിച്ചു. മൂന്ന് മിനിറ്റുകൾക്ക് ശേഷം നോഹ സദോയ് കേരള ബ്ലാസ്റ്റേഴ്സിന്റെ ലീഡ് ഇരട്ടിയാക്കി. മൊറോക്കൻ ഫോർവേഡ് ഗോൾ നേടിയതിന് […]