അർജൻ്റീനിയൻ സ്‌ട്രൈക്കറുമായി കേരള ബ്ലാസ്റ്റേഴ്‌സ് ചർച്ച നടത്തുന്നു, ഒത്താൽ ഇതൊരു ബമ്പർ തന്നെ
കേരള ബ്ലാസ്റ്റേഴ്‌സ് അവരുടെ ഡ്യുറണ്ട് കപ്പ് മത്സരങ്ങൾക്ക് തുടക്കം കുറിക്കാൻ തയ്യാറെടുക്കുകയാണ്. ഓഗസ്റ്റ് 1-ന് മുംബൈ സിറ്റിക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം. നിലവിൽ കൊൽക്കത്തയിൽ കേരള ബ്ലാസ്റ്റേഴ്സ് ടീം പരിശീലനം നടത്തിവരികയാണ്. അതേസമയം, ട്രാൻസ്ഫർ രംഗത്ത് ഇപ്പോഴും സജീവമായ ഇടപെടലാണ് കേരള ബ്ലാസ്റ്റേഴ്സ് നടത്തിക്കൊണ്ടിരിക്കുന്നത്. പ്രധാനമായും ഒരു വിദേശ ഫോർവേഡിനെ ആണ് കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യം വെക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തെയും ഏറ്റവും ഉയർന്ന ഗോൾ വേട്ടക്കാരൻ ആയ ദിമിത്രിയോസ് ഡയമന്റകോസ് ഈസ്റ്റ് ബംഗാളിലേക്ക് ചേക്കേറിയതോടെ, […]