കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ ഇപ്പോൾ സൂപ്പർ ഹാപ്പി, ആരാധകരോട് സന്തോഷ വാർത്ത പങ്കുവെച്ച് അഡ്രിയാൻ ലൂണ
കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണയെ ഇന്ന് മലയാളികൾ തങ്ങളിൽ ഒരുവനായി ആണ് കാണുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വ്യക്തിജീവിത വിശേഷങ്ങൾ അറിയുവാനും ബ്ലാസ്റ്റേഴ്സ് ആരാധകർ ആഗ്രഹം കാണിക്കാറുണ്ട്. 2022-ൽ ലൂണയുടെ 6 വയസ്സുകാരിയായ മകൾ ജുലീറ്റ ദീർഘകാലമായി പിടിപെട്ട സിസ്റ്റിക് ഫൈബ്രോസിസ് എന്ന അസുഖത്തോട് പോരാടി ഈ ലോകത്ത് നിന്ന് വിടവാങ്ങിയത്, ബ്ലാസ്റ്റേഴ്സ് ആരാധകരെയും ദുഃഖിതരാക്കിയിരുന്നു. തന്റെ വിഷമം അഡ്രിയാൻ ലൂണ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുമായി പങ്കുവെക്കുകയും ചെയ്തിരുന്നു. ഇപ്പോൾ, തന്റെ വ്യക്തിജീവിതത്തിലെ ഒരു സന്തോഷവാർത്ത ആരാധകരുമായി […]