കേരള ബ്ലാസ്റ്റേഴ്സിന്റെ നിലവിലെ പരാജയങ്ങൾക്ക് കാരണമായ ഏറ്റവും വലിയ പ്രശ്നം തുറന്ന് പറഞ്ഞ് നോഹ സദോയ്
ഇന്ത്യൻ സൂപ്പർ ലീഗ് 2024-25 സീസണിലെ ആദ്യ മത്സരത്തിലെ പരാജയം ഒഴിച്ച് നിർത്തിയാൽ, പിന്നീട് അങ്ങോട്ട് തുടർച്ചയായ നാല് മത്സരങ്ങളിൽ മികച്ച നിലവാരമുള്ള പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്സ് പുറത്തെടുത്തിരുന്നത്. എന്നാൽ, തുടർന്നുള്ള മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ദയനീയതയാണ് കാണാൻ സാധിച്ചത്. ഏറ്റവും ഒടുവിൽ നടന്ന പല മത്സരങ്ങളിലും, എതിർ ടീമിനേക്കാൾ മികച്ച കളി പുറത്തെടുത്തിട്ടും കേരള ബ്ലാസ്റ്റേഴ്സിന് വിജയിക്കാൻ സാധിക്കാതെ പോയിരുന്നു. പലപ്പോഴും ടീമിനെ പരാജയത്തിലേക്ക് തള്ളിവിട്ടത് ഏതെങ്കിലും ഒന്നോ രണ്ടോ കളിക്കാരുടെ ഭാഗത്തുനിന്ന് സംഭവിക്കുന്ന അശ്രദ്ധയോ […]