പുതിയ സിനിമയുടെ ലൊക്കേഷനിൽ നാടൻ പെൺകുട്ടി ആയി ദിൽഷ പ്രസന്നൻ..

Dilsha Prasannan At New Movie Location: മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ദിൽഷ പ്രസന്നൻ. കേരളത്തിലെ തന്നെ മികച്ച ഒരു ഡാൻസർ എന്ന് താരത്തെ വിശേഷിപ്പിക്കാം. ഡി 4 ഡാൻസ് എന്ന മഴവിൽ മനോരമയുടെ ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് താരം പ്രശസ്ത ആയത്. പിന്നീട് നിരവധി ഷോകളിൽ പങ്കാളിയായ താരം ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ഒരു പരമ്പരയിലും അഭിനയിച്ചു. ജോലിയുമായി ബന്ധപ്പെട്ട് ബാംഗ്ലൂരിൽ സ്ഥിരതാമസമാക്കിയ ദിൽഷ.

ഡാൻസിങ് ഒപ്പം തന്നെ കൂട്ടിയിരുന്നു. നിരവധി സ്റ്റേജ് ഷോകളിൽ താരം പെർഫോം ചെയ്യുകയും ചെയ്തു. ടെലിവിഷൻ രംഗത്ത് നിന്ന് ഒരു ഇടവേള എടുത്ത ശേഷം തരാം തിരിച്ചു വന്നത് ബിഗ്‌ബോസ് ഷോയിൽ മത്സരാർത്ഥി ആയിട്ടാണ്. വെറും ഒരു മത്സരാർത്ഥി എന്ന് പറഞ്ഞു കൂടാ ബിഗ്‌ബോസ് മലയാളം സീസൺ 4 വിന്നർ ആണ് ദിൽഷ. മലയാളം ബിഗ്‌ബോസ് ചരിത്രത്തിലെ ആദ്യത്തെ ലേഡി വിന്നറും ഇത് വരെയുള്ളതിൽ ഒരേ ഒരു വിന്നറും ഒക്കെയാണ് ദിൽഷ പ്രസന്നൻ. തുടക്കം മുതൽ ബിഗ്‌ബോസിൽ മികച്ച പെർഫോമൻസ് കാഴ്ച വെച്ച ദിൽഷ വേഗം തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട മത്സരാർത്ഥി ആയി മാറി.

സിനിമയിൽ കൊറോയോഗ്രാഫി ചെയ്യുന്ന ദിൽഷ ആദ്യമായി അഭിനയിച്ച ചിത്രം അനൂപ് മേനോന്റെ ഹേയ് സിൻഡ്രല ആയിരുന്നു. മികച്ച പെർഫോമൻസ് ആണ് താരം ചിത്രത്തിൽ കാഴ്ച വെച്ചത്. ഇപോഴിതാ തന്റെ രണ്ടാമത്തെ ചിത്രത്തിന്റെ ഷൂട്ടിങ്ങിൽ ആണ് താരം ഇപ്പോൾ. കടലോളം സ്നേഹം എന്ന ചിത്രം ആണ് തരത്തിന്റേതായി ഇനി പുറത്തിറങ്ങാൻ ഉള്ള ചിത്രം. ചിത്രത്തിന്റെ ലൊക്കേഷനിൽ ഉള്ള ചെറിയ ചെറിയ വീഡിയോകൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്.
നാട്ടിൻ പുറത്ത് ജീവിക്കുന്ന ഒരു പാവം മുസ്ലീം പെൺകുട്ടി ആയാണ് താരം ഈ സിനിമയിൽ എത്തുന്നത്.

Dilsha Prasannan At New Movie Location

ദിൽഷയെക്കൂടാതെ കോട്ടയം രമേശ്‌, ജിബ്നു ജേക്കബ്, മീരാ നായർ, സീനത് എ പി എന്നിവർ ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. സായി കൃഷ്ണയുടെ ആദ്യത്തെ ചിത്രം കൂടിയാണ് ഇത്. സിനിമ ഏകദേശം പൂർത്തിയായി കഴിഞ്ഞു. സാധാരണ നിലയിൽ താരത്തെ കാണുന്നത് പോലെ അല്ല ഒരു വ്യത്യസ്തമായ ലുക്കിൽ ആണ് ദിൽഷ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഏറെ പ്രതീക്ഷയോടെയാണ് താരത്തിന്റെ ആരാധകർ ചിത്രത്തിനായി കാത്തിരിക്കുന്നത്.