കേരള ബ്ലാസ്റ്റേഴ്സും അവരുടെ ആരാധകരും ഒരു കുടുംബത്തെ പോലെ ആണ് സ്വയം കരുതുന്നത്. അതുകൊണ്ടുതന്നെ, കേരള ബ്ലാസ്റ്റേഴ്സ് കളിക്കാരെ തങ്ങളുടെ ഹൃദയത്തിലാണ് ആരാധകർ ഏറ്റുന്നത്. മാത്രമല്ല, മുൻ കേരള ബ്ലാസ്റ്റേഴ്സ് കളിക്കാരെ ഇപ്പോഴും ഇഷ്ടപ്പെടുകയും ഓർക്കുകയും ചെയ്യുന്ന ആരാധകരാണ് മഞ്ഞപ്പടയുടെത്. അതിനാൽ, കേരള ബ്ലാസ്റ്റേഴ്സ് വിട്ടാലും ആ കളിക്കാരുടെ അപ്ഡേറ്റുകൾ അറിയാൻ ആരാധകർ ആഗ്രഹിക്കാറുണ്ട്.
ഇപ്പോൾ, മുൻ കേരള ബ്ലാസ്റ്റേഴ്സ് താരമായ ഏനെസ് സിപോവിക് ഫുട്ബോൾ കരിയർ അവസാനിപ്പിച്ചിരിക്കുകയാണ്. 2021/22 സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകൻ ആയി എത്തിയ ഇവാൻ വുക്കമനോവിക്, ഐഎസ്എൽ ക്ലബ് ചെന്നൈയിനിൽ നിന്നാണ് സിപോവിക്കിനെ സൈൻ ചെയ്തത്. കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ ഫൈനലിൽ എത്തിയ സീസണിൽ, മഞ്ഞപ്പടയുടെ പ്രതിരോധത്തിലെ ശക്തമായ സാന്നിധ്യമായിരുന്നു ഈ ബോസ്നിയൻ സെന്റർ ബാക്ക്. കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സിയിൽ
14 മത്സരങ്ങൾ കളിച്ച സിപോവിക് ഒരു ഗോൾ സ്കോർ ചെയ്യുകയും ചെയ്തു. ഫുട്ബോളിന് അപ്പുറം ഇന്ത്യൻ സംസ്കാരത്തോട് വലിയ സ്നേഹമായിരുന്നു സിപോവിക്കിന്. ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് അദ്ദേഹത്തിന്റെ മകന്റെ പേര്. ഇന്ത്യയിൽ കളിക്കുന്ന വേളയിൽ ആണ് അദ്ദേഹത്തിന്റെ കുഞ്ഞ് പിറന്നത്. സിപോവിക് – നെജ്റ ദമ്പതികളുടെ മൂത്ത മകന് ഇമ്രാൻ എന്നാണ് അവർ പേര് നൽകിയത്. ഇത് തനിക്ക് ഇന്ത്യയിൽ നിന്ന് ലഭിച്ച പേരാണ് എന്ന് അദ്ദേഹം പറയുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല,
കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോൾ നേടിയ ശേഷം, അല്ലു അർജുന്റെ ‘പുഷ്പ’ ആക്ഷൻ കാണിച്ചായിരുന്നു സിപോവിക് സെലിബ്രേറ്റ് ചെയ്തത്. ഒരു വർഷത്തെ കോൺട്രാക്ടിൽ ബ്ലാസ്റ്റേഴ്സിൽ എത്തിയ സിപോവിക്, പിന്നീട് കുവൈറ്റ് ക്ലബ്ബിലേക്കും, ശേഷം ജന്മനാട്ടിലേക്കും മടങ്ങി. ഏറ്റവും ഒടുവിൽ ബോസ്നിയൻ ക്ലബ് ഗോസ്ക് ഗബേലക്ക് വേണ്ടിയാണ് സിപോവിക് കളിച്ചത്. ഇപ്പോൾ, 34-കാരനായ സിപോവിക് ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ്. Former Kerala Blasters defender Enes Sipović has announced his retirement from football
Now, former Kerala Blasters player Enes Sipovic has ended his football career. Ivan Vukamanovic, who became the coach of Kerala Blasters for the 2021/22 season, signed Sipovic from ISL club Chennaiyin. The Bosnian center-back was a strong presence in the yellow team’s defense during the season when Kerala Blasters reached the ISL final. Sipovic played 14 matches in the Kerala Blasters jersey and scored one goal.