ഇവാൻ ആശാൻ വീണ്ടും കേരള ബ്ലാസ്റ്റേഴ്സിൽ വരുമോ, മറുപടി നൽകി മുൻ പരിശീലകൻ

Ivan Vukomanovic expect to return Kerala Blasters: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ഒരു മോശം സീസൺ ആണ് ഇപ്പോൾ പുരോഗമിക്കുന്നത്. നിലവിലെ നിലയിൽ പ്ലേഓഫിൽ പ്രവേശിക്കുക എന്നത് കേരള ബ്ലാസ്റ്റേഴ്സിന് വലിയ ബുദ്ധിമുട്ടുള്ള ലക്ഷ്യമാണ്. ഈ സാഹചര്യത്തിൽ ടീമിൽ വലിയ മാറ്റങ്ങൾ വരുത്തണമെന്ന് ആരാധകർ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് നാളേറെയായി. ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം, ഒരു ഹെഡ് കോച്ച് ഇല്ല എന്നതാണ്. 

വലിയ പ്രതീക്ഷകളുമായി കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിന്റെ തുടക്കത്തിൽ നിയമിച്ച മൈക്കിൾ സ്റ്റാഹ്രെ, സീസണിന്റെ പാതിയിൽ ടീമിന്റെ മോശം പ്രകടനത്തെ തുടർന്ന് വേർപിരിഞ്ഞിരുന്നു. അദ്ദേഹത്തെ ടീം മാനേജ്മെന്റ് പുറത്താക്കുകയായിരുന്നു. തുടർന്ന് പുതിയ പരിശീലകനെ ഉടൻ നിയമിക്കുമെന്ന് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് അറിയിച്ചിരുന്നെങ്കിലും, അത് സംഭവിച്ചില്ല. നേരത്തെ സഹ പരിശീലകൻ ആയിരുന്ന ടിജി പുരുഷോത്തമൻ കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലക സ്ഥാനം താൽക്കാലികമായി ഏറ്റെടുത്തു. ഇതിനിടെ, ആരാധകരുടെ ഭാഗത്തുനിന്ന് ഉയർന്നുവന്നിരുന്ന ഏറ്റവും വലിയ ഒരു ആവശ്യം

കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ പരിശീലകൻ ആയിരുന്നു ഇവാൻ വുകമനോവിക്കിനെ തിരികെ കൊണ്ടുവരിക എന്നതായിരുന്നു. കഴിഞ്ഞ മൂന്ന് സീസണുകളിൽ ഇവാന്റെ കീഴിൽ കേരള ബ്ലാസ്റ്റേഴ്സ് മികച്ച നിലവാരമുള്ള പ്രകടനം ആണ് നടത്തിയത്. എന്നാൽ, അദ്ദേഹത്തിന് ചില കുടുംബ സാഹചര്യങ്ങൾ മൂലം ടീം വിട്ട് സ്വന്തം രാജ്യത്തേക്ക് മടങ്ങേണ്ടത് നിർബന്ധമായ സാഹചര്യത്തിലാണ് ബ്ലാസ്റ്റേഴ്‌സ് ബന്ധം ഉപേക്ഷിച്ചത്. തുടർന്ന് അദ്ദേഹം ഒരു ടീമിന്റെയും പരിശീലക ചുമതല വഹിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ ഇവാൻ ബ്ലാസ്റ്റേഴ്സിൽ മടങ്ങി വരുമോ എന്ന കാര്യത്തിൽ ഇപ്പോൾ അദ്ദേഹം തന്നെ മറുപടി നൽകിയിരിക്കുകയാണ്. 

ഒരു മലയാളം മാധ്യമം വുകമനോവിക്കിനെ വിദേശത്ത് വെച്ച് കണ്ട സാഹചര്യത്തിൽ ഇക്കാര്യം ചോദിക്കുകയും അദ്ദേഹം അതിനെ നൽകിയ മറുപടി പ്രതീക്ഷ നൽകുന്നതും ആണ്. “നമുക്ക് ഒരിക്കലും അറിയില്ല, ഫുട്ബോളിൽ എന്തും സാധ്യമാണ്, ഫുട്ബോളിൽ നിരവധി സാധ്യതകളുണ്ട്, അതിനാൽ നമുക്ക് ഒരിക്കലും അറിയില്ല. സീസൺ പൂർത്തിയാക്കാൻ അവരെ [കേരള ബ്ലാസ്റ്റേഴ്സ്] അനുവദിക്കണമെന്ന് ഞാൻ കരുതുന്നു, പിന്നീട് നമുക്ക് നോക്കാം.” ഇവാൻ ആശാൻ ബ്ലാസ്റ്റേഴ്സിലേക്ക് തിരികെ വരാൻ സാധ്യത ഇപ്പോഴും അടഞ്ഞിട്ടില്ല എന്നതാണ് അദ്ദേഹത്തിന്റെ വാക്കുകളിൽ പ്രകടമാകുന്നത്.