Ivan Vukomanovic refusing Kerala Blasters return

കേരള ബ്ലാസ്റ്റേഴ്സിലേക്ക് മടങ്ങി വരുമോ? മറുപടി പറഞ്ഞ് ഇവാൻ വുക്കമനോവിക്

Advertisement

കേരള ബ്ലാസ്റ്റേഴ്സ് നിലവിലെ മോശം അവസ്ഥയിൽ നിന്ന് കരകയറാൻ മികച്ച ഒരു പരിശീലകനെ തേടിക്കൊണ്ടിരിക്കുകയാണ്. ഇക്കൂട്ടത്തിൽ ആരാധകർക്കിടയിൽ ചർച്ചയായ പേരാണ് മുൻ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ആയിരുന്ന ഇവാൻ വുക്കമനോവിക്. കേരള ബ്ലാസ്റ്റേഴ്സിന്റെ ക്ലബ് ചരിത്രത്തിലെ ഏറ്റവും മികച്ച പരിശീലകരിൽ ഒരാളാണ് ഇവാൻ വുക്കമനോവിക്. അദ്ദേഹം ടീമിൽ തിരിച്ചെത്തുമോ എന്ന ചോദ്യത്തിന്, ഇപ്പോൾ ഇവാൻ വുക്കമനോവിക് തന്നെ മറുപടി നൽകിയിരിക്കുകയാണ്. 

Advertisement

2021-ൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകൻ ആയി എത്തിയ ഇവാൻ വുക്കമനോവിക്, മൂന്ന് വർഷത്തെ കരാറിന് ശേഷം പരസ്പര ധാരണയോടെ ടീം വിടുകയായിരുന്നു. അദ്ദേഹത്തിന്റെ പകരമാണ് മൈക്കിൾ സ്റ്റാഹ്രെ കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകനായി ചുമതല ഏറ്റെടുത്തത്. എന്നാൽ ടീം ലീഗിൽ ഏറ്റവും മോശം അവസ്ഥയിലൂടെ കടന്നുപോകുന്ന സാഹചര്യത്തിൽ മാനേജ്മെന്റ് സ്റ്റാഹ്രെയെ പുറത്താക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇവാൻ വുക്കമനോവിക് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലക സ്ഥാനം വീണ്ടും ഏറ്റെടുക്കുമെന്ന് അഭ്യൂഹം പടർന്നത്. എന്നാൽ, 

Advertisement

അത് വെറും അഭ്യൂഹം മാത്രമാണ് എന്ന് പ്രതികരിച്ചിരിക്കുകയാണ് ഇവാൻ വുക്കമനോവിക്. ഒരു മലയാള മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ്, ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്. “അത് വെറും അഭ്യൂഹം മാത്രമാണ്!!” കേരള ബ്ലാസ്റ്റേഴ്സിലേക്ക് തിരിച്ച് വരുമോ എന്ന ചോദ്യത്തിന് ഇവാൻ വുക്കമനോവിക് വ്യക്തമായ മറുപടി നൽകി. അതേസമയം, തനിക്ക് ഇപ്പോഴും കേരള ബ്ലാസ്റ്റേഴ്സിന് ഇഷ്ടമാണ് എന്നും, കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരഫലങ്ങൾ താൻ പിന്തുടരാറുണ്ട് എന്നും ഇവാൻ വുക്കമനോവിക് തുറന്നു പറഞ്ഞു. 

Advertisement

“ഇൻ്റർനെറ്റിലൂടെ ബ്ലാസ്റ്റേഴ്‌സ് മത്സര ഫലങ്ങൾ ഞാൻ ഇപ്പോഴും മനസ്സിലാക്കുന്നു, ഒരു മുൻ പരിശീലകൻ എന്ന നിലയിൽ, ക്ലബ്ബിനെ സ്നേഹിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ, ഈ സീസണിൽ ഞങ്ങൾക്ക് വിജയിക്കാൻ കഴിയാത്തതിൽ വളരെ സങ്കടമുണ്ട്.” ഇതോടെ, ആരായിരിക്കും കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. Ivan Vukomanovic refusing Kerala Blasters return

Advertisement