കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ സൂപ്പർ ലീഗ് 2024-25 സീസണിലെ അവരുടെ പതിനാലാമത്തെ മത്സരത്തിന് ഇറങ്ങുകയാണ്. ജെആർഡി ടാറ്റ സ്പോർട്സ് കോംപ്ലക്സ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ജംഷഡ്പൂർ ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. കഴിഞ്ഞ മത്സരത്തിലെ മൊഹമ്മദൻസിനെതിരായ വിജയത്തിന്റെ ആത്മവിശ്വാസത്തിൽ ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ്, അവരുടെ സ്റ്റാർട്ടിങ് ഇലവനിൽ മാറ്റം വരുത്തിയിട്ടുണ്ട്.
ഐഎസ്എൽ പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനക്കാരായ ജംഷഡ്പൂരിനെ നേരിടാൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടിയായിരിക്കുന്നത്, സ്പാനിഷ് സ്ട്രൈക്കർ ജീസസ് ജിമിനസിന്റെ പരിക്ക് ആണ്. പരിശീലനത്തിൽ പരിക്കേറ്റത് മൂലം കഴിഞ്ഞ മത്സരവും നഷ്ടമായ ജിമിനസ് ഇന്നും സ്ക്വാഡിൽ ഇടം നേടിയില്ല. അതേസമയം, കഴിഞ്ഞ മത്സരത്തിലെ സ്റ്റാർട്ടിങ് ഇലവനിൽ നിന്ന് ഒരു മാറ്റമാണ് കേരള ബ്ലാസ്റ്റേഴ്സ് വരുത്തിയിരിക്കുന്നത്. ഗോൾ വലക്ക് മുന്നിൽ സച്ചിൻ സുരേഷ് തുടരുമ്പോൾ,
പ്രതിരോധ നിരയിൽ കേരള ബ്ലാസ്റ്റേഴ്സ് ഒരു മാറ്റം വരുത്തിയിരിക്കുന്നു. മിലോസ് ഡ്രിൻസിക്കിനൊപ്പം സെന്റർ ബാക്ക് പൊസിഷനിൽ കഴിഞ്ഞ മത്സരത്തിൽ ഹോർമിപാം ആദ്യ ഇലവനിൽ ഇടം നേടിയപ്പോൾ, ഇന്നത്തെ മത്സരത്തിൽ മണിപ്പൂരി ഡിഫൻഡർക്ക് പകരം പ്രീതം കോട്ടൽ കേരള ബ്ലാസ്റ്റേഴ്സിന്റെ സ്റ്റാർട്ടിങ് ഇലവനിൽ ഇടം കണ്ടെത്തി. രണ്ട് വിങ്ങുകളിൽ നവോച്ച, സന്ദീപ് സിംഗ് എന്നിവർ കളിക്കും. മധ്യനിരയിൽ ഡാനിഷ് ഫാറൂഖ്, ഫ്രഡ്ഡി, ലൂണ എന്നിവർ അണിനിരക്കുമ്പോൾ,
Come on lads! 😤🟡#KeralaBlasters #KBFC #ISL #YennumYellow #JFCKBFC pic.twitter.com/NpBkQVjFRv
— Kerala Blasters FC (@KeralaBlasters) December 29, 2024
കോറോ, നോഹ സദോയ് എന്നിവർക്കാണ് മുന്നേറ്റ നിരയിലെ രണ്ട് വശങ്ങളിൽ ചുമതല നൽകിയിരിക്കുന്നത്. ക്വാമി പെപ്രയാണ് ഇന്നത്തെ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ സ്ട്രൈക്കർ. അതേസമയം മുൻ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളായ ജോർദാൻ മറെ, ആൽബിനോ ഗോമസ്, മലയാളി താരം മുഹമ്മദ് സനാൻ തുടങ്ങിയവർ അടങ്ങുന്നതാണ് ജംഷഡ്പൂരിന്റെ സ്റ്റാർട്ടിങ് ഇലവൻ. ഇന്നത്തെ മത്സരം ടീമുകളെ സംബന്ധിച്ചിടത്തോളം നിർണായകം തന്നെയാണ്.
Jamshedpur FC vs Kerala Blasters FC Playing XIs ISL 2024-25
Kerala Blasters starting XI
Suresh (gk), Naocha, Drincic, Kotal, Singh, Farooq, Freddy, Sadaoui, Luna, Korou, Peprah
Jamshedpur starting XI
Gomes (gk), Barla, Chaudhari, Eze, Uvais, Tachikawa, Das, Khan, Hernandez, Sanan, Murray