നവംബർ മാസത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് നേടിയ മികച്ച ഗോൾ, നോമിനേഷൻ പ്രസിദ്ധീകരിച്ചു

കഴിഞ്ഞ നവംബർ മാസത്തിൽ  മികച്ചതെന്ന് പറയാവുന്ന തലത്തിലുള്ള പ്രകടനം അല്ല കേരള ബ്ലാസ്റ്റേഴ്സ് കാഴ്ചവച്ചത്. കളിച്ച നാല് മത്സരങ്ങളിൽ ആകെ ഒരു മത്സരത്തിൽ വിജയിച്ചപ്പോൾ, ശേഷിച്ച കളികളിൽ എല്ലാം പരാജയം നേരിടുകയായിരുന്നു. എന്നിരുന്നാലും, ഒരുപിടി മികച്ച ഗോളുകൾ നേടാൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിച്ചിരുന്നു. ഇപ്പോൾ അവയിൽ ഏറ്റവും മികച്ചത് തിരഞ്ഞെടുക്കാൻ ആരാധകർക്ക് അവസരം വന്നു ചേർന്നിരിക്കുകയാണ്. ഇതിനായുള്ള നോമിനേഷൻ ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നു. 

കെബിഎഫ്സി ഫാൻസ്‌ ഗോൾ ഓഫ് ദി മന്ത്‌ (നവംബർ)-ന് വേണ്ടി നാല് നോമിനേഷൻ ആണ് കേരള ബ്ലാസ്റ്റേഴ്സ് നൽകിയിരിക്കുന്നത്. ഇവയിൽ ആദ്യത്തേത്, നവംബർ 3-ന് മുംബൈ സിറ്റിക്കെതിരെ ക്വാമി പെപ്ര നേടിയ ഹെഡർ ഗോൾ ആണ്. അഡ്രിയാൻ ലൂണയുടെ ക്രോസിന് നേരെ പറന്ന് ചാടിയ പെപ്ര, ബോൾ മനോഹരമായി വലയിൽ എത്തിക്കുകയായിരുന്നു. രണ്ടാമത്തെ നോമിനേഷൻ, ചെന്നൈയിൻ എഫ്സിക്കെതിരായ മത്സരത്തിൽ നോഹ സദോയ് നേടിയ ഗോൾ ആണ്. 

നവംബർ 24-ന് നടന്ന മത്സരത്തിൽ, അഡ്രിയാൻ ലൂണ നൽകിയ പാസ് സ്വീകരിച്ച നോഹ, അത് മനോഹരമായി ചെന്നൈ ഗോൾകീപ്പരെ സാക്ഷിയാക്കി വലയിൽ എത്തിക്കുകയായിരുന്നു. കഴിഞ്ഞ മാസത്തിൽ കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ച ഏക മത്സരം കൂടിയായിരുന്നു ഇത്. അതേ മത്സരത്തിൽ, കോറോ സിംഗ് നൽകിയ മനോഹരമായ പാസ്, വൺ ടച്ചിലൂടെ വലയിൽ എത്തിച്ച ജീസസ് ജിമിനസിന്റെ ഗോളും കെബിഎഫ്സി ഫാൻസ്‌ ഗോൾ ഓഫ് ദി മന്ത്‌ (നവംബർ)-ന് വേണ്ടി നോമിനേഷൻ നേടിയിട്ടുണ്ട്. ഇവ കൂടാതെ, 

നവംബർ 7-ന് നടന്ന മത്സരത്തിൽ ഹൈദരാബാദിനെതിരെ ജീസസ് ജിമിനസ് നേടിയ ഗോളും നോമിനേറ്റ് ചെയ്യപ്പെട്ടു. കോറോ സിംഗ് തന്നെയാണ് ഈ ഗോളിനും അസിസ്റ്റ് നൽകിയത്. ഈ നാല് ഗോളുകളിൽ മികച്ചത് തിരഞ്ഞെടുക്കാൻ ആരാധകർക്ക് അവസരമുണ്ട്. ആരാധകരുടെ വോട്ടുകളുടെ അടിസ്ഥാനത്തിൽ, ഏറ്റവും കൂടുതൽ വോട്ട് ലഭിക്കുന്ന ഗോൾ ആയിരിക്കും കെബിഎഫ്സി ഫാൻസ്‌ ഗോൾ ഓഫ് ദി മന്ത്‌ (നവംബർ) ആയി തിരഞ്ഞെടുക്കപ്പെട്ട. നേരത്തെ, കെബിഎഫ്സി ഫാൻസ്‌ പ്ലയെർ ഓഫ് ദി മന്ത്‌ (നവംബർ) ആയി ജീസസ് ജിമിനസിനെ തിരഞ്ഞെടുത്തിരുന്നു. 

Summary: KBFC fans goal of the month 2024 November nominations