തീവ്രമായ ഐഎസ്എൽ പോരാട്ടം!! കേരള ബ്ലാസ്റ്റേഴ്‌സിൻ്റെ ആദ്യ നാലിലേക്കുള്ള പാത

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ തുടർച്ചയായി ഹോം മത്സരങ്ങൾ കളിക്കുകയാണ്. നവംബർ മാസത്തിൽ മുംബൈക്കെതിരെ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് എവേ മത്സരം കളിക്കേണ്ടി വന്നത്. പിന്നീട് കഴിഞ്ഞ മൂന്ന് മത്സരങ്ങളും ഹോം ഗ്രൗണ്ടിൽ ആയിരുന്നു ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. എന്നാൽ ഈ മാസം ഇതുവരെ കളിച്ച നാല് കളികളിൽ മൂന്ന് പരാജയങ്ങൾ ആണ് കേരള ബ്ലാസ്റ്റേഴ്സ് വഴങ്ങിയത്. ഇതിന്റെ ആഘാതമായി പോയിന്റ് പട്ടികയിൽ  

10-ാം സ്ഥാനത്തേക് പിന്തള്ളപ്പെടുകയും ചെയ്തു. എന്നാൽ, ചെന്നൈയിനെതിരെ ജയം നേടി കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും വിജയ പാതയിൽ തിരിച്ചെത്തുകയും, പോയിന്റ് പട്ടികയിൽ 8-ാം സ്ഥാനത്തേക്ക് നില ഉയർത്തുകയും ചെയ്തു. കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരത്തിലെ എതിരാളികളായ ഗോവ, ഐഎസ്എൽ ടേബിളിൽ നാലാം സ്ഥാനത്ത് ആയിരുന്നു. എന്നാൽ ഇവർ എല്ലാം തമ്മിലുള്ള പോയിന്റ് വ്യത്യാസം ശ്രദ്ധേയമാണ്. മാത്രമല്ല, ഇത് ലീഗിന്റെ മത്സര തീവ്രതയെ പ്രകടമാക്കുന്നു. 

കഴിഞ്ഞ ദിവസം ഒഡീഷ ഏകപക്ഷീയമായ ആറ് ഗോളുകൾക്ക് ഹൈദരാബാദിനെ രാജയപ്പെടുത്തിയതോടെ, അവർ നാലാം സ്ഥാനത്തേക്ക് ഉയരുകയും, യഥാക്രമം ഗോവയും കേരള ബ്ലാസ്റ്റേഴ്സും അഞ്ചും ഒമ്പതും സ്ഥാനങ്ങളിലേക്ക് ഇറങ്ങുകയും ചെയ്തു. എന്നാൽ, ഒമ്പതാം സ്ഥാനത്തുള്ള കേരള ബ്ലാസ്റ്റേഴ്സും, നാലാം സ്ഥാനത്തുള്ള ഒഡീഷയും തമ്മിലുള്ള പോയിന്റ് വ്യത്യാസം 1 പോയിന്റ് മാത്രമാണ്. 9 കളികൾ വീതം കളിച്ച ഇരു ടീമുകളും, 11-ഉം 12-ഉം പോയിന്റുകൾ ആണ് നേടിയിരിക്കുന്നത്. 4 മുതൽ 8 വരെ ഉള്ള സ്ഥാനങ്ങളിൽ, ഒഡീഷ, ഗോവ, പഞ്ചാബ്, ചെന്നൈയിൻ, ജംഷെഡ്പൂർ എന്നീ ടീമുകൾ എല്ലാംതന്നെ 

12 വീതം പോയിന്റുകൾ പങ്കിടുന്നു. ഗോൾ വ്യത്യാസം ആണ് ഇവരുടെ സ്ഥാനങ്ങൾ നിശ്ചയിക്കുന്നത്. അതുകൊണ്ടുതന്നെ, വ്യാഴാഴ്ച (നവംബർ 28) കൊച്ചിയിൽ നടക്കുന്ന മത്സരത്തിൽ ഗോവക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് വിജയം നേടാൻ സാധിച്ചാൽ, ടോപ്പ് ഫോറിലേക്ക് മഞ്ഞപ്പടക്ക് അനായാസം കുതിക്കാൻ സാധിക്കും. വളരെ തീവ്രമായിയാണ് ലീഗ് മത്സരങ്ങൾ നടക്കുന്നത് എന്നതിനാൽ തന്നെ, ഓരോ പോയിന്റും ടീമുകൾക്ക് വളരെയധികം വിലപ്പെട്ടതാണ്. Kerala Blasters aim for top four in crucial clash against Goa