കേരള ബ്ലാസ്റ്റേഴ്‌സ് കുടുംബത്തിലെ പുതിയ അംഗം!! സന്തോഷ കുറിപ്പുമായി അഡ്രിയാൻ ലൂണ

കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ തന്റെ മകന്റെ ചിത്രങ്ങൾ പങ്കുവെച്ച് അവനെ ആരാധകർക്ക് പരിചയപ്പെടുത്തിയിരിക്കുകയാണ്. ഈ കഴിഞ്ഞ സെപ്റ്റംബർ മാസത്തിലാണ് ലൂണ – മരിയാന ദമ്പതികൾക്ക് മൂന്നാമത്തെ കുഞ്ഞ് പിറന്നത്. ഇരുവരുടെയും മൂത്ത മകൾ ആറ് വയസ്സ് പ്രായത്തിൽ ഈ ലോകത്തോട് വിട പറഞ്ഞിരുന്നു. ഇപ്പോൾ തനിക്ക് പിറന്ന മകന്റെ പേരും ചിത്രങ്ങളും വെളിപ്പെടുത്തിയിരിക്കുകയാണ് ഉറുഗ്വാ ഇന്റർനാഷണൽ. 

സാന്റിനോ ലൂണ ഹെർണാണ്ടസ് എന്നാണ് കുഞ്ഞിന് പേര് ഇട്ടിരിക്കുന്നത്. കുഞ്ഞിന്റെ ചിത്രങ്ങൾ പങ്കുവെച്ചതിനൊപ്പം ലൂണ ഇങ്ങനെ കുറിച്ചു, “നീ ഞങ്ങളുടെ ജീവിതത്തിലേക്ക് വരുന്നത് കാണുമ്പോൾ ഞങ്ങൾക്ക് തോന്നുന്നത് ലളിതമായ വാക്കുകളിൽ പ്രകടിപ്പിക്കുക എളുപ്പമല്ല. നീ സ്വർഗം ഞങ്ങൾക്ക് അയച്ച ഒരു സമ്മാനമാണ്, നീ ഞങ്ങൾക്ക് വളരെയധികം സ്നേഹവും സന്തോഷവും നൽകി. നമ്മൾ മാതാപിതാക്കളായി മാറിയ നിമിഷം, നമ്മുടെ കുട്ടികൾക്കായി ഞങ്ങൾ എന്തും ചെയ്യുമെന്ന് ഞങ്ങൾ മനസ്സിലാക്കി, ഈ ലോകത്ത് നിലനിൽക്കുന്ന ഏറ്റവും ശുദ്ധവും മഹത്തായതുമായ സ്നേഹം നമ്മുടെ കുട്ടികളിലൂടെ ഞങ്ങൾ അറിഞ്ഞു.

ഇന്ന് ഞങ്ങൾ നിന്നെ ഞങ്ങളുടെ ജീവിതത്തിലേക്ക് സ്വാഗതം ചെയ്യുന്നു, ആ വാചകം പറയുന്നത് പോലെ “നിന്റെ ജീവിതകാലം മുഴുവൻ ഞാൻ അവിടെ ഉണ്ടായിരിക്കുമെന്ന് എനിക്ക് വാഗ്ദാനം ചെയ്യാൻ കഴിയില്ല, പക്ഷേ എൻ്റെ ശേഷിക്കുന്ന കാലം ഞാൻ നിന്നെ സ്നേഹിക്കുമെന്ന് എനിക്ക് വാഗ്ദാനം ചെയ്യാം!”. ഞങ്ങൾ നിന്നെ വളരെയധികം സ്നേഹിക്കുന്നു, മാതാപിതാക്കളുടെ സ്നേഹം എന്നെന്നേക്കുമായി !! ഞങ്ങളുടെ ജീവിതത്തിലേക്ക് സ്വാഗതം… ലോകത്തിലേക്ക് സ്വാഗതം, സാൻ്റിനോ ലൂണ ഹെർണാണ്ടസ്.”

കേരള ബ്ലാസ്റ്റേഴ്സ് കുടുംബത്തിലെ പുതിയ അംഗത്തെ ബ്ലാസ്റ്റേഴ്സ് സ്വാഗതം ചെയ്യുകയും ചെയ്തു, “കേരള ബ്ലാസ്റ്റേഴ്‌സ് കുടുംബത്തിലേക്ക് ഒരു പുതിയ അംഗം ചേരുന്നു! കുഞ്ഞ് സാൻ്റിനോയുടെ വരവിൽ അഡ്രിയാനും മരിയാനയ്ക്കും അഭിനന്ദനങ്ങൾ! ഈ പ്രത്യേക സമയത്ത് ലൂണയുടെ കുടുംബത്തിന് എല്ലാ സ്നേഹവും സന്തോഷവും നേരുന്നു!” Kerala Blasters captain Adrian Luna is blessed with a baby boy