ഒരു ടീം, പല ഭാഷകൾ: കേരള ബ്ലാസ്റ്റേഴ്സിൻ്റെ വൈവിധ്യമാർന്ന സ്ക്വാഡ് സ്വാതന്ത്ര്യദിനാശംസകൾ നേരുന്നു

ഇന്ന് നമ്മുടെ രാജ്യം 78-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. വൈവിധ്യങ്ങൾ ഏറെ നിറഞ്ഞ രാജ്യമാണ് ഇന്ത്യ. ഭാഷയിലും, സംസ്കാരത്തിലും, ഭക്ഷണരീതിയിലും എന്ന് തുടങ്ങി സകലതിലും വ്യത്യസ്തതകൾ ആണെങ്കിലും, ഇന്ത്യ എന്ന ഒരു വികാരത്തിന് കീഴിൽ എല്ലാവരും ഒരുമിക്കുന്നിടത്താണ് ഈ രാജ്യത്തിന്റെ ശ്രേഷ്ഠയും ഐക്യവും നിലകൊള്ളുന്നത്. ഈ ശബ്ദം ആണ് 

78-ാം സ്വാതന്ത്ര്യ ദിനത്തിൽ കേരള ബ്ലാസ്റ്റേഴ്സും പങ്കുവെക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിൽ ഇന്ത്യയുടെ വ്യത്യസ്ത സംസ്ഥാനങ്ങളിൽ നിന്നുള്ള ധാരാളം ഇന്ത്യൻ താരങ്ങൾ ഉൾപ്പെടുന്നു. പല ഭാഷകളും രീതികളും ഉള്ള താരങ്ങൾ കേരള ബ്ലാസ്റ്റേഴ്സിന് കീഴിൽ ഒരുമിക്കുന്നത് പോലെ തന്നെ, ഇന്ത്യൻ ജനത ‘ഇന്ത്യ’ എന്ന വികാരത്തിന് കീഴിൽ ഐക്യപ്പെടുന്നു. തങ്ങളുടെ സ്ക്വാഡിലെ താരങ്ങൾ അവരുടെ പ്രാദേശിക ഭാഷയിൽ

സ്വാതന്ത്ര്യദിന ആശംസകൾ പങ്കുവെക്കുന്നതിന്റെ വീഡിയോ ആണ് കേരള ബ്ലാസ്റ്റേഴ്സ് ഷെയർ ചെയ്തിരിക്കുന്നത്. മണിപ്പൂരി ഭാഷയിൽ സന്ദീപ് സിംഗ് സ്വാതന്ത്ര്യദിന ആശംസകൾ നേർന്നപ്പോൾ, ഹിന്ദി ഭാഷയിൽ ബ്റൈസ് മിറാണ്ടയും പഞ്ചാബിയിൽ സൗരവ് മണ്ടലും ആശംസകൾ പങ്കുവെച്ചു. മിസൊ ഭാഷയിൽ ഫ്രഡ്ഢി ലല്ലവ്മവ്മയും കന്നഡയിൽ സോം കുമാറും കാശ്മീരിയിൽ ഡാനിഷ് ഫാറൂക്കും സ്വാതന്ത്ര്യ ദിന ആശംസകൾ നേർന്നു. 

ഒടുവിൽ, സച്ചിൻ സുരേഷ് മലയാളത്തിൽ എല്ലാവർക്കും സ്വാതന്ത്ര്യ ദിന ആശംസകൾ നേരുന്നതോടെ വീഡിയോ അവസാനിച്ചു. വൈവിധ്യമാർന്ന ഇന്ത്യൻ ജനതയുടെ ഐക്യത്തെ ആണ് കേരള ബ്ലാസ്റ്റേഴ്സ് ഈ വീഡിയോയിൽ കാഴ്ചവച്ചത്. തീർച്ചയായും, വ്യത്യസ്ത ഭാഷയും സംസ്കാരവും ഒക്കെ ആണെങ്കിലും കേരള ബ്ലാസ്റ്റേഴ്സിനെ കീഴിൽ എല്ലാ താരങ്ങളും ഐക്യത്തോടെ സംഗമിക്കുകയും, മൈതാനത്ത് പോരടിക്കുകയും ചെയ്യും എന്നതിന്റെ തെളിവുകൂടിയാണ് ഈ വീഡിയോ. Kerala Blasters celebrate 78th Independence Day with unity in diversity